- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ ബൈക്കിടിച്ച് വീഴ്‌ത്തി ക്രൂരമായി അക്രമിച്ച കുനിയൻകാട്ടിൽ അഷ്റഫ് ധാർഷ്ട്യക്കാരനും അഹങ്കാരിയുമെന്ന് നാട്ടൂകാർ; കൃഷിക്കാരനായ പ്രതി കുട്ടിയെ സ്‌കൂട്ടർ ഇടിപ്പിച്ചത് അപ്പോഴത്തെ ദേഷ്യത്തിലെന്ന് മൊഴി; ശസ്ത്രക്രിയക്ക് വിധേയനായ കുട്ടി സാധാരണ നിലയിലേക്ക്
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ ബൈക്കിടിച്ച് വീഴ്‌ത്തി ക്രൂരമായി അക്രമിച്ച കേസിലെ പ്രതി കുനിയൻകാട്ടിൽ അഷ്റഫ് ധാർഷ്ട്യക്കാരനും അഹങ്കാരിയും ആണെന്ന് നാട്ടുകാർ പറയുന്നു. കൃഷിക്കാരനായ പ്രതി കുട്ടിയെ സ്‌കൂട്ടർ ഇടിപ്പിച്ചത് അപ്പോഴത്തെ ദേഷ്യത്തിലെന്നും പോലസിന്റെ ചോദ്യംചെയ്യലിൽ മൊഴി നൽകി.
മൂന്നുവകുപ്പുകൾ ചാർത്തി അകത്തിട്ട പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. കേസിൽ സ്ഥല ഉടമയായ തൂത വാഴേങ്കട സ്വദേശിയായ കുനിയൻകാട്ടിൽ അഷറഫിനെ കഴിഞ്ഞ ദിവസം രിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴേക്കടയിലാണ് സംഭവം നടന്നത്. നാട്ടിൽ റബ്ബർ കൃഷിയും മറ്റു ഇടവിള കൃഷിയുംചെയ്തുവരുന്നയാളായിരുന്നു അഷ്റഫ്.
പെരിന്തൽമണ്ണ തൂത ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് പ്രതി പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് ബെക്ക് കൊണ്ട് ഇടിച്ചു വീഴ്‌ത്തിയും ചവിട്ടിയും അടിച്ചും ക്രൂരമായി മർദിച്ചത്. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം.
മർദനത്തിൽ കാലിന്റെ എട്ടുവരെ പൊട്ടിയ കുട്ടിയെ എം. ഇ. എസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കഴിഞ്ഞ ദിവസം റൂമിലേക്ക് മാറ്റിയിരുന്നു. തുടർന്നു കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് സ്ഥല ഉടമയായ തൂത വാഴേങ്കട സ്വദേശിയായ കുനിയൻകാട്ടിൽ അഷറഫിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തനിക്കു അപ്പോൾ ഉണ്ടായ ദേഷ്യത്തിനാണ് അങ്ങിനെ ചെയ്തതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി. തുടർന്നു പ്രതിക്കെതിരെ കാലിന്റെ എല്ലാപൊട്ടിച്ചതിന് ഐ.പി.സി 326, തടഞ്ഞ് നിർത്തിയതിന് ഐ.പി.സി 341, അടിച്ചതിന് ഐ.പി.സി 323 പ്രകാരം പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർചെയ്തു. ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകാനും മന്ത്രി നിർദ്ദേശം നൽകി. അതേ സമയം ാലിന്റെ എല്ല് പൊട്ടി എം. ഇ. എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരനെ എസ്. എഫ്. ഐ ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു.
കുട്ടിക്കെതിരെയുള്ള അക്രമം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.കുട്ടിയെ ആക്രമിച്ച വാഴേക്കട സ്വദേശിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം.ജില്ലാ സെക്രട്ടറി എം. സജാദ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ഹരിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഷിഹാബ് എന്നിവർ കുട്ടിയെ സന്ദർശിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്