തൊടുപുഴ; ഭക്ഷണവും വെള്ളവും കിട്ടാതെ വയോധിക നരകിച്ച് മരച്ചു. അഴുകിയ നിലയിൽ ജഡം മലഞ്ചെരുവിൽ കണ്ടെത്തി. വിഷു ദിനത്തിൽ കാണാതായ ചക്കിക്കാവ് കുന്നുംപുറത്ത് ബാലമ്മ രാമന്റെ (87) മൃതദേഹമാണ് വീട്ടിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ മലഞ്ചെരുവിൽ കണ്ടെത്തിയത്. ഭർത്താവ് രാമനും മകൻ സുഭാഷിനും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്.

രാമനും സുഭാഷും വീട്ടിൽ ഇല്ലാതിരുന്ന അവസരത്തിൽ ഇവരെ കാണാതാവുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണവും വിഫലമായി.തജദ00ൺൺഡ

പരാതിയിൽ സർക്കാർ സംവിധാനങ്ങൾ വേണ്ടവണ്ണം ഇടപെട്ടില്ലന്ന ആക്ഷേപവും വീട്ടുകാർ ഉന്നയിച്ചുരുന്നു. ഇതിനിടെയാണ് ഇവരുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം മാറി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വലിയ താഴ്ചയുള്ള ഭാഗത്ത് ഇന്ന് രാവിലെ ജഡം കണ്ടെത്തിയത്.

ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു.കാഞ്ഞാർ എസ് ഐ ജിബിൻ തോമസ്, സിബി എൻ തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മറവി രോഗമുള്ള ഇവർ ഭക്ഷണവും വെള്ളവും കിട്ടാതെയായിരിക്കാം ഇവർ മരണപ്പെട്ടതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.സമീപത്ത് വീടുകളൊന്നും ഇല്ലാത്ത പ്രദേശത്താണ് ജഡം കാണപ്പെട്ടത്.പൊലീസും ഇത്തരത്തിൽ ഒരു സാധ്യത തള്ളിക്കളയുന്നില്ല.പോസ്റ്റുമോർട്ടത്തിനുശേഷമെ കൂടുതൽ എന്തെങ്കിലും പറയനാവു എന്ന നിലപാടിലാണ് പൊലീസ്.