- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർട്ടി സെക്രട്ടറിയായപ്പോൾ ഫെയ്സ് ബുക്കിൽ പ്രചരണം നടത്തിയതിൽ പ്രതിക്കൂട്ടിലായി; വിമാനത്തിലെ യൂത്ത് കോൺഗ്രസ് ആക്രമണത്തിലെ മുഖ്യ സാക്ഷി; നെടുങ്കണ്ടത്തെ ഫോട്ടോഗ്രാഫറെ മർദ്ദിച്ചു; ആലപ്പുഴയിൽ ലാത്തിയെടുത്തത് പിണറായിയുടെ ദീർഘകാല വിശ്വസ്തൻ; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിന് ഒരു ചുക്കും സംഭവിക്കില്ല!

ആലപ്പുഴ: ആലപ്പുഴയിൽ ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ. കാറിൽ നിന്നിറങ്ങി ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥനുമാണ് പ്രവർത്തകരെ മർദിച്ചത്. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും കണാം. ഗൺമാൻ അനിലിന് നേരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. തൊടുപുഴയിൽ മാധ്യമപ്രവർത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
ആലപ്പുഴയിലെ പ്രതിഷേധക്കാരെ ഒരു കാരണവുമില്ലാതെയാണ് തല്ലി ചതച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ യൂത്ത് കോൺഗ്രസുകാർ മുദ്രവാക്യം വിളിച്ചു. ഇവരെ അവിടെയുണ്ടായിരുന്ന പൊലീസ് പിടിച്ചു മാറ്റി. ഇതോടെ തന്നെ ക്രമസമാധാന പ്രശ്‌നവും തീർന്നു. തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ കറുത്ത യൂണിഫോം ഇട്ട പൊലീസുകാർ റോഡിലേക്ക് ഇറങ്ങി വന്നത്. ലാത്തി കൊണ്ട് അടിയും തുടങ്ങി. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിലും അടിക്കാൻ എത്തിയത്. പ്രാദേശിക ക്രമസമാധാന പ്രശ്‌നത്തിൽ ഇടപെടാൻ ഗൺ മാന് അവകാശമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ മാത്രമാണ് നോക്കേണ്ടത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോയ ശേഷം അനിൽ നടത്തിയത് ഗുണ്ടാ ആക്രമണത്തിന് സമാനായ ഇടപടെലായിരുന്നു.
ഇതും കണ്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംഭവിച്ചത് പാടില്ലാത്തതായിരുന്നതുകൊണ്ടാണ് കണ്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്നതും വ്യക്തം. പൊലീസ് ചട്ടങ്ങളുടെ ലംഘനമായിരുന്നു ഇതെല്ലാം. എന്നാൽ അനിലിനെതിരെ നടപടികളൊന്നും ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ സുരക്ഷാ ജീവനക്കാർ നടുറോഡിൽ നിയമം കൈയിലെടുക്കുന്നതും ചട്ടവിരുദ്ധമാണെന്ന വാദം ശക്തമാണ്. പ്രകോപനമില്ലാതെ അക്രമം കാട്ടുകയായിരുന്നു ഇവരെല്ലാം. അതുകൊണ്ട് തന്നെ സാധാരണ രീതിയിൽ നടപടിയും എടുക്കണം. എന്നാൽ അതൊന്നും ഇവിടെ സംഭവിക്കില്ല. ഇതിനേയും രക്ഷാപ്രവർത്തനമായി കണക്കാക്കി അംഗീകാരം നൽകാനാണ് സാധ്യത. മുഖ്യമന്ത്രിയെ പോകുന്നിടത്തെല്ലാം അനഗുമിക്കുകയും യാത്രാ കാര്യങ്ങൾ നോക്കുകയുമാണ് ഗൺ മാന്റെ ജോലി.
പിണറായി വിജയനു വേണ്ടി ഫേസ്‌ബുക്കിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് ഗൺമാനെതിരെ 2014ൽ അന്വേഷണം നടന്നിരുന്നു. ഏറെ കാലമായി പിണറായിയുടെ ഗൺമാനാണ് അനിൽ കല്ലിയൂർ. പിണറായി മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പിണറായി വിജയനൊപ്പം നിൽക്കുന്ന ചിത്രങ്ങളും, മറ്റ് രാഷ്ട്രീയ പാർട്ടികളെ അവഹേളിച്ചും അനിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്ന് ആരോപണം ഉയർന്നു. എസ്ഐ ആയ അനിൽ പൊലീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നായിരുന്നു അന്നുയർന്ന ആരോപണം. പിണറായി വിജയന് വേണ്ടി അനിൽ ഫേസ് ബുക്ക് വഴി നിരന്തരം വാർത്തകളും ചിത്രങ്ങളും നൽകുന്നുവെന്ന് വളരെ മുൻപേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് ഗൺമാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പക്ഷേ ഈ അന്വേഷണത്തിൽ തെളിവൊന്നും കിട്ടിയില്ല. ഇതോടെ കുറ്റവിമുക്തനുമായി. പിണറായി മുഖ്യമന്ത്രിയായതോടെ പൊലീസിലെ പ്രധാനിയായി അനിൽ മാറുകയും ചെയ്തു.
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ പരാതിക്കാരനും ഇതേ അനിൽകുമാറായിരുന്നു. ആക്രമിച്ച് കൊലപ്പെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നെല്ലാം ആ എഫ് ഐ ആറിലും ഉണ്ടായിരുന്നു. പിണറായിയുടെ ഏറ്റവും വിശ്വസ്തനാണ് അനിൽ. നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരളസദസ്സിന്റെ ചിത്രമെടുക്കുന്നതിനിടെ പത്രഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ മർദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥനും അനിലാണെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിനെതിരേ നടപടിയാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ. ഇടുക്കി ഘടകം മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റി ഡി.ജി.പി.ക്കും പരാതി നൽകുമെന്നും അറിയിച്ചു.


