- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിളങ്ങുന്ന ഓറഞ്ച് സാരി, 500 മുഴം മുല്ലപ്പൂ, ഒരു മാല, കാതിൽ ജിമിക്കി കമ്മൽ; സിംപിൾ വധുവായി ഭാഗ്യ സുരേഷ്; വിവാഹത്തിന് ശേഷം സൽക്കാരം ശ്രീഗോകുലം പാർക്കിൽ പുരോഗമിക്കുന്നു; 19ന് കൊച്ചിയിലും 20ന് തിരുവനന്തപുരത്തുമായി വിരുന്നു സൽക്കാരം

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹത്തിന് ഭാഗ്യയുടെയും ശ്രേയസ്സിന്റെയും വിവാഹ വിരുന്ന് പുരോഗമിക്കുകയാണ്. ഗരുവായൂരിലെ ശ്രീ ഗോകുലം പാർക്ക് ഹോട്ടലിലാണ് വിവാഹ വിരുന്ന് നടക്കുന്നത്. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ദിവസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിലായിരുന്നു വിവാഹം. താരസമ്പന്നമായിരുന്നെങ്കിലും വളരെ സിംപിൾ ലുക്കിലാണ് ഭാഗ്യ വിവാഹമണ്ഡപത്തിലേക്ക് എത്തിയത്.
ആഭരണത്തിൽ മുതൽ മുല്ലപ്പൂവിൽ വരെ ഭാഗ്യ സിംപ്ലിസിറ്റി കൊണ്ടുവന്നിരുന്നു. ഓറഞ്ച് പട്ട് സാരിയായിരുന്നു ഭാഗ്യയുടെ വേഷം. ഇതിനൊപ്പം സീക്വൻസ് വർക്കിലുള്ള ബ്ലൗസാണ് ധരിച്ചിരുന്നത്. ഒരു നെക്ലസ് മാത്രമാണ് കഴുത്തിൽ അണിഞ്ഞിരുന്നത്. ജിമിക്കി കമ്മലാണ് കാതിലുണ്ടായിരുന്നത്. കയ്യിൽ ഓരോ വളയും അണിഞ്ഞിരുന്നു. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരൻ ശ്രേയസ് എത്തിയത്.
പച്ച നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്ഗോപിയുടെ വേഷം. ഓറഞ്ച് നിറത്തിലെ പട്ടുസാരിയാണ് രാധിക അണിഞ്ഞിരുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. നടന്മാരായ ജയറാം, ബിജു മേനോൻ, ദിലീപ്, നടിമാരായ ഖുശ്‌ബു, കാവ്യാ മാധവൻ, പാർവതി, രചന നാരായണൻ കുട്ടി, സരയു, സംവിധായകരായ ഹരിഹരൻ, ഷാജിെൈ കലാസ്, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിനെത്തി.

ഇനി ഡിസംബർ 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹ വിരുന്ന് നടത്തും. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തിയ്യതി തിരുവനന്തപുരത്തും റിസപ്ഷനുണ്ടാകും.
താലി കെട്ടിയതിന് ശേഷം ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നൽകിയത് പ്രധാനമന്ത്രിയാണ്. ഇരുവരും മോദിയുടെ കാലിൽതൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വർണത്തളിക സമ്മാനമായി നൽകി.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരനിര മണ്ഡപത്തിന് മുന്നിൽ നിന്ന് വിവാഹച്ചടങ്ങുകൾ വീക്ഷിച്ചു. നേരത്തെ സുരേഷ് ഗോപിയാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. രാവിലെ 8.45-ന് ആയിരുന്നു താലികെട്ട്.
ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ കൈക്കുഞ്ഞുമായി നിന്ന് മുല്ലപ്പൂ വിൽക്കുന്ന ധന്യയാണ് ഭാഗ്യയുടെ വിവാഹത്തിനുള്ള മുല്ലപ്പൂ ഒരുക്കിയത്. 300 മുഴം മുല്ലപ്പൂവാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടതെങ്കിലും 500 മുഴം മുല്ലപ്പൂ നൽകിയെന്നും ധന്യ പറയുന്നു. ധന്യ തന്നെയാണ് വിവാഹത്തിനുള്ള റോസാ പൂക്കളുടെ ഓർഡറും ഏറ്റെടുത്തത്. പ്രധാമന്ത്രി വധൂവരന്മാരെ അനുഗ്രഹിച്ചത് ഈ റോസ് പൂവിന്റെ ഇതളുകൾകൊണ്ടാണ്.


