- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആർഷോയുടെ ജാമ്യം കോടതി റദ്ദാക്കിയെന്ന് ആക്ഷേപം; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ ബഞ്ചിലുള്ള കേസിലെ വിശദാംശങ്ങൾ പരിശോധിക്കാൻ രാജ്ഭവൻ; പൊലീസിനെ ചാനലിന് മുന്നിൽ വെല്ലുവിളിക്കുന്നത് 'പിടികിട്ടാപുള്ളിയായ' വിദ്യാർത്ഥി നേതാവോ? എസ് എഫ് ഐ വെട്ടിലാക്കി 'ജാമ്യക്കേസ്'!

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന എസ് എഫ് ഐ സെക്രട്ടറി പി എം ആർഷോയുടെ ജാമ്യത്തിൽ രാജ് ഭവൻ അന്വേഷണത്തിൽ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ വധശ്രമക്കേസിലെ ജാമ്യം റദ്ദാക്കിയിട്ട് ആറു മാസം ആയെന്നാണ് റിപ്പോർട്ട്. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായ ആർഷോ പൊലീസിന് കൺമുന്നിൽ ഗവർണറെയും പൊലീസിനെയും വെല്ലുവിളിച്ചിട്ടും പൊലീസ് കയ്യുംകെട്ടി നിന്നുവെന്ന ആരോപണം ബിജെപി കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 'പിടികിട്ടാ പുള്ളി'യാണോ ആർഷോ എന്ന അന്വേഷണം രാജ് ഭവൻ നടത്തുന്നത്.
പി.എം. ആർഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി ജനുവരിയിൽ റദ്ദാക്കിയെന്നാണ് ആരോപണം. ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആർഷോ ലംഘിച്ചത്. ഈ സാഹചര്യത്തിൽ ആർഷോയെ അറസ്റ്റ് ചെയ്യേണ്ട ബാധ്യത പൊലീസിനുണ്ടെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാൽ അത്തരത്തിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ആർഷോയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
വധശ്രമക്കേസിൽ റിമാന്റിൽ കഴിയവെ ആർഷോ സർവ്വകലാശാല പരീക്ഷ പാസായത് വിവാദമായിരുന്നു. ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളിൽ പ്രതിയായതോടെ ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ ആർഷോ 2022 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് 2023 ജനുവരിയിൽ കോടതി ജാമ്യം റദ്ദാക്കിയെന്നാണ് ആരോപണം. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ ബഞ്ചിൽ ആർഷോയുമായി ബന്ധപ്പെട്ട കേസുണ്ട്. ഈ കേസാണ് ഈ ആക്ഷേപത്തിന് അടിസ്ഥാനമെന്നാണ് സൂചന.
തുടർന്ന് ആർഷോ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇതുവരെ ഹൈക്കോടതി ജാമ്യം നല്കിയിട്ടില്ല. ഈ മാസം 11 ന് കേസ് പരിഗണിച്ചെങ്കിലും ജാമ്യം നല്കിയിട്ടില്ല. പ്രോസിക്യൂഷൻ ആർഷോയ്ക്ക് ജാമ്യം ലഭിക്കുന്ന വിധത്തിൽ കാലുമാറിയതോടെ വാദി തന്നെ കേസിൽ കക്ഷിചേരുകയായിരുന്നു. ഇതോടെ കേസ് വീണ്ടും മാറ്റിവച്ചു. ഈ കേസിലെ വസ്തുതകളാണ് രാജ്ഭവൻ തേടുന്നത്. ആർഷോയ്ക്ക് ജാമ്യം ഉണ്ടെന്നാണ് എസ് എഫ് ഐ വിശദീകരിക്കുന്നത്.
ഇതെല്ലാം അറിയാവുന്ന പൊലീസാണ് കഴിഞ്ഞദിവസം പിടികൂടിയ വധശ്രമക്കേസിലെ പ്രതിയെ വെറുതെ വിട്ടതെന്നാണ് ബിജെപി ആരോപണം ഇന്നലെ രാത്രിയും പൊലീസിനെ വെല്ലുവിളിച്ച് ആർഷോ ഗവർണറെ അധിക്ഷേപിച്ച് സമരത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ആർഷോയ്‌ക്കെതിരായ കേസിന്റെ വിവരങ്ങൾ ഗവർണർ തേടുന്നത്. ജാമ്യം റദ്ദായി എന്ന് വ്യക്തമായാൽ പൊലീസിനോട് നടപടിക്ക് രാജ്ഭവൻ ആവശ്യപ്പെടും.

കോട്ടയം എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ലൈംഗികമായി അതിക്രമിച്ചുവെന്ന കേസിലും ആർഷൊ പ്രധാന പ്രതിയാണ്. സംഭവങ്ങൾക്കിടെ തന്റെ മാറിടത്തിൽ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് കോട്ടയം ഗാന്ധി നഗർ പൊലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നൽകിയ മൊഴി.
നിസാമിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2019 ജനുവരി 22-നാണ് ആർഷോയെ അറസ്റ്റ് ചെയ്തത്. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ഈ കേസിലാണ് ജാമ്യം റദ്ദാക്കിയതെന്നാണ് ആരോപണം.


