- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സക്കറിയയുടെ ഗർഭിണികൾ എടുത്ത സംവിധായകന്റെ അധിക്ഷേപം മാതൃത്വത്തിലേക്ക്; പൊലീസ് കേസെടുക്കാതെ വന്നപ്പോൾ കോടതിയിൽ എത്തിയ ഉണ്ണി വ്ളോഗർ; തെറിവിളി റിക്കോർഡ് ചെയ്തത് എസ് സി-എസ് ടി അധിക്ഷേപം തെളിയിച്ചു; ജാമ്യം കിട്ടിയില്ലെങ്കിൽ സംവിധായകൻ അനീഷ് അൻവർ പ്രതിസന്ധിയിലാകും
കൊച്ചി: യൂട്ഊബർ ഉണ്ണി വ്‌ലോഗിനെ ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ് എടുക്കുന്നത് കോടതിയുടെ നിർദ്ദേശത്തിൽ. അങ്ങനെ ഉണ്ണിയുടെ നിയമ പോരാട്ടം ഫലം കണ്ടു. അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരിൽ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്.
പട്ടികജാതി പട്ടികവർഗ അധിക്ഷേപ നിയമ പ്രകാരമുള്ള വകുപ്പുകളും അനീഷ് അൻവറിനെതിരെ ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനീഷ് അൻവറിന് കോടതിയിൽ നിന്നും ജാമ്യം എടുക്കാനായില്ലെങ്കിൽ അറസ്റ്റിലാകേണ്ടി വരും. ഐപിസിയിലെ 294(ബി), 506 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ പരാതി കോടതി ഗൗരവത്തിൽ എടുത്ത സാഹചര്യത്തിലാണ് ഈ കേസ് വരുന്നത്. അതുകൊണ്ട് തന്നെ അനീഷ് അൻവറിന് നിയമ പോരാട്ടം തുടരേണ്ട സ്ഥിതിയുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകനാണ് അനീഷ് അൻവർ. മാതൃത്വത്തെ കുറിച്ച് കഥ പറഞ്ഞ സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയാണ് 2014 ലെ സംസ്ഥാന അവാർഡിനു അനീഷ് അൻവറെ അർഹനാക്കിയത്. അങ്ങനെയൊരു സംവിധായകൻ തന്റെ അമ്മയെ അടക്കം ആക്ഷേപിച്ചു സംസാരിച്ചെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും ഉണ്ണി പറഞ്ഞു. തന്നെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള അശ്ലീല വാക്കുകൾ അടക്കം അനീഷ് ഉപയോഗിച്ചെന്നും ഉണ്ണി ആരോപിച്ചിരുന്നു. ഇതാണ് ഫലം കാണുന്നത്.
രാസ്ത സിനിമയേക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു എന്നാരോപിച്ച് സംവിധായകൻ ഉണ്ണി വ്‌ളോഗ്‌സ് എന്ന് അറിയപ്പെടുന്ന (ഉണ്ണികൃഷ്ണനെ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. തുടർന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടതിനു പിന്നാലെയാണ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തത്.
ജനുവരിയിലാണ് രാസ്ത റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്നു തന്നെ ഉണ്ണി വ്‌ലോഗ്‌സ് റിവ്യൂ ചെയ്തു. പിറ്റേദിവസം അനീഷ് അൻവർ തന്നെ വിളിച്ച ഫോൺകോൾ റെക്കോർഡ് ഉണ്ണി പുറത്തുവിടുകയായിരുന്നു. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവർ ഒരുക്കിയ ചിത്രമാണ് രാസ്ത. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ഒമാനിലെ റൂബ് അൽ ഖാലി മരുഭൂമിയിൽ നടന്ന സംഭവ കഥയെ അടിസ്ഥാനമാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത. അതിസാഹസികമായ ചിത്രീകരണ രംഗങ്ങൾ ആണ് റൂബ് അൽ ഖാലി മരുഭൂമിയുടെ പശ്ചാത്തലത്തിൽ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മലയാളികൾക്കൊപ്പം ഒമാൻ ജനതയുടെ പങ്കാളിത്തം അരങ്ങിലും അണിയറയിലും നൽകിയ ചിത്രമാണിത്.
തന്റെ അമ്മയെ അന്വേഷിച്ചു ഗൾഫിലേക്കെത്തുന്ന ഒരു പെൺകുട്ടിയുടെ ജീവിത യാത്രയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കഥയാണ് ചിത്രത്തിന്.