- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട; തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കും; വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയാണിതെന്ന് ഗവർണർ; ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചു; മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മദ് കാൻ. വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയിലാണ് താൻ പങ്കെടുക്കുന്നതെന്നും ഗവർണർ വ്ക്തമാക്കി. അതേസമയം ബില്ലുകൾ പിടിച്ചു വെയ്ക്കുന്നതായുള്ള ആരോപണത്തിനും ഗവർണർ മറുപടി നൽകി.
ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായും മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ഗവർണർ വ്യക്തമാക്കി. നിവേദനം നൽകിയവർക്ക് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ഗവർണർ പറഞ്ഞു. തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട. സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല. നിയമപരമായി മാത്രമേ പ്രവർത്തിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബ്ലഡി കണ്ണൂരെന്നു താൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്‌സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് താൻ വിമർശിച്ചതെന്നും ഗവർണർ പറഞ്ഞു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കർശന നിരീക്ഷണങ്ങൾക്ക് പൊലീസ്. ചൊവ്വാഴ്ച തൊടുപുഴയിൽ നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഗവർണറെ സിപിഎം യുവജന-വിദ്യാർത്ഥി സംഘടനകൾ തടയാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ യാത്ര വഴിയടക്കം പൊലീസ് രഹസ്യമാക്കി വയ്ക്കും. ഗവർണറുടെ യാത്രാ വഴിയിൽ എല്ലാം കർശന സുരക്ഷയും ഒരുക്കും. ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവർണർ എത്തുന്നതെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവർണർ എത്തുന്നതെന്ന് സിപിഎം വ്യക്തമാക്കി. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ചൊവ്വാഴ്ച ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
ഗവർണർ തന്ത്രപൂർവ്വം ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയായിരുന്നു. എംഎം മണിയും സിപിഎം ജില്ലാ സെക്രട്ടറിയും ഗവർണറെ അധിക്ഷേപിച്ച് തന്നെ രംഗത്തു വന്നു. കോഴിക്കോട് ഗവർണറുടെ സന്ദർശനം വലിയ തോതിൽ ചർച്ചയായിരുന്നു. മിഠായി തെരുവിലും മറ്റും പോയി ഗവർണർ ജനങ്ങളുമായി അടുത്തിടപഴുകി. ഇതൊഴിവാക്കാൻ കൂടി വേണ്ടിയാണ് സിപിഎം ഇടുക്കിയിൽ ഹർത്താൽ ആഹ്വാനം ചെയ്തതെന്നും സൂചനയുണ്ട്.
ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. കർഷകർ രാജ്ഭവനിൽ പ്രതിഷേധിക്കുന്ന ദിവസം ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ ഇടതുമുന്നണി നടത്തുന്നത് അനാവശ്യ ഹർത്താൽ എന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. കൂടുതൽ പ്രകോപനമുണ്ടായാൽ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നും ഡീൻ അറിയിച്ചു. ഇത് സിപിഎമ്മിന് തിരിച്ചടിയായി. ഇതോടെ ഗവർണറെ തടയില്ലെന്ന് സിപിഎം പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പൊലീസ് അത് മുഖവലിക്കെടുക്കില്ല.


