- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടൻ തമ്പുരാന്റെ നടയിൽ വീണ്ടും താലികെട്ട്; പൊലീസ് ബലപ്രയോഗത്തെ മജിസ്ട്രേട്ട് നിഷ്പ്രഭമാക്കിയപ്പോൾ അവർ വീണ്ടും വരണമാല്യം അണിയിച്ച് ഒന്നാകും; ആ വിവാഹ മംഗളത്തിന് കോവളം റെഡി; പൊലീസ് ചതിയെ തോൽപ്പിച്ച് ആൽഫിയയെ അഖിൽ സ്വന്താക്കുമ്പോൾ
തിരുവനന്തപുരം: വിവാഹ വേദിയിൽ നടന്ന നാടകീയ മുഹൂർത്തങ്ങൾക്കും ആ പ്രണയത്തെ തോൽപ്പിക്കാനായില്ല. അഖിലും ആൽഫിയയും ഒടുവിൽ ഒന്നിക്കുന്നു. കഴിഞ്ഞ ദിവസമാണ് കോവളത്തെ ക്ഷേത്രത്തിൽ നിന്ന് കല്യാണത്തിന് തൊട്ടുമുമ്പ് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് ആൽഫിയയെ കൊണ്ടു പോയത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും കായംകുളം സ്വദേശിയായ ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെ കായംകുളം പൊലീസ് ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ നാളെ വീണ്ടും താലികെട്ട് നടക്കും.
വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയക്കുകയായിരുന്നു. പൊലീസ് ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ വീട്ടിലെത്തിച്ചിരുന്നു. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി. ഈ വിഷയത്തിൽ കായംകുളം പൊലീസിന്റെ നടപടി എല്ലാം ദുരൂഹമാണ്. ഇതിനിടെയാണ് വീണ്ടും കല്യാണം നടക്കാൻ പോകുന്നത്. ഇനി പൊലീസിന് ഇതിനെ തടയാൻ കഴിയില്ല.
ഇന്നലെ വിവാഹത്തിനിടെ ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ട് പോയത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നു. എന്നാൽ ആൽഫിയ ഇവർക്കൊപ്പം പോകാൻ തയ്യാറായില്ല. ഇതോടെയാണ് ബലപ്രയോഗം ഉണ്ടായത്. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
വെള്ളിയാഴ്ച ആൽഫിയെ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയിരുന്നു. കോവളം പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ആൽഫിയ പറഞ്ഞു. പിന്നീട് കാണാന്മാനില്ലെന്ന പരാതി നൽകി. കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖിൽ കോവളം പൊലീസിലാണ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.
ഇഷ്ടപെട്ട യുവാവിനൊപ്പം ജീവിതം ആരംഭിക്കാൻ ഇറങ്ങിയ പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുമ്പ് പൊലീസ് സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയെന്ന് പരാതി. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറിൽ പിടിച്ചു കയറ്റി പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. വൻ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നുവെന്നാണ് സൂചന. പ്രണയിതാക്കളെ പിരിക്കാനുള്ള നീക്കം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിന്റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തുകയും തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.
അസഭ്യം വിളിച്ച്, കായംകുളം എസ് ഐയും സംഘവും ബലമായി അൽഫിയയെ കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്റെ ബലപ്രയോഗത്തിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വെള്ളിയാഴ്ച തന്നെ കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായി വിട്ടയച്ച പെൺകുട്ടിയെ കാണാൻ ഇല്ല എന്ന് കാട്ടി ശനിയാഴ്ച രാത്രി 7.30 നാ കായംകുളം പൊലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. എന്നാൽ അതെല്ലാം വെറുതെയായി.