- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവരുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റാൻ നാട്ടിൽ ഒരു പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കണം; അല്ലെങ്കിൽ ജോലി അന്വേഷിച്ചു ചെല്ലുന്ന പാവപ്പെട്ട സ്ത്രീകളെ കൂടെക്കിടക്കാൻ വിളിക്കും'; കടകംപള്ളിക്കും പി ശ്രീരാമകൃഷ്ണനുമെതിരെ ആരോപണം ആവർത്തിച്ച് സ്വപ്ന സുരേഷ്
കൊച്ചി: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മുന്മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ ഗുരുതരമായ ആരോപണം ആവർത്തിച്ച് നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് 'വുമണൈസർ' എന്നായിരുന്നു സ്വപ്നയുടെ ആദ്യ പ്രതികരണം. 'മനോരമ ന്യൂസി'നു നൽകിയ അഭിമുഖത്തിലാണ് സിപിഎം നേതാക്കൾക്കെതിരെ തുറടിച്ചത്.
''പരസ്യമായി പെണ്ണുപിടിക്കാനും അവരുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റാനും നാട്ടിൽ തന്നെ ഒരു പ്ലാറ്റ്‌ഫോം തുറുകൊടുക്കണം. അല്ലെങ്കിൽ പാവപ്പെട്ട സ്ത്രീകൾ ജോലി അന്വേഷിച്ചു പോകുമ്പോൾ, പണം ഇല്ലാത്ത പെണ്ണുങ്ങൾ ആണെങ്കിൽ കൂടെക്കിടക്കാൻ വിളിക്കും. ഞാൻ ശക്തമായ ഒരു പദവിയിൽ ഇരുന്നിട്ടും എന്നെ ഈ രീതിയിൽ സമീപിച്ചു. അപ്പോൾ സാധാരണ സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ച് ആലോചിച്ചുനോക്കൂ. ദയനീയമാണ്'' സ്വപ്‌ന തുറന്നു പറഞ്ഞു.
''വുമണൈസർ, പതെന്റിക്' ചൈൽഡിഷ്, ചീപ്പ്, ഫ്രസ്‌ട്രേറ്റഡ്, ജെന്റിൽമാൻ. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനാകുത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകൾ നിരീക്ഷിക്കണം. ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണ്'' സ്വപ്‌ന അഭിമുഖത്തിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലും സിപിഎമ്മിന്റെ സമുതരായ മൂന്ന് നേതാക്കൾക്കെതിരെ ലൈംഗിക ആരോപണം സ്വപ്‌ന ഉയിച്ചിരുന്നു. മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. പെൺമക്കളുള്ള വീട്ടിൽ കടകംപള്ളി സുരേന്ദ്രനെ കയറ്റാൻ കൊള്ളില്ലെന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞത്. താൻ പറഞ്ഞതിൽ വല്ല കളവും ഉണ്ടെങ്കിൽ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വെല്ലുവിളിച്ചിരുന്നു.
'ഒരു കാരാണവശാവും വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയിൽ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകൾ അയച്ചു.. ലൈംഗികതയ്ക്കായി നിർബന്ധിച്ചു. ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ എനിക്കതിലൊരു താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്.
ഈ വാട്സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ ഏജൻസികളുടേയും പക്കലുണ്ട്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റോ കളവോ ഉണ്ടെങ്കിൽ കടകംപള്ളി സുരേന്ദ്രൻ കേസ് കൊടുക്കട്ടെ എനിക്ക് ആരേയും ബ്ലാക്ക്‌മെയ്ൽ ചെയ്യേണ്ട കാര്യമില്ല. അതിൽ താത്പര്യമില്ല. ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമേയുള്ളൂ. അതിന് ശേഷം എന്നോട് ദേഷ്യമായി. കേരളത്തിലെ രാഷ്ട്രീയക്കാർക്ക് സ്ത്രീകളോട് തുറന്ന് ഇടപെടാൻ പറ്റാത്തതിൽ വല്ലാത്ത മോഹഭംഗം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു. ഹോട്ടൽ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
പി.ശ്രീരാമകൃഷ്ണനും ഇതുപോലെയാണ്. ഒരു കോളേജ് വിദ്യാർത്ഥിയെ പോലെയാണ് എന്നോട് പെരുമാറിയത്. 'ഐ ലവ് യു' എന്നടക്കം മെസേജുകൾ നിരന്തരം അയക്കുകയും റൂമിലേക്കും വീട്ടിലേക്കും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഇതും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ട്. ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായുള്ള ബന്ധങ്ങൾ ശ്രീരാമകൃഷ്ണനും മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഔദ്യോഗിക ഭവനത്തിലേക്ക് ഒറ്റയ്ക്ക് വരാനൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ഭർത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോൺസുലേറ്റിലെ പി.ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാൽ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്‌നലുകൾ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്' - സ്വപ്ന അഭിമുഖത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകന് യുഎഇയിൽ ഹോട്ടൽ വാങ്ങാനും മകൾ വീണ വിജയന് ഐ ടി ഹബ്ബ് തുടങ്ങാനും സ്വാധീനം ചെലുത്തിയെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പോയപ്പോൾ നയതന്ത്രചാനലിലൂടെ കറൻസി കടത്തിയത് സ്വാഭാവിക സംഭവമെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി.
ഡാറ്റാബേസ് വിറ്റതിൽ കെ കെ ശൈലജയും ശിവശങ്കറും തമ്മിൽ തർക്കമുണ്ടായി .ഡാറ്റാബേസ് വിറ്റത് കെ കെ ശൈലജയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡാറ്റ ബേസ് വിറ്റതിൽ വീണ വിജയന് നേട്ടമുണ്ടായതായും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്കും മകൾക്കും വേണ്ടിയാണ് ഡാറ്റാബേസ് വിറ്റതെന്ന് ശിവ ശങ്കർ പറഞ്ഞു. ആത്മകഥയുടെ രണ്ടാം ഭാഗം സ്‌ഫോടനാത്മകവും കൂടുതൽ തെളിവുകളും വിവരങ്ങളും ഉണ്ടാവുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിട്ടുണ്ട്.
ന്യൂസ് ഡെസ്ക്