- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനക്കൂട്ടം കെട്ടിയിട്ട് ആക്രമിക്കുന്ന വീഡിയോ മുഖ്യതെളിവ്; കണ്മുമ്പിൽ സത്യം കാണാമെങ്കിലും സാക്ഷികൾ പറയുന്നത് പൊലീസ് ഭീഷണിപ്പെടുത്തി മൊഴി പറയിച്ചെന്ന്; ചൊവ്വാഴ്ച അടക്കം ഇതുവരെ കൂറുമാറിയത് 14 സാക്ഷികൾ; അട്ടപ്പാടിയിലെ മധുവിന് നീതി കിട്ടാൻ ഇനി ഹൈക്കോടതി ഇടപെടൽ അനിവാര്യം ആകുന്നത് ഇങ്ങനെ
പാലക്കാട്: സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറിയതോടെ അട്ടപ്പാടിയിലെ മധു ആൾക്കൂട്ട ആക്രമണകൊലക്കേസിൽ നീതി നടപ്പാവാൻ ഹൈക്കോടതിയുടെ സവിശേഷ ഇടപെടൽ ആവശ്യമാണ്.നാലുവർഷം വൈകിത്തുടങ്ങിയ വിചാരണയിൽ സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറുകയാണ്.ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണംപതിനാലായി.കേസിൽ122 സാക്ഷികളാണുള്ളത്. 27-ാംസാക്ഷി സെയ്തലവിയാണ്ഇന്ന്കൂറുമാറിയത്.
മധുവിനെ ആക്രമിക്കുന്ന വീഡിയോയുണ്ടായിട്ടും, പൊലീസ് ഭീഷണിപ്പെടുത്തി മൊഴി പറയിച്ചെന്നാണ് സാക്ഷികളെല്ലാം കോടതിയിൽ പറയുന്നത്.ഔദ്യോഗിക സാക്ഷികളായ വനം ഉദ്യോഗസ്ഥർ പോലും കൂറുമാറിയവരിൽപെടുന്നു.13, 25, 26 സാക്ഷികൾ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
മധുവിന് നീതി ലഭിക്കാൻ ഇനി ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണ്.കൂട്ടകൂറുമാറ്റം നടത്തിയ സാക്ഷികളെ വിളിച്ചുവരുത്തി വീണ്ടും വിചാരണ നടത്താൻ സി.ആർ.പി.സി 311 സെക്ഷൻ പ്രകാരം വിചാരണക്കോടതിക്ക് സാധിക്കും. തെളിവു നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വിചാരണ നടത്തുന്ന ജഡ്ജിക്ക് സാക്ഷികളോട് നേരിട്ട് ചോദ്യമുന്നയിക്കാം. എന്നാൽ ഇതിന് ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ നിർദ്ദേശം വേണം.ഗവർണർക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും രാഷ്ട്രപതിക്ക് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനോടും കേസിന്റെ വിവരങ്ങൾ ധരിപ്പിക്കാനുംകഴിയും.
മധുവിന്റെകുടുംബംകേന്ദ്രആഭ്യന്തരമന്ത്രിഅമിത്ഷായെകണ്ട്കേന്ദ്രസർക്കാരിന്റെഇടപെടൽഅഭ്യർത്ഥിച്ചിരുന്നു. നിയമപ്രശ്‌നങ്ങളിൽ ചീഫ് ജസ്റ്റിസിനോട് അഭിപ്രായം തേടാനും ശുപാർശ നൽകാനും രാഷ്ട്രപതിക്ക് ഭരണഘടനാപരമായ അധികാരമുണ്ട്. കോടതി നേരിട്ട് വിചാരണ നടത്തിയാൽ കേസിൽനീതിപുലരും. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ മണ്ണാർക്കാട് എസ്‌സി - എസ്ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ പതിനാറിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഇക്കാര്യത്തിലെ നിയമപ്രശ്‌നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
2018 ഫെബ്രുവരി 22നാണ്ആദിവാസി മധുവിനെ മോഷ്ടാവെന്നാരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിൽ പൊലീസ് വാഹനത്തിൽ മരണം. കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു മധുവിന്റെ ഭാണ്ഡത്തിലുണ്ടായിരുന്നത്. 2018 മേയിൽ 300 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട്ടെ എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് പരിഗണിക്കുന്നത്. രണ്ട് പ്രോസിക്യൂട്ടർമാർ അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറി.2022ഏപ്രിൽ 28നാണ്കേസിന്റെ വിചാരണ തുടങ്ങിയത്. മധുവിനെ മർദ്ദിച്ചത് കണ്ടെന്ന് മജിസ്‌ട്രേറ്റിനുമുന്നിൽ മൊഴിനൽകിയ പത്താംസാക്ഷി ഉണ്ണിക്കൃഷ്ണൻ, പതിനാന്നൊംസാക്ഷി ചന്ദ്രൻ എന്നിവർ മൊഴിമാറ്റി. പിന്നീട് മധുവിന്റെ ബന്ധുക്കളടക്കം കൂട്ടത്തോടെ കൂറുമാറി.
കേസിൽ നിന്ന് പിന്മാറാൻ മധുവിന്റെ അമ്മ മല്ലിയെ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തി. പിന്മാറിയാൽ 45 ലക്ഷത്തിന്റെ വീട് നൽകാമെന്ന് പ്രലോഭനമുണ്ടായി. വഴങ്ങാതിരുന്നപ്പോൾ വധഭീഷണിയുമുണ്ടായി.ഭീഷണിപ്പെടുത്തിയവർക്കെതിരേ ഡിവൈ.എസ്‌പിക്ക് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. മണ്ണാർകാട് കോടതി ഉത്തരവിട്ട ശേഷമാണ് അന്വേഷണം പോലുമുണ്ടായത്.സാക്ഷികളെയും ഇതേ രീതിയിലാണ് കൂറുമാറ്റുന്നത്. മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയിട്ടും കൂറുമാറിയവർക്കെതിരേ ഐ.പി.സി-193പ്രകാരം കേസെടുക്കാനാവും. സാക്ഷികൾക്ക്കൂറുമാറാൻ ലക്ഷങ്ങളാണ് വാഗ്ദാനം നൽകുന്നത്.
മധുവിന്റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന്ഗവർണർ ആരിഫ്മുഹമ്മദ്ഖാൻ പറഞ്ഞിരുന്നു.ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം മധുവിന്റെ അമ്മയെ സന്ദർശിച്ചു. ഗവർണറുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുന്നുവെന്ന് സഹോദരി സരസുപറഞ്ഞു. ഇപ്പോൾ നേരിടുന്ന ഭീഷണിയും, അഭിഭാഷകന് പണം നൽകാത്ത കാര്യവും ഗവർണറെ കുടുംബം ധരിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്