- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി; പെറ്റമ്മ മരിച്ചിട്ടും മകനും മകളും തിരിഞ്ഞു നോക്കിയില്ല; കേരളാ ബാങ്കിലെ പണി മകന് പോകും; മകൾക്ക് താൽകാലിക ജോലിയും; അന്നകുട്ടിക്ക് നീതിയൊരുക്കാൻ കുമളി!
കുമളി: അമ്മയെ നോക്കാത്ത മക്കൾക്ക് പണി കിട്ടും. മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന്, പൊലീസ് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ച സംഭവത്തിൽ മക്കൾക്കെതിരേ പൊലീസ് കേസെടുത്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് മകനും മകൾക്കുമെതിരായ കേസ്. സജിമോൻ ജോലിചെയ്യുന്ന കേരള ബാങ്കും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകൾ സിജിയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് എതിരായാൽ സജിമോനെ സസ്‌പെന്റ് ചെയ്യാനും നടപടികൾ എടുക്കാനും സാധ്യത ഏറെയാണ്.
കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം കൊണ്ടുപോകാനും മക്കൾ എത്തിയില്ല. തുടർന്ന് ജില്ല ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്‌കാരം നടത്തിയത്. ഈ സാഹചര്യത്തിലാണ് കേസെടുത്തത്. അമ്മയെ ആശുപത്രിയിലാക്കിയത് മകനെ അറിയിച്ചിരുന്നു. എന്നാൽ പട്ടിയെ നോക്കാനുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും മകൻ മുങ്ങി. ഈ സാഹചര്യത്തിലാണ് കേസെടുത്തത്. ശക്തമായ നടപടികളുണ്ടാകും എന്നാണ് സൂചന. നിയമ പോരാട്ടത്തിന് നാട്ടുകാരും രംഗത്തുണ്ട്.
കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും, പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരേ കുമളി പൊലീസ് കേസെടുത്തത്. പൊലീസ് ഇരുവർക്കും നോട്ടീസ് നൽകും. ഇതുസംബന്ധിച്ച്, കളക്ടർക്കും പൊലീസ് റിപ്പോർട്ട് നൽകും. കുമളി: നരകയാതന അനുഭവിച്ച് ദിവസങ്ങളോളം അന്നക്കുട്ടി ആ വാടകവീട്ടിൽ കിടന്നു. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കി. മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി. മണിക്കൂറുകൾക്കുള്ളിൽ ആ അമ്മ മരിച്ചു.
കുമളിയിൽ വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നമ്മയ്ക്ക് വീണതിനെത്തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമളി പൊലീസിന് ലഭിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായ അന്നക്കുട്ടിയേയാണ്. കുമളി സിഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ അന്നക്കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മരിച്ച അന്നക്കുട്ടിയുടെ രണ്ടു മക്കളും വിവാഹം കഴിച്ച് കുമളിയിൽത്തന്നെയായിരുന്നു താമസം.
സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അന്നക്കുട്ടിതന്നെ പൊലീസിനെ അറിയിച്ചു. മകൾ മാസംതോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്നും അവർ പറഞ്ഞു. ബാങ്ക് ജീവനക്കാരനായ മകനെ ആശുപത്രിയിലേക്ക് വിളിപ്പിച്ചെങ്കിലും, വീട്ടിലെ വളർത്തുനായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ കുമളിയിലെ വനിതാപൊലീസിനെ അന്നക്കുട്ടിയെ പരിചരിക്കാൻ നിയോഗിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ മരിച്ചു. ഇതറിഞ്ഞിട്ടും മക്കൾ തിരിഞ്ഞു നോക്കിയില്ല.