- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബാൽക്കണിയിലെ മദ്യപാനത്തിനിടെ കാൽവഴുതി വീണ 1993 ഏപ്രിലിലെ ആരാധകരുടെ നഷ്ടം; ദാവൂദിന്റെ പകയാണെന്ന കണ്ടെത്തലുകൾ തള്ളിയ അന്വേഷണ പൂർത്തികരണം; ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
കൊച്ചി: രാമലീലയുടെ ആവേശം ഉൾക്കൊണ്ട 'ബാന്ദ്ര'. അരുൺഗോപിയുടെ സംവിധാനത്തിൽ ദിലീപ് ആരാധകർക്ക് പൂർണ്ണ സംതൃപ്തി നൽകിയ ചിത്രം. ഇന്നാലെയായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററുകളിൽ എത്തിയത്. പിന്നാലെ ചർച്ചകളും. തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ബാന്ദ്ര അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ദിലീപ് അവതരിപ്പിക്കുന്ന അലക്‌സാണ്ടർ ഡൊമനിക് കൈയടി നേടിയാണ് തിയേറ്ററുകളെ സജീവമാക്കുന്നത്.
ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് അന്തരിച്ച മുൻ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ഭർത്താവ്. മികച്ച വേഷങ്ങൾ കൊണ്ട് സിനിമലോകത്ത് തിളങ്ങി നിൽക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞുപോയ താര സുന്ദരിയാണ് ദിവ്യ ഭാരതി. തമന്ന അവതരിപ്പിച്ച താര ജാനകി എന്ന കഥാപാത്രം ദിവ്യ ഭാരതിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് എന്നാണ് ആക്ഷേപം. ഇതോടെ ഈ കൊമേഷ്യൽ ചിത്രം രാജ്യമാകെ ചർച്ചയാകുകയാണ്.
ദിലീപിന്റെ അലക്സാണ്ടർ ഡൊമിക്കിന്റേയും തമന്ന അവതരിപ്പിക്കുന്ന താര ജാനകി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആഡംബര വേദിയായ ബോളിവുഡിന്റെ പ്രസരിപ്പിൽ നിൽക്കുമ്പോഴും ആരാധകരെ കുഴപ്പിച്ച് കൊണ്ട് മരണത്തെ പുൽകിയ നിരവധി താരങ്ങളുണ്ട്. അത്തരക്കാരുടെ നിരയിൽ എക്കാലവും ഓർമിക്കപ്പെടുന്ന ഒരു പേരാണ് ദിവ്യ ഭാരതി. ബോളിവുഡിൽ ചെറിയ കാലം കൊണ്ട് ഇന്ത്യയിലെ യുവാക്കളുടെ സ്വപ്നസുന്ദരി ആയി മാറിയ ദിവ്യ. വെറും പത്തൊൻപതു വയസ്സ് മാത്രമായിരുന്നു ദിവ്യയ്ക്ക് അന്ന് പ്രായം. 1993 ഏപ്രിലിലെ നഷ്ടം. ദുരൂഹമായ ഈ മണത്തെയാണ് ബാന്ദ്രയും പറഞ്ഞു വയ്ക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ദിവ്യയുടെ മരണത്തെ കുറിച്ചുള്ള വിവാദങ്ങൾക്ക് അവസാനമുണ്ടാക്കിയത് അച്ഛൻ ഓം ഭാരതി തന്നെയായിരുന്നു. തന്റെ മകൾക്ക് സംഭവിച്ചത് ഒരപകട മരണം തന്നെയായിരുന്നു എന്നദ്ദേഹം തുറന്നു പറഞ്ഞു. നീതയുടെ ബാല്കണിക്ക് ഗ്രില്ലുകൾ ഇല്ലാതിരുന്നതും, താഴെ കാർ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതും തന്റെ മകൾ നേരെ ഗ്രൗണ്ടിൽ വന്നു വീഴാൻ കാരണമായി എന്നദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ അന്ന് ചില മാധ്യമങ്ങൾ ദാവുദ് ഇബ്രാഹിമിനെ പോലും സംശയത്തിലാക്കി വാർത്തകൾ എഴുതി. കുടുംബത്തിന്റെ മറുവാദം കാരണം അന്വേഷണം നടന്നതുമില്ല.
1993 ലാണ് ഏറെ വിവാദങ്ങൾക്ക് വഴിമരുന്നിട്ട ദിവ്യയുടെ മരണം സംഭവിക്കുന്നത്. പ്രശസ്ത സംവിധായകൻ സാജിദ് നദിയാവാലയുടെ ജീവിതപങ്കാളി ആയി മാറിയിരുന്ന ദിവ്യയ്ക്ക് ആ വർഷവും നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു. സുഹൃത്തും ഡിസൈനറുമായ നീത ലുല്ലയുടെ ക്ഷണപ്രകാരം അവരുടെ വീട്ടിലെത്തിയ ദിവ്യയും, നീതയും, നീതയുടെ ഭർത്താവ് ശ്യാമും ഒരുമിച്ചിരുന്നു മദ്യപിക്കുകയുണ്ടായി. എന്നാൽ പിന്നീട് നീതയും ഭർത്താവും ഹാളിൽ ഇരുന്നു ടിവി കാണുകയായിരുന്നു എന്നും, ബാൽക്കണിയിൽ മദ്യപിച്ചു കൊണ്ടിരുന്ന ദിവ്യ കാൽ തെറ്റി താഴെ വീണു മരിക്കുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.
1990 ൽ തന്റെ പതിനാറാമത്തെ വയസ്സിൽ നിലാ പെണ്ണെ എന്ന തമിഴ് സിനിമയിലൂടെയാണ് ദിവ്യ വെള്ളിത്തിരയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. പിന്നീട് ബൊബിലി രാജ എന്ന ചിത്രത്തിലൂടെ തെലുഗു സിനിമാ ഇൻഡസ്ട്രിയിലേയ്ക്ക് ചേക്കേറി. 1992 ൽ സണ്ണി ഡിയോളിന്റെ നായികയായി വിശ്വാത്മാ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ ദിവ്യ രാജ്യത്തെ യുവാക്കളുടെ ഇടയിൽ തരംഗമായി മാറി. ചിത്രത്തിലെ സാത് സമുന്തർ എന്ന ഗാനം വലിയൊരു ഓളം തന്നെയാണ് തീർത്തത്. ശവസംസ്‌കാരത്തിനായി ദിവ്യയുടെ മൃതദേഹം ഒരു മണവാട്ടിയെ പോലെ അലങ്കരിച്ചിരുന്നു. നെറുകയിൽ കുങ്കുമം തൊട്ടിരുന്നു . ഭർത്താവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് സാജിദ് എല്ലാ കർമ്മങ്ങളിലും പങ്കാളിയായി. അങ്ങനെ രാജ്യത്തെ കരയിച്ചായിരുന്നു ദിവ്യയുടെ മടക്കം.
1992 ൽ മാത്രം പന്ത്രണ്ടു ചിത്രങ്ങളിലാണ് ദിവ്യ അഭിനയിച്ചത്. ഗോവിന്ദ, നന്ദമൂരി ബാലകൃഷ്ണ, ജാക്കി ഷെറാഫ്, സുനിൽ ഷെട്ടി, ഋഷി കപൂർ, ഷാരൂഖ് ഖാൻ എന്നിങ്ങനെ അക്കാലത്തെ പ്രമുഖ നായകന്മാരുടെ എല്ലാം നായികയാവാൻ ദിവ്യയ്ക്ക് അവസരം ലഭിച്ചു. സാത് സമുന്ദർ , ഐസി ദിവാന്ഗി , തേരി ഉമ്മീദ് , പായലിയാ തുടങ്ങി ഒരുപിടി മെഗാഹിറ്റ് ഗാനങ്ങൾ ദിവ്യയ്ക്ക് രാജ്യത്താകമാനം പ്രശസ്തി നൽകി. ജീവിതപങ്കാളി സാജിദും ദാവൂദും തമ്മിലുള്ള ബന്ധങ്ങൾക്ക് ദിവ്യയുടെ മരണത്തിൽ പങ്കുണ്ടെന്ന വാർത്തകളും അക്കാലത്ത് പ്രചരിച്ചിരുന്നു. ഈ വിവാദമാണ് ബാന്ദ്രയും ചർച്ചയാക്കുന്നതെന്നാണ് ദിവ്യുടെ കുടുംബം ആരോപിക്കുന്നത്.
ദിവ്യയുടെ മരണം കൊലപാതകമോ, അപകടമോ അതോ ആത്മഹത്യയോ എന്ന വിഷയത്തിൽ ഒരുപാട് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞു വന്നു എങ്കിലും പൊലീസ് അത് ഒരപകടമരണം തന്നെയെന്ന് തീർച്ചപ്പെടുത്തി വിവാദങ്ങൾക്കും തീർപ്പ് കൽപ്പിച്ചു. ഈ കഥയാണ് അരുൺ ഗോപി വീണ്ടും പറയുന്നതെന്നാണ് കുടുംബത്തിന്റെ സംശയം. അതുകൊണ്ടാണ് നിയമ നടപടിക്കുള്ള നീക്കം.
ദിലീപ് സിനിമയായ ബാന്ദ്രയിൽ നായികയുടെ മരണത്തിന് പിന്നിൽ അധോലോക ബന്ധങ്ങളാണ് ആരോപിക്കുന്നത്. ഇതിനിടെയാണ് ദിവ്യാ ഭാരതിയുടെ കുടുംബം ആരോപണവുമായി എത്തുന്നത്. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന ആല കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്നും ബാന്ദ്രയിൽ എത്തിപെടുന്നതും അവിടെ വെച്ച് സിനിമ താരമായ താര ജാനകിയെ കണ്ടുമുട്ടുന്നതും ചിത്രത്തെ ആവേശത്തിന്റെ കുടുമുടിയിലേക്ക് എത്തിക്കുന്നത്. ദിലീപും അധോലോക രാജകുമാരൻ.
പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിങ്, ധാരാ സിങ് ഖുറാന, അമിത് തിവാരി എന്നിവർ ബാന്ദ്രയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ദിലീപിന്റെ പ്രിയ എഴുത്തുകാരാണ് പുതിയ ഹിറ്റും ദിലീപിന് നൽകുന്നത് എന്നതാണ് ശ്രദ്ധേയം.
വിജയം ആഘോഷിച്ച് ദിലീപും
'ബാന്ദ്ര' സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്കു നന്ദി പറഞ്ഞ് ദിലീപും അരുൺ ഗോപിയും. പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്ന സന്തോഷത്തിലാണ് തങ്ങളെന്നും ദിലീപ് പറയുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ദിലീപ് എത്തിയത്. സംവിധായകൻ അരുൺ ഗോപിയും കലാഭവൻ ഷാജോണും ഒപ്പമുണ്ടായിരുന്നു.
''ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് വർക്ക് ചെയ്ത ബാന്ദ്ര തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രാമലീലയ്ക്കു േശഷം ഞങ്ങൾ വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ്. ബാന്ദ്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. ഒരുപാട് പേർ ചിത്രം കണ്ട ശേഷം വിളിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു. ഇന്ന് പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്നു. ആ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഈ സിനിമയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്‌ച്ച വച്ച ആളാണ് ഷാജോൺ. രണ്ട് ഗെറ്റപ്പിലാണ് അദ്ദേഹം വരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് സിനിമയിലും അഭിനയിച്ചിരിക്കുന്നത്. രാമലീലയിലൂടെ നമ്മൾ കണ്ടതാണ് അരുണിന്റെ കഴിവ്. രാമലീലയിൽ പ്രതികാരമാണ് പറഞ്ഞതെങ്കിൽ ഈ ചിത്രത്തിൽ പറയുന്നത് പ്രണയകഥയാണ്.
അതിനിടെ ചിത്രത്തിനെതിരെ ചില നെഗറ്റീവ് പ്രചരണം നടക്കുന്നുണ്ടെന്നും അണിയറക്കാർ പറയുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് നിർമ്മാതാക്കളുടെ തീരുമാനം.