- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഔഷധിയിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പള പരിഷ്‌ക്കരണം
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഔഷധിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യത്താൽ. ഔഷധിയിൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണമെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഓരോ ജീവനക്കാർക്കും കുറഞ്ഞത് 20,000 രൂപ കുടിശിക ഇനത്തിലും കിട്ടും.
ദി ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ (ഐ എം) കേരള ലിമിറ്റഡിൽ (ഔഷധി) ജനറൽ വർക്കർ ഒഴികെയുള്ള സ്ഥിരം ജീവനക്കാർക്ക് 01.07.2019 പ്രാബല്യത്തിലാണ് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യത്തിലാണ് ധനവകുപ്പ് ഈ ഫയലിന് ക്ലിയറൻസ് നൽകിയത്. നാലു കൊല്ലം മുമ്പ് നടപ്പാക്കേണ്ട ഈ പരിഷ്‌കരണം ഇനിയും നീട്ടുന്നത് നീതികരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ നിലപാടാണ് നിർണ്ണായകമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ശമ്പള പരിഷ്‌കരണ തീരുമാനം പ്രഖ്യാപിക്കാൻ കഴിയില്ല. ഇതുകൊണ്ടാണ് ഈ സാമ്പത്തിക വർഷത്തിൽ തന്നെ ആനുകൂല്യം നൽകുന്നത്.
ഔഷധിയുടെ ചെയർപേഴ്‌സൺ ശോഭാനാ ജോർജ്ജാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ജീവനക്കാരുടെ ദുരിതം അവതരിപ്പിച്ചത്. അത് മുഖ്യമന്ത്രി തിരിച്ചറിയുകയും അതിവേഗ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ പൊതുവായ ശമ്പള പരിഷ്‌കരണത്തിന്റെ ഘടന നിലവിൽ വന്നതിന്നാൽ 11-ാം ശമ്പള പരിഷ്‌കരണം ഔഷധിയിൽ നടപ്പാകുക അസാധ്യമെന്നായിരുന്നു വിലയിരുത്തൽ. ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ട് പോലും ഈ ശമ്പള പരിഷ്‌കരണം നടപ്പിലായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ അതുകൊണ്ടാണ് നിർണ്ണായകമായത്.
കേരളത്തിലെ ആയുർവേദ മേഖലയിൽ ഔഷധി ഒരു പൊൻതൂവലാണെന്ന് സർക്കാർ തിരിച്ചറിയുന്നു. ഔഷധിയിലെ ജീവനക്കാരിൽ വലിയ ഒരുവിഭാഗം സ്ത്രീകളാണ്. കുട്ടനെല്ലൂരിലെ ഔഷധി ഓഫീസിൽ സ്ത്രീകൾക്കായി ക്ലിനിക്ക് അടക്കം തുടങ്ങിയിരുന്നു. ഇതിനൊപ്പം ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ വേണ്ടത് ചെയ്യുമെന്ന ജീവനക്കാർക്ക് ഔഷധി ചെയർമാൻ ഉറപ്പ് നൽകിയിരുന്നു.
കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനിടെ ശമ്പള പരിഷ്‌കരണമെന്നത് അസാധ്യമായി ജീവനക്കാരും കരുതി. എന്നാൽ ചെയർമാൻ സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത് ജീവനക്കാർക്ക ആശ്വാസമായി.