തിരുവനന്തപുരം: പൂച്ച മാന്തിയതിന് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാനെത്തിയ യുവതിയെ സർക്കാർ ആശുപത്രിക്കുള്ളിൽ പട്ടി കടിച്ചു. പട്ടിയെ കണ്ട് നേഴ്‌സും ജീവനക്കാരും നിലവളിച്ച് പുറത്തേക്ക് ഓടി. വിഴിഞ്ഞത്തെ സർക്കാർ ആശുപത്രിയിലാണ് ദുരന്തം.

റിട്ടേ എസ് ഐയായ അച്ഛനുമൊത്താണ് അപർണ്ണ വിഴിഞ്ഞം ആശുപത്രിയിൽ എത്തിയത്. പൂച്ച മാന്തിയതാണെന്ന് പറഞ്ഞപ്പോൾ പ്രാഥമിക പരിശോധനകൾ നടത്തി. അതിന് ശേഷം പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാമെന്നും കാത്തിരിക്കാനും പറഞ്ഞു. ഡോക്ടറെ കാണിക്കുന്നതിന് കാത്തിരിക്കാനും പറഞ്ഞു. അങ്ങനെ കാത്തിരിക്കുമ്പോഴാണ് അപർണ്ണയുടെ മുന്നിലേക്ക് പട്ടി ചാടി വീണത്. ആശുപത്രിക്കുള്ളിൽ തന്നെ അക്രമകാരിയായ പട്ടിയുണ്ടായിരുന്നു. യുവതിയുടെ കാലിനാണ് പട്ടിയുടെ കടി കിട്ടിയത്.

പട്ടിയുടെ അക്രമ സ്വഭാവം കണ്ട് ആശുപത്രി ജീവനക്കാർ ജീവനും കൊണ്ട് ഓടി. ഒരു വിധമാണ് യുവതി പട്ടിയിൽ നിന്നും രക്ഷപ്പെട്ടത്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് ആകെ നാണക്കേടാണ് വിഴിഞ്ഞത്ത് ഈ സംഭവം. പട്ടികളെ നിർമ്മാർജ്ജനം ചെയ്യാനായി സർക്കാർ അരയും തലയും മുറുക്കി നടക്കുമ്പോഴാണ് ഈ വിവാദമെത്തുന്നത്. ആശുപത്രികളിൽ പോലും അക്രമകാരികളായ പട്ടികൾക്ക് കടന്നു ചെല്ലാമെന്നതാണ് അവസ്ഥ. അപർണ്ണയുടെ കാലിന് ആഴത്തിൽ തന്നെ മുറിവേറ്റിട്ടുണ്ട്.

രാവിലെ അച്ഛനും ഒത്ത് ആശുപത്രിയിലെത്തി യുവതിയെ ഡോക്ടറെ കാണാനുള്ള മുറിക്ക് പുറത്തിരുത്തുകയായിരുന്നു ജീവനക്കാർ. അതിന് തൊട്ടടുത്ത് മരകസേരയുണ്ടായിരുന്നു. ഇതിന് അടിയിലാണ് പട്ടിയുണ്ടായിരുന്നത്. അപ്രതീക്ഷിതമായി പട്ടി അക്രമ സ്വഭാവത്തോടെ പാഞ്ഞടുക്കുകയായിരുന്നു. വീട്ടിൽ വ്ച്ച് പൂച്ച മാന്തുകയായിരുന്നു. മുൻകരുതലെന്നോണം വാക്‌സിൻ എടുക്കാനാണ് ആശുപത്രിയിൽ എത്തിയത്. വിഴിഞ്ഞം ആശുപത്രി പരിസരം പട്ടിവളർത്തൽ കേന്ദ്രമായതിന് തെളിവാണ് ഈ സംഭവമെന്ന് നാട്ടുകാർ പറയുന്നു.

അപർണ്ണയ്ക്ക് നേരെ പട്ടി അക്രമ സ്വഭാവത്തോടെയാണ് പാഞ്ഞടുത്തത്. രക്ഷിക്കാൻ ആരുമുണ്ടായില്ല. സാഹസികമായാണ് മകളും അച്ഛനും പട്ടിയിൽ നിന്നും രക്ഷ നേടിയതെന്നതാണ് വസ്തുത.