- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതശരീരം വിട്ടു കിട്ടണമെന്ന് പിതാവ് രാജു ജോസഫിന്റെ കുടുംബം; കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തി ഒടുവിൽ ഭർതൃവീട്ടുകാരുമായി ഒത്തു തീർപ്പ്; അന്ത്യവിശ്രമം അഞ്ജുവിന്റെ വീട്ടുവളപ്പിൽ; അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചതിൽ കണ്ണീരുമായി പൂങ്കുളം ഗ്രാമം
തിരുവനന്തപുരം: പുത്തൻതോപ്പ് റോജ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയും വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പാണ്. കഴിഞ്ഞദിവസം വൈകീട്ട് ഏഴോടെ ഭർതൃവീട്ടിലെ കുളിമുറിയിൽ അഞ്ജുവിനെയും ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെ കുഞ്ഞും മരണത്തിനു കീഴടങ്ങി.
അതേസമയം ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതശരീരം തങ്ങൾക്കു വിട്ടുകിട്ടണമെന്ന ആവശ്യവുമായി രാജു ജോസഫിന്റെ കുടുംബം രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടുകാർ കഠിനംകുളം പൊലീസിനെ സമീപിച്ചു. അഞ്ജുവിന്റെ മൃതശരീരം വിട്ടു തരാമെന്നും, കുഞ്ഞിനെ തങ്ങൾക്കു വേണമെന്നുമായിരുന്നു രാജുവിന്റെയും കുടുംബത്തിന്റെ ആവശ്യം.
എന്നാൽ തങ്ങളുടെ കുട്ടിയെ ശാരീരികമായി മർദ്ദിച്ച രാജുവിനും വീട്ടുകാർക്കും കുഞ്ഞിന്റെ മൃതശരീരം വിട്ടു തരില്ലെന്ന് അഞ്ജുവിന്റെ കുടുംബം വ്യക്തമാക്കി. തുടർന്ന് കുഞ്ഞിന്റെ മൃതശരീരവും യുവതിയുടെ കുടുംബത്തിനു വിട്ടു കൊടുക്കയായിരുന്നു. പിന്നാലെ ഹിന്ദു ആചാര പ്രകാരം അഞ്ജുവിന്റെയും കുഞ്ഞിന്റെയും മൃതശരീരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
2021 നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. രാജുവുമായുള്ള പ്രണയവിവാഹം നടക്കുന്നതിനായി അഞ്ജു മതം മാറിയിരുന്നു എന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു. രാജുവിന്റെ നിർബന്ധപ്രകാരമാണ് മതം മാറിയത്. അന്ന് മകളുടെ ഭാവിയിൽ തങ്ങൾക്ക് ആശങ്ക തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഈ വിവാഹത്തെ ആദ്യം തങ്ങൾ എതിർത്തിരുന്നു എന്നും പിതാവ് പറയുന്നു. തന്റെ മുന്നിൽ വെച്ചു പോലും മകൾക്കു മർദനമേൽക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും പിതാവ് പറയുന്നു. പലതവണ ഇതാവർത്തിച്ചെങ്കിലും പരാതി കൊടുക്കാൻ ശ്രമിച്ചില്ല. പകരം ഇരുവരെയും അനുനയിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെന്നും പ്രമോദ് വ്യക്തമാക്കി.
അതേസമയം മകളുടെയും പേരക്കുട്ടിയുടെയും മരണം കൊലപാതകമെന്ന ആരോപണവുമായി യുവതിയുടെ പിാതാവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തൻെ മകൾ അഞ്ജുവിനെ ബന്ധുക്കളുടെ മുന്നിൽവെച്ചുവരെ ഭർത്താവ് രാജു ജോസഫ് ടിൻസിലി മർദ്ദിച്ചിരുന്നെന്നാണ് അച്ഛൻ പ്രമോദ് ആരോപിക്കുന്നത്. രാജു ജോസഫിന്റെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്നും പ്രമോദ് പറഞ്ഞു.
ഇയാൾ മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിക്കുന്നു. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവും രാജു ജോസഫ് ടിൻസിലിയുമായുള്ള വിവാഹം നടന്നത്. കഴിഞ്ഞദിവസമാണ് രാത്രിയിൽ പുത്തൻ തോപ്പ് റോജാ ഡെയ്‌ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23), മകൻ ഡേവിഡ് എന്നിവരെ വീടിനകത്ത് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി വീട്ടിനുള്ളിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയിലും ഒമ്പത് മാസം പ്രായമുള്ള മകൻ ഡേവിഡിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിലും കണ്ടെത്തിയത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് അഞ്ജുവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയത്. രാജു ജോസഫ് തങ്ങളുടെ മുന്നിൽവെച്ചും പല തവണ അഞ്ജുവിനെ മർദ്ദിച്ചിരുന്നു. തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അഞ്ജു പറയുകയും ചെയ്തിരുന്നു. തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറയുന്നു.
അതേസമയം ഈ ആരോപണം രാജു ജോസഫ് ടിൻസിലി നിഷേധിച്ചു. രണ്ട് ദിവസം മുൻപും അഞ്ജു മണ്ണെണ്ണ എടുത്ത് ശുചിമുറിയിൽ പോയി ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണിൽ സന്ദേശം അയച്ചു. ഇതുകണ്ട് താൻ ഓടി വീട്ടിലെത്തി. പിന്നീട് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് താൻ തൊട്ടടുത്ത വീട്ടിൽ ഫുട്‌ബോൾ കളികാണാൻ പോയി. തിരികെ വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടതെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഭർത്താവ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ