- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
കൊച്ചി: കേരളത്തിലെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുകയാണ്. അതിനിടെ, കൊച്ചിയിലെ മറുനാടൻ പ്രതിനിധിയായ ആർ പീയൂഷിന് നേരേ കയ്യേറ്റ ശ്രമം. അൽമുക്താദിറിന്റെ സഹോദര സ്ഥാപനമായ അൽകബീറിലെ റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്തിയതാണ് ജുവലറിക്കാരെ പ്രകോപിപ്പിച്ചത്.
ഫോൺ തല്ലിപ്പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. സുരക്ഷാ ഉദ്യോഗസ്ഥരും, ജീവനക്കാരും അടക്കം 20 ഓളം പേർ ചേർന്നായിരുന്നു കയ്യേറ്റശ്രമം. ഇവിടെ നിന്നിറങ്ങി പോടാ...നീയാരെടാ വീഡിയോ എടുക്കാൻ എന്നു ആക്രോശിച്ചുകൊണ്ടായിരുന്നു ഭീഷണിയും കയ്യേറ്റശ്രമവും.
രാവിലെ 11 മണിക്കാണ് റെയ്ഡ് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ തുടങ്ങിയ എട്ട് ഷോറൂമുകളിൽ റെയ്ഡുണ്ട്. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ടിഡിഎസ് നികുതി വെട്ടിപ്പ്, അപ്രതീക്ഷിതമായ വൻവളർച്ച, പുതിയ ഷോറൂമുകൾ അവയിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ സ്വർണ്ണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്നതോടെ അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ പരിശോധന നടന്നിരുന്നു. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരാണ് ജുവല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ റെയ്ഡ് നടത്തിയത്.
അനധികൃതമായി ഹാൾ മാർക്ക് മുദ്രകൾ സ്വർണ്ണാഭരണങ്ങളിൽ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. അൽമുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനുഫാ്ക്ചറിങ് ഹോൾസെയിൽ ജൂവലറി കഴിഞ്ഞ ചുരുങ്ങിയ നാളുകളിൽ ആറിലധികം ജൂവലറികളാണ് സംസ്ഥാനത്താരംഭിച്ചത്. വൻ പത്രപ്പരസ്യങ്ങളുടെ അകമ്പടിയിലായിരുന്നു ജുവല്ലറികൾ പ്രവർത്തനം തുടങ്ങിയതും.
എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. എന്നാൽ, ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അൽ മുക്താദിർ ജൂവലറി മാനേജ്‌മെന്റ് പ്രതികരിച്ചത്.
എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. ഇന്ത്യ ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആഭരണങ്ങളല്ല വിൽക്കുന്നതെന്നായിരുന്നു ആരോപണം.
എന്നാൽ, വിമർശനം ശക്തമായതോടെ ജൂവലറി ഗ്രൂപ്പിനെ പ്രതിരോധിച്ച് ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിപൂർണമായും അംഗീകരിച്ച് 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജൂവലറി ഗ്രൂപ്പ് വിറ്റഴിച്ചുവരുന്നതെന്നാണ് സംഘടന വ്യക്തമാക്കിയത്.