- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനങ്ങളുടെ അവകാശത്തിൽ കൈ കടത്തുന്നവരാണ് ഫാസിസ്റ്റുകൾ; അപ്പോൾ ഹിജാബിലുടെ വസ്ത്രധാരണ അവകാശത്തിൽ കൈകടത്തുന്ന ഇസ്ലാം ഫാസിമല്ലേ; അല്ല''; ഇസ്ലാമിനെ തൊടുമ്പോൾ മുട്ടടിക്കുന്ന മതേതര വാദികൾക്ക് ട്രോൾ; ആരിഫ്- രാധിക സംവാദം വൈറലാവുമ്പോൾ
കോഴിക്കോട്: കേരളത്തിൽ പൊതുവെ ഇസ്ലാം ഇടപെടുന്ന വിഷയങ്ങളിൽ ഇരവാദം പറഞ്ഞ്, തടിയെടുക്കുകയാണ് മതേതര ബുദ്ധിജീവികൾ എന്ന് പറയുന്നവരുടെ രീതി. പക്ഷേ ചിലപ്പോൾ അവരുടെ ഇരട്ടത്താപ്പുകൾ കൈയോടെ പിടിക്കപ്പെടും. അതിരത്തിൽ ഒരു പണി കിട്ടി സോഷ്യൽ മീഡിയയുടെ ട്രോളിന് ഇരയായിരിക്കയാണ്, രാധികാ വിശ്വനാഥൻ എന്ന ഫെമിനിസ്റ്റും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുമായ സൈബർ പോരാളി. സ്വതന്ത്ര ചിന്തകനും എസ്സെൻസ് ഗ്ലോബലിന്റെ അമരക്കാരനുമായ, ആരിഫ് ഹൂസൈൻ തെരുവത്തിന്റെ യൂട്യൂബ് ചാനലിൽ നടന്ന സംവാദത്തിലാണ്, രാധിക പരഹാസ്യമായ നിലപാട് എടുത്തത്.
ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഇറാനിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഡ്യം അർപ്പിച്ചുകൊണ്ട് ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ രാധിക ഇസ്ലാമിനെ ന്യായീകരിച്ചിരുന്നു. ഇവിടെ വേണ്ടത്ര സമയം കിട്ടിയില്ല എന്ന് അവർ പരാതിപ്പെട്ടതിനെ തുടർന്നാണ്, ആരിഫ് ഹുസൈൻ തന്റെ യുട്യൂബ് ചാനലിലേക്ക് രാധികയെ ക്ഷണിച്ചത്. ഫാസിസത്തിന്റെ ലക്ഷണങ്ങൾ ഒരോന്നായി പറഞ്ഞ് ആരിഫ് രാധികയെ കൊണ്ട് സമ്മതിപ്പിക്കുന്നുണ്ട്. എന്നിട്ട് ഈ ലക്ഷണങ്ങൾ ഉള്ള ഇസ്ലാം ഫാസിസം അല്ലേ എന്ന് ചോദിക്കുമ്പോൾ അല്ല എന്നാണ് അവർ പറയുന്നത്.
ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ട്രോൾ ആയി മാറുകയാണ്. ഒപ്പം സിനിമയിൽ നടൻ മാമുക്കോയയും പൊലീസുകാരനായ ചെമ്പൻ കുഞ്ഞും തമ്മിൽ മൃതദേഹം ആരാണ് ആദ്യം കണ്ടത് എന്ന് ചോദിച്ച നടത്തി ചോദ്യം ചെയ്യലിനോട് ഉപമിച്ച് നിരവധി പോസ്റ്റുകൾ ആണ് ഉണ്ടാവുന്നത്. മതേതര ബുന്ധിജീവികളുടെ കപടമുഖം അഴിഞ്ഞുവീഴുന്ന എന്ന ക്യാപ്ഷനോടെ ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
ആരിഫ് ഹുസെൻ തെരുവത്തും രാധികാ വിശ്വനാഥനും തമ്മിലെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
ആരിഫ് ഹുസൈൻ: എന്താണ് ഈ ഫാസിസം എന്ന് പറയുന്നത്?
രാധിക: ആർഎസ്എസുകാരുടെ ഈ ഫാസിസ്റ്റ് ചിന്താഗതിയെ, അല്ലെങ്കിൽ ഫാസിസ്റ്റ് നിലപാടുകളെ.............
( അപ്പോൾ ആരിഫ് ഇടപെടുന്നു)
്ആരിഫ്: ഞാൻ ആർഎസ്എസുകാരുടെ ഫാസിസത്തെയല്ല ഞാൻ ചോദിക്കുന്നത്.
രാധിക: പിന്നെ
ആരിഫ്: ഞാൻ ഫാസിസം എന്നാൽ എന്താണ് എന്നാണ് ചോദിക്കുന്നത്
രാധിക: ഫാസിസം എന്ന് പറഞ്ഞാൽ മനുഷ്യരുടെ മനുഷ്യാവകാശങ്ങളിലും പൗരാവകാശങ്ങളിലും, കൈകടത്തിക്കൊണ്ട് പെരുമാറുന്ന ഒരു ഭരണകൂടം ഉണ്ടെങ്കിൽ അതിനെയായാണ് ഫാസിസ്റ്റ് ഭരണകൂടം എന്ന് പറയുന്നത്.
ആരിഫ്: ഇസ്ലാമിനെ ഒരു ഫാസിസമായി രാധിക കണക്കാക്കുന്നുണ്ടോ?
രാധിക: പിന്നെ, ഇന്തോനേഷ്യയിലെ ഇസ്ലാം വളരെ ഗംഭീര ഇസ്ലാം ആണെന്ന് പറയുന്നത് കേട്ടു.
ആരിഫ്: ഇസ്ലാം ലോകത്ത് ഒന്നെയുള്ളൂ, അങ്ങനെ അമേരിക്കൻ ഇസ്ലാമും, പച്ചാളം ഇസ്ലാമും ഒന്നുമില്ല ( രാധിക ഇടപെടുന്നു)
രാധിക: ഇന്തോനേഷ്യയിലെ ഇസ്ലാം കിടിലമാണ്.
ആരിഫ്: അതൊക്കെ വേറെ വേദികളിൽ പോയി പറയു. നമ്മൊളൊക്കെ എക്സ്മുസ്ലിം മൂവ്മെന്റുമായി ഒക്കെ നടക്കുന്ന ആളുകൾ ആണ്. ഇസ്ലാം എന്താണെന്ന്അ രച്ചുകലക്കിക്കുടിച്ച് നടക്കുന്ന ആളുകൾ ആണ്. അതുകൊണ്ട് പച്ചാളം ഇസ്ലാമും, കച്ചേരിപ്പടി ഇസ്ലാമും ഒന്നും, ഇല്ല. അതുകൊണ്ട്, ഇസ്ലാം ഫാസിസമാണോ.
രാധിക: ഇസ്ലാം ഫാസിസമാണെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. കാരണം എനിക്ക് അറഞ്ഞുകൂടല്ലോ.
ആരിഫ്: അപ്പോൾ ഞാൻ ചോദിക്കുന്നത്. രാധിക പറഞ്ഞു, ഫാസിസം എന്നാൽ ജനങ്ങളുടെ അവകാശങ്ങളിൽ കൈ കടുത്തുന്നു. ഇതാണ് ഫാസിസത്തിന് ഒരു കാരണമായി രാധിക പറഞ്ഞത്. അല്ലേ..
രാധിക: അതേ
ആരിഫ്: വസ്ത്രം എന്ന് പറയുന്നത് അങ്ങനെ ഒരു അവകാശം ആണെല്ലോ.
രാധിക: അതേ, ഫ്രാൻസിൽ അങ്ങനെ വസ്ത്രത്തിൽ കൈകടുത്തുന്ന സർക്കാറുകൾ ഉണ്ടായിട്ടുണ്ട്.
ആരിഫ്: ഫ്രാൻസിലേക്ക് നമുക്ക് എത്താം, അതിന് മുന്നേയുള്ള ചില കാര്യങ്ങൾ തീരുമാനം ആക്കാം. ആദ്യം മക്കയിൽനിന്ന് തുടങ്ങാം. അപ്പോൾ ഞാൻ ചോദിക്കുന്നത്, ഇവിടെ ഇസ്ലാമിൽ വസ്ത്രത്തിൽ കൈവെക്കുന്നുണ്ട്. ഭരണകൂടങ്ങൾ ഇസ്ലാമിക നിയമം ഉപയോഗിച്ചാണ് വസ്ത്രത്തിൽ കൈവെക്കുന്നത്. ഒരു ഇസ്ലാമിക അന്തരീക്ഷത്തിൽ അത് ഇറാനിൽ ആയാലും കേരളത്തിൽ ഒരു കുടുംബത്തിൽ ആയാലും ശരി, ഒരു മുസ്ലിം ഫാമിലി ആണോ ഹിജാബ് നിർബന്ധമാണ്. ആ പെൺകുട്ടിയുടെ, ഭരണകൂടം കൈവെക്കും, ആങ്ങളമാർ കൈവെക്കും, ബാപ്പ കൈവെക്കും, ഉമ്മയും, കൈവെക്കും, സഹോദരിമാരും കൈവെക്കും. ന്യൂസ് ആങ്കറിനു കൈവെക്കാം. രാധിക ഒരു മുസ്ലിം ആണെന്ന് വെക്കുക. നിങ്ങളുടെ മുന്നിലേക്ക് വന്നിരിക്കുന്നത് ഒരു വലിയ ത്വാത്വിക ആചാര്യൻ ആണെങ്കിൽ അയാൾക്ക് നിങ്ങളെ നിർബന്ധിക്കാം. നിങ്ങളുടെ വസ്ത്ര സ്വതന്ത്ര്യത്തിൽ കൈ കടത്താം. അതാണ് നമ്മൾ ഇന്നലെ കണ്ട വാർത്ത. അപ്പോൾ അങ്ങനെ എല്ലാ രീതിയിലും, ഇസ്ലാമിന്റെ വക്തകാക്കൾ വസ്ത്രസാ്വതന്ത്ര്യത്തിൽ കൈകടത്തുന്നത് ഇസ്ലാമിന്റെ നിയമങ്ങൾ ഉപയോഗിച്ചാണ്. അപ്പോൾ ഇസ്ലാം ഫാസിസം ആണോ, അല്ലയോ.
രാധിക: അതിൽ ഇസ്ലാമിന്റെ നിയമം ഉപയോഗിച്ചു എന്ന് പറഞ്ഞാൽ... ഫ്രാൻസിൽ ഇസ്ലാമിന്റെ നിയമമല്ല ഉപയോഗിച്ചത്.
ആരിഫ്: ഞാൻ ഫ്രാൻസിലേക്ക് വരാം...
രാധിക: അവർ വളരെ സിവിലൈസ്ഡ് ഡെമോക്രസിയാണ് ഉപയോഗിച്ചത്. ഫ്രാൻസിൽ ഇസ്ലാം ആണെന്ന് പറയാൻ കഴിയില്ല.
ആരിഫ്: അതവിടെ നിൽക്കട്ടെ, നമുക്ക് ഫ്രാൻസിലേക്ക് വരുന്നതിന് മുമ്പ്, ആദ്യം മക്കയിലെ കാര്യം തീരുമാനം ആക്കാം.
രാധിക: ഇന്ത്യയിലെ കാര്യം വിട്ടോ, കേരളത്തിലെ കാര്യം
ആരിഫ്: നമ്മൾ ഇസ്ലാമിനെക്കുറിച്ചല്ലേ സംസാരിക്കുന്നത്.
രാധിക: അല്ല ഹിജാബുള്ളത് ഇസ്ലാമിൽ അല്ല.
ആരിഫ്: അതെ, ഇസ്ലാമിലാണ് ഹിജാബ് ഉള്ളത്. രാധിക അവിടെ നിൽക്കൂ. നമ്മൾ ഒരു ചോദ്യം ചോദിച്ചിടിത്തുനിന്നാണ് രാധിക ഒഴിഞ്ഞുമാറി ഫ്രാൻസിലേക്ക് ചാടിയത്. അങ്ങനെ നമുക്ക് ലങ്കാദഹനം നടത്തേണ്ട കാര്യമില്ല. ക്ലിയർ ആയിട്ടുള്ള കാര്യമാണ് ഞാൻ ചോദിച്ചത്. ഇസ്ലാം ഫാസിസമോണോ അല്ലേ.
രാധിക: ഇസ്ലാം ഫാസിസമാണെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് അറിയാവുന്ന ഇസ്ലാമും ഇസ്ലാമിസ്്റ്റുകളും മതവിശ്വാസികളും, ആയ മനുഷ്യർ എല്ലാം വളരെ ജനാധിപത്യമര്യാദയിൽ, സമാധനപരമായി ജീവിക്കുന്നവർ ആണ്.
ആരിഫ്: രാധികയുടെ അടുത്ത് ഞാൻ ആദ്യം ചോദിച്ച ചോദ്യം, ഫാസിസം എന്നാൽ എന്ത് എന്നാണ്. രാധിക പറഞ്ഞു, അത് ജനങ്ങളുടെ അവകാശത്തിൽ കൈ കടത്തുന്നത് ആണെന്ന് പറഞ്ഞു.
രാധിക: യെസ് പറഞ്ഞു.
ആരിഫ്: വസ്ത്രം എന്നത് ജനങ്ങളുടെ അവകാശമാണെന്ന് പറഞ്ഞു. അതിൽ കൈകടത്തുന്ന ആരും ഫാസിസം ആണെന്ന് പറഞ്ഞു.
രാധിക: റൂളർ എന്നാണ് ഞാൻ പറഞ്ഞത്. ഭരണകൂടം.
ആരിഫ്: ഭരണകൂടം മാത്രമേ ഫാസിസ്റ്റ് ആവുകയുള്ളോ.
രാധിക: അതെ
ആരിഫ്: വ്യക്തികൾക്ക് ഫാസിസ്റ്റ് ആവാൻ കഴിയില്ലേ.
രാധിക: അതേ വ്യക്തികൾക്കും പറ്റും അല്ലേ.
ആരിഫ്: (ചിരിക്കുന്നു)
രാധിക: ശരിയാണ്, യുആർ റൈറ്റ്.
ആരിഫ്: ചിരിച്ചുകൊണ്ട്, അപ്പോൾ എങ്ങനെയാണ്. ഇസ്ലാം ഫാസിസ്റ്റ് ആണോ.
രാധിക: ഇസ്ലാം ഫാസിസ്റ്റാണെന്ന് നിങ്ങൾ പറയുന്നു.
ആരിഫ്: ഞാൻ പറഞ്ഞിട്ടില്ല, ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നേയുള്ളൂ. രാധിക പറഞ്ഞ എല്ലാ കണ്ടീഷൻസും അപ്ലെ ചെയ്യുന്ന ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. രാധിക ഒന്ന് കൺഫേം ചെയ്താൽ നമുക്ക് അടുത്ത കാര്യത്തിലേക്ക് കടക്കാം.
രാധിക: ഇസ്ലാം ഫാസിസമാണെന്ന് എനിക്ക് അറിയില്ല. എനിക്ക് അറിയാവന്ന ഇസലാം സ്നേഹത്തിന്റെതും സമാധാനത്തിന്റെതുമാണ്.
ആരിഫ്: ഫാസിസം എന്നാൽ എന്താണ്. വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നു. ഇതാണ് ഫാസിസം എന്നാണ് രാധിക പറയുന്നത്. അല്ലേ. വസ്ത്രം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമായി രാധിക കണക്കാക്കുന്നു.
അല്ലേ.
രാധിക: അതേ
ആരിഫ്: ഇസ്ലാം എന്നത് ഇസ്ലാമിക നിയമം ഉപയോഗിച്ച് വ്യക്തികളൂടെ വസ്ത്ര സ്വാതന്ത്ര്യത്തെ ഇടപെടുന്നു. വിലക്കുന്നു, മുഖത്ത് ആസിഡ് ഒഴിക്കാൻ പ്രേരിപ്പിക്കുന്നു, തല്ലിക്കൊല്ലാൻ പ്രേരിപ്പിക്കുന്നു. അപ്പോൾ ഇസ്ലാം ഫാസിസം ആണോ അല്ലയോ.
രാധിക: ഇന്ത്യയിൽ ആസിഡ് അറ്റാക്കുകൾ എന്ന് പറയുന്നത്്..
ആരിഫ്: രാധിക നമുക്ക് അക്കാര്യമൊക്കെ ചർച്ചചെയ്യാൻ ഒരുപാട് സമയം ഉണ്ട്. ഇപ്പോൾ പറയൂ ഇസ്ലാം ഫാസിസം ആണോ അല്ലയോ.
രാധിക: ഇസ്ലാം എന്നത് ഒരു എത്ത്നിക്ക് ഐഡിറ്റിയായിട്ട് കൾച്ചറൽ ഐഡിറ്റിയായിട്ട് നിലനിൽക്കയാണ്... വസ്ത്രങ്ങൾ ആഭരണങ്ങൾ അതിന്റെ ചിഹ്നങ്ങൾ എന്നിവയൊക്കെ പറയുന്നത്.
ആരിഫ്: രാധിക ഞാൻ ചോദിച്ചത് അതല്ല. നമ്മൾ ഒരു ഘട്ടം തീർത്ത് അടുത്തതിലേക്ക് പോവുകയയ്യേ നല്ലത്.
രാധിക: ഇസ്ലാം ഫാസിസ്റ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല
ആരിഫ്: അപ്പോൾ രാധിക പറഞ്ഞ കണ്ടീഷൻസ് ഒക്കെ അപ്ലെചെയ്താൽ പോലും, ഇസ്ലം ഫാസിസ്റ്റ് അല്ല എന്നാണ് രാധിക പറയുന്നത്. ആണോ
രാധിക: ഞാൻ പറയുന്ന എല്ലാ കണ്ടീഷനസും അപ്ലെ ചെയ്ത് ഒരു മതരാഷ്ട്രം എന്ന് പറയുന്ന, അഫ്ഗാനിസ്ഥാനിലോ, ഇറാനിലൊ, നടക്കുന്ന ഒരു കാര്യമാണോ എന്ന് ചോദിച്ചാൽ യെസ്. അവിടെ ഫാസിസ്റ്റ് റെജീം ആണ്.
ആരിഫ്: അവർ ഫോളോചെയ്യുന്ന ഐഡിയോളജി വെച്ചല്ലേ അവർ ഫാസിസ്റ്റ് ആവുന്നത്. അപ്പോൾ ഇസ്ലാം ഫാസിസ്റ്റല്ലേ.
രാധിക: ഈ ഫ്രാൻസിലുള്ള ഐഡിയോളജി വെച്ചിട്ട്
ആരിഫ്: നമുക്ക് ഫ്രാൻസിലേക്ക് വരാം. ഇത് തീരുമാനം ആക്കും.
രാധിക: അതാണ് പറയുന്നത്. അവർ ഡേമോക്രസി, ലിബറലാണ് എന്നിട്ടും ഇങ്ങനെ സംഭവിച്ചു.
ആരിഫ്: നമുക്ക് ഫ്രാൻസിലേക്ക് പിന്നീട് വിശദമായി വരാം. നമുക്ക് ആദ്യം ഇത് തീരുമാനം ആക്കാം.
രാധിക: മതരാഷ്ട്രത്തിൽ സ്ത്രീകളെ പിന്നെ സെക്കൻഡ് ക്ലാസ് സിറ്റിസൺ ആയിട്ടോ, അവരെ ഡിസ്‌ക്രിമിനേറ്റ് ചെയ്യുകയയോ ചെയ്യുന്ന റെജീമുകൾ എല്ലാം മതം ആണെങ്കിലും ജനാധിപത്യം ആണെങ്കിലും കമ്യൂണിസം ആണെങ്കിലും, ഫാസിസ്റ്റ് ആണ്.
ആരിഫ്: അപ്പോൾ ഇസ്ലാം ഫാസിസ്റ്റാണോ അല്ലയോ
രാധിക: അല്ല. ഇസ്ലാമിനെക്കുറിച്ചല്ല പറഞ്ഞത് മത രാഷ്ട്രങ്ങൾ,
ആരിഫ്: അപ്പോൾ രാധിക തന്നെയാണ് തുടക്കത്തിൽ പറഞ്ഞത്, ഇറാനിൽ, നടക്കുന്നത് ഒരു മതരാഷ്ട്രത്തിന്റെ കീഴിൽ സ്ത്രീകളെ അടിച്ചമർത്തുന്നത്, അവരെ രണ്ടാം കിട പൗരന്മാർ ആക്കുന്നു. തലയിൽ ഹിജാബ് വെക്കാൻ പ്രേരിപ്പിക്കുന്നു. ഇത് എല്ലാം രാധിക തന്നെയല്ലേ പറഞ്ഞത്.
രാധിക: അതേ
ആരിഫ്: അപ്പോൾ ഇറാൻ ഫാസിസ്റ്റ് ആണോ
രാധിക: അതെ. ഇറാൻ ഫാസിസ്റ്റാണ്.
ആരിഫ്: ഇറാൻ മതരാഷ്ട്രമാണോ
രാധിക: അതെ
ആരിഫ്: എത് മതരാഷ്ട്രമാണ്
രാധിക: ഇസ്ലാം.
ആരിഫ്: ആ ഭരണകൂടം ഫോളോചെയ്യുന്നത് ഇസാംമതമാണ്. അപ്പോൾഅപ്പോൾ ഇസ്ലാം ഫാസിസ്റ്റാണാ
രാധിക: അല്ല.
ആരിഫ്: (ചരിക്കുന്നു) ചിരിച്ചതിന് അപ്പോളജി. ചിരിക്കാതെ നിവൃത്തിയില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ