- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പൻ തിരികെ കേരള വനമേഖലയിൽ എത്തി; ഒരു മലകൂടി പിന്നിട്ടാൽ ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടക്കും; മല പിന്നിടാൻ അവശേഷിക്കുന്നത് 30 കിലോമീറ്റർ ദൂരം; നിരീക്ഷണം തുടർന്ന് വനംവകുപ്പ്; തമിഴകത്തു നിന്നുമുള്ള കൊമ്പന്റെ മടക്കത്തിൽ ആഹ്ലാദത്തോടെ ആരാധകരും
ഇടുക്കി: അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ എത്തി. ഒരു മലകൂടി പിന്നിട്ടാൽ ആന നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടുക്കും. നിരീക്ഷണം ശക്തിപ്പെടുത്തി കേരളവും തമിഴ്‌നാടും. ഇന്നലെ ഫോറസ്റ്റ് വാച്ചർമാർ നടത്തിയ നിരീക്ഷണത്തിൽ കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ മണലാറിൽ അരിക്കൊമ്പനെ കണ്ടെത്തി.ഇപ്പോൾ നിൽക്കുന്ന പ്രദേശത്തുനിന്നും ഒരു മല കയറിഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്കാണ് എത്തിച്ചേരുക.
മല പിന്നിടാൻ കഷ്ടി 30 കിലോമീറ്റർ ദൂരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിന് പുറമെ ആന ജനവാസമേഖലകളിലൂടെ ചിന്നക്കനാലിൽ എത്തുന്നതിനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പതിയെ ആണെങ്കിലും ആന തിരച്ചുനടന്നുതുടങ്ങിയത് ആരാധകരെ ആഹ്ളാദത്തിലാക്കിയിട്ടുണ്ട്.
എന്നാൽ നേരത്തെ തങ്ങിയിരുന്ന വനമേഖലയുടെ സമാന സ്വഭാവമുള്ള വനമേഖലയിലാണ് കൊമ്പൻ ഇപ്പോൾ കഴിയുന്നതെന്നും വെള്ളവും ഭക്ഷണവും വേണ്ടുവോളം ലഭിക്കുന്നതിലാൽ അരിക്കൊമ്പൻ ഉടൻ ഈ പ്രദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് നീങ്ങാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ആനയിറങ്ങൽ ഡാമിലും പരിസരപ്രദേശങ്ങളിലുമായിരുന്നു അരിക്കൊമ്പന്റെ വിഹാരം.ഇപ്പോൾ ആന നിൽക്കുന്ന മണലാർ വനമേഖലയ്ക്ക് സമീപമാണ് തമിഴ്‌നാടിന്റെ കൈവശത്തിലിരിക്കുന്ന ഹൈവേയ്സ് ഡാം സ്ഥിതിചെയ്യുന്നത്.ആനയിറങ്ങൽ മേഖലയിലേയ്ക്കാൾ കൂടുതൽ ഭക്ഷ്യവസ്തുക്കളും മണലാർ മേഖലയിൽ ഉണ്ട്.ഇതാണ് ആന ഉടൻ ഇവിടം വിട്ടുപോരാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലുകൾക്ക് കാരണം.
ആന കേരള വനമേഖലയിൽ പ്രവേശിച്ചത് തമിഴ്‌നാടിന് വലിയ ആശ്വാസമായിട്ടുണ്ട്. മേഘമല -ചിന്നമന്നൂർ പാതയിൽ അരിക്കൊമ്പൻ ഇറങ്ങിയതിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിലേയ്ക്ക് പുറമെ നിന്നുള്ളവരുടെ പ്രവേശനം തമിഴ്‌നാട് വനംവകുപ്പ് നിരോധിച്ചിരുന്നു.ചിന്നമന്നൂരിൽ നിന്നും രാത്രി മേഘമലയിലേയ്ക്ക് വരുകയായിരുന്ന യാത്ര ബസിന് നേരെ അരിക്കൊമ്പൻ പാഞ്ഞടുത്തത് യാത്രക്കാരിൽ ഭീതി പരത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.