- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസ് കേസുമായി ബന്ധമില്ലാത്ത യുവാവിന്റെ മൊബൈൽ കോൾ ലിസ്റ്റ് എടുത്തു; പരാതിക്കാരന്റെ വനിത സുഹൃത്തിനെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചു; യുവാവിനെ കുടുക്കാൻ തന്ത്രം മെനഞ്ഞതും വനിതാ സുഹൃത്തുമായുള്ള മുൻകാല ബന്ധത്തിന്റെ പേരിൽ; എക്സൈസ് സി ഐ ജോസ് പ്രതാപിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
കോതമംഗലം: സസ്പെൻഷനിലായ കോതമംഗലം എക്സൈസ് സിഐ ജോസ് പ്രതാപിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. സേനയ്ക്ക് നാണക്കേട് സൃഷ്ടിക്കുന്ന തരത്തിലുള്ള കൃത്യവിലോപം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണർ ജോസ് പ്രതാപിനെ സസ്പെന്റ് ചെയ്തിരുന്നു.
ഏക്സൈസ് കേസുമായി ബന്ധമില്ലാത്ത യുവാവിന്റെ മൊബൈൽ കോൾ ലിസ്റ്റ് എടുത്തതിന്റെ പേരിലാണ് നടപടിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. അധികാരം വ്യക്തിപരമായ അവശ്യത്തിനായി വിനയോഗിച്ചത് സംശയത്തിനടിയില്ലാത്ത വിധം തെളിഞ്ഞിട്ടുണ്ടെന്നും ഇത് സേനയ്ക്ക് മൊത്തിൽ നാണക്കേട് ആയിട്ടുണ്ടെന്നും അതുകൊണ്ട് സർവ്വീസിൽ നിന്നും മാറ്റി നിർത്തണമെന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി ഐയ്ക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.
ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ഫോൺകോൾ ലിസ്റ്റ് ചോർത്തൽ സംഭവത്തിൽ പെൺവിഷയവും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള അഭ്യൂഹങ്ങൾ പരന്നിട്ടുള്ളത്്. പരാതിക്കാരന്റെ വനിത സുഹൃത്തിനെ സംബന്ധിച്ചുള്ള വിവരങ്ങളും ജോസ് പ്രതാപ് ശേഖരിച്ചതായിട്ടാണ് പ്രചരിക്കുന്ന വിവരം.
യുവാവിന്റെ വനിത സുഹൃത്തിനെ ജോസ്പ്രതാപിന് നേരത്തെ അറിയാമായിരുന്നെന്നും ഇടക്കാലത്ത് ഇവർ തമ്മിൽ തെറ്റിയെന്നും ഇതിന് കാരണം പരാതിക്കാരനായ യുവാവ് ആണെന്ന് മനസ്സിലാക്കി, ഇയാളെ എക്സൈസ് കേസിൽ കുടുക്കാൻ ജോസ് പ്രതാപ് തന്ത്രം മെനഞ്ഞെന്നും മറ്റുമുള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
സേനയിൽ ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിതെന്നാണ് വിലയിരുത്തൽ.കേസന്വേഷണത്തിൽ മികവ് പുലർത്തിയിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ് ജോസ് പ്രാതാപ് അറിയപ്പെട്ടിരുന്നത്.കോതമംഗലത്ത് ചാർജ്ജ് എടുത്തത് മുതൽ മാധ്യമപ്രവർത്തകരുമായി ജോസ്പ്രാതാപ് അടുത്ത ബന്ധം പുലർത്തിയിരുന്നു.
കേസ് വിവരങ്ങൾ അപ്പപ്പോൾ അറയിക്കാൻ വാടാസാപ്പ് ഗ്രൂപ്പും തയ്യാറാക്കിയിരുന്നു.തെളിവെടുപ്പും കേസ് നടപടികളും തൽസമയം മാധ്യമപ്രവർത്തകർക്ക് കവർ ചെയ്യുന്നതിന് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിൽ ലൊക്കേഷനുകൾ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതും ജോസ് പ്രതാപ് പതിവാക്കിയിരുന്നു.
കോതമംഗലത്ത് ചാർജ്ജ് എടുത്തതിന് പിന്നാലെ ഹാഷീഷ് ,കഞ്ചാവ് കടത്തൽ സംഘത്തിൽപ്പെട്ട നിരവധി പേരെ ജോസ്് പ്രതാപും സംഘവും ചേർന്ന് അഴിക്കുള്ളിലാക്കിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.