- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ പാർട്ടി ചാനലായ ജയ്ഹിന്ദിനെ നിയന്ത്രിക്കുന്ന ആ സിപിഎമ്മുകാരൻ ആര്? ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ പിടികിട്ടാപുള്ളിയെന്ന വാർത്ത സംപ്രേഷണം ചെയ്ത് മിനിറ്റുകൾക്കകം ബുള്ളറ്റിൻ പിൻവലിച്ചത് ആരുടെ സമ്മർദ്ദം മൂലം; തെളിവുകളോടെ കോടിയേരിയുടേയും ജയരാജന്റേയും മക്കൾക്കെതിരെ നൽകിയ വാർത്ത മുക്കാൻ ഗൂഡശ്രമമെന്ന് സംശയിച്ച് ജീവനക്കാർ; രാത്രിയിൽ വാർത്ത എത്തിച്ച് ഉമ്മൻ ചാണ്ടി ഇഫക്ടും
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ മുന്നോട്ട് പോകുന്നത്. കൃത്യമായ ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥ. ഈ പ്രതികൂല സാഹചര്യത്തിലാണ് ജയ്ഹിന്ദിലെ ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇതിനിടെയിലും വലിയൊരു വാർത്ത ആദ്യം നൽകിയിട്ടും പിൻവലിക്കേണ്ടി വന്ന ദുഃഖത്തിലാണ് ചാനലിലെ ജീവനക്കാർ. ദുബായിലെ പിടികിട്ടാപ്പുള്ളിയാണ് ബിനീഷ് കോടിയേരി എന്ന വാർത്ത ആദ്യം നൽകിയത് ജയ്ഹിന്ദ് ടിവിയാണ്. സിപിഎം നേതാവ് ഇപി ജയരാജന്റെ മകനെതിരേയും റിപ്പോർട്ട് നൽകി. തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു വാർത്ത നൽകൽ. സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാനായിരുന്നു ജയ്ഹിന്ദ് ടിവിയുടെ ദുബായ് ബ്യൂറോ ഹെഡ് എൽവീസ് കുമാറിന്റെ ഇടപെടൽ. ഉച്ചയ്ക്ക് ഒരു മണിക്ക് നൽകിയ വാർത്ത നാല് മണിക്ക് ശേഷം നൽകിയില്ല. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ രാത്രി വാർത്തയായി വീണ്ടും എത്തി. ഉച്ചയ്ക്ക് ഒരു മണി ബുള്ളറ്റിനിൽ വാർത്ത ബ്രേക്ക് ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ആരോ വിളിച്ചു. പിന്നെ ആ വാർത്ത അപ്രത്യക്ഷമായി. ബ്രേക്കിങ് ന്യൂസുകൾ മാറി.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ മുന്നോട്ട് പോകുന്നത്. കൃത്യമായ ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥ. ഈ പ്രതികൂല സാഹചര്യത്തിലാണ് ജയ്ഹിന്ദിലെ ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇതിനിടെയിലും വലിയൊരു വാർത്ത ആദ്യം നൽകിയിട്ടും പിൻവലിക്കേണ്ടി വന്ന ദുഃഖത്തിലാണ് ചാനലിലെ ജീവനക്കാർ. ദുബായിലെ പിടികിട്ടാപ്പുള്ളിയാണ് ബിനീഷ് കോടിയേരി എന്ന വാർത്ത ആദ്യം നൽകിയത് ജയ്ഹിന്ദ് ടിവിയാണ്. സിപിഎം നേതാവ് ഇപി ജയരാജന്റെ മകനെതിരേയും റിപ്പോർട്ട് നൽകി. തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു വാർത്ത നൽകൽ. സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാനായിരുന്നു ജയ്ഹിന്ദ് ടിവിയുടെ ദുബായ് ബ്യൂറോ ഹെഡ് എൽവീസ് കുമാറിന്റെ ഇടപെടൽ. ഉച്ചയ്ക്ക് ഒരു മണിക്ക് നൽകിയ വാർത്ത നാല് മണിക്ക് ശേഷം നൽകിയില്ല. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ രാത്രി വാർത്തയായി വീണ്ടും എത്തി.
ഉച്ചയ്ക്ക് ഒരു മണി ബുള്ളറ്റിനിൽ വാർത്ത ബ്രേക്ക് ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ആരോ വിളിച്ചു. പിന്നെ ആ വാർത്ത അപ്രത്യക്ഷമായി. ബ്രേക്കിങ് ന്യൂസുകൾ മാറി. ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയാണെന്ന വാർത്ത അങ്ങനെ ചർച്ചയാകാതെ പോയി. ഇ പി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരായ കേസും മുങ്ങി. കോൺഗ്രസ് നേതൃത്വത്തിലെ ചില ഉന്നതരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് സൂചന. നേരത്തേയും സിപിഎം നേതാക്കളുടെ മക്കൾക്കെതിരായ വാർത്ത ഇത്തരത്തിൽ ജയ്ഹിന്ദിൽ മുക്കപ്പെട്ടിരുന്നു. ബംഗളുരുവിലെ റെയ്ഡുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേര് ചർച്ചയാക്കിയപ്പോഴായിരുന്നു അത്. അന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വാർത്ത പിൻവലിച്ചു. നേതാക്കളുടെ സ്വകാര്യതയിൽ കയറി വാർത്ത നൽകേണ്ടെന്ന ന്യായമാണ് അന്ന് പറഞ്ഞത്. ഇതേ ന്യായം തന്നെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ എംഎം ഹസൻ മാനേജിങ് ഡയറക്ടറായ ചാനൽ ദുബായ് കേസിലും ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചാനലിന്റെ പ്രസിഡന്റ്.
ബിനീഷ് കോടിയേരി ദുബായിലെ കുറ്റവാളിയാണെന്ന വാർത്ത പ്രാധാന്യത്തോടെ ഇന്നത്തെ വീക്ഷണത്തിൽ ഉണ്ട്. പ്രധാന വാർത്തയായി നൽകിയ ഈ റിപ്പോർട്ടിൽ ജയ്ഹിന്ദ് ടിവിയാണ് തെളിവുകൾ സഹിതം എല്ലാം പുറത്തെത്തിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. വീക്ഷണത്തിന് നൽകാനാവുന്ന ഈ വാർത്ത എന്തുകൊണ്ട് ജയ്ഹിന്ദിന് നൽകാനാകുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. പിടി തോമസ് എംഎൽഎയുടെ ഇടപെടലാണ് ആ വാർത്ത വീക്ഷണത്തിൽ എത്തിച്ചതെന്നാണ് സൂചന. നേരത്തെ ചില കോൺഗ്രസ് നേതാക്കളുമായി സിപിഎം നേതാക്കൾക്കുള്ള കൂട്ടുകച്ചവടം ചർച്ചയായിരുന്നു. ഹോപ്‌സ് പ്ലാന്റേഷനുമായി ബന്ധപ്പെട്ട ഇടപാടുകളും ചർച്ചയായി. കോടിയേരിയുടെ മക്കൾക്കെതിരെ വിവാദം ഉയരുമ്പോഴും അത് വേണ്ട രീതിയിൽ കോൺഗ്രസ് നേതൃത്വം ചർച്ചയാക്കിയില്ല. വെറുതെ പ്രസ്താവനകളിൽ മാത്രമായി പ്രതിഷേധം ഉയർത്തി. ഇതെല്ലാം സംശയ നിഴലിലാകുമ്പോഴാണ് ജയ്ഹിന്ദ് ടിവിയിൽ ഉന്നത ഇടപെടലിലൂടെ വാർത്ത മുക്കിപ്പിച്ചത്.
ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഈ വാർത്ത ആദ്യം നൽകിയത്. പ്രാധാന്യത്തോടെ നൽകുകയും ചെയ്തു. മൂന്ന് മണിക്കും കൊടുത്തു. എന്നാൽ നാലു മണി വാർത്തയിൽ നിന്ന് ഈ വാർത്ത അപ്രത്യക്ഷമായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് കോൺഗ്രസിൽ ഏറെ വിവാദമാവുകയും ചെയ്തു. കണ്ണൂരിൽ നിന്നുള്ള ചില നേതാക്കൾ ഇടപെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടലുകളും വന്നു. ദുബായ് ബ്യൂറോ ചീഫിനോട് വാർത്തയുടെ വിശദാംശങ്ങൾ തിരക്കി. ഉമ്മൻ ചാണ്ടിയുടെ ഇടപെടലായിരുന്നു ഇതിന് പിന്നിൽ. വാർത്തയിലെ വിശദാംശങ്ങൾ എല്ലാം കിറുകൃത്യമായി നേതാക്കളോട് എൽവീസ് വിശദീകരിച്ചതായാണ് സൂചന. ഇതിന് പിന്നാലെ വാർത്ത വീണ്ടും സംപ്രേഷണം ചെയ്യാൻ തീരുമാനമെത്തി. രാത്രി പത്തരയ്ക്കുള്ള ബുള്ളറ്റിനിൽ വീണ്ടും ബിനീഷ് കോടിയേരിക്കെതിരായ വാർത്ത എത്തുകയും ചെയ്തു. കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ ഇടപെടലായിരുന്നു ഇതിന് കാരണം.
കണ്ണൂരിലെ ചില നേതാക്കളാണ് ബിനീഷിന്റെ വാർത്ത വന്നേ മതിയാകൂവെന്ന നിലപാട് എടുത്തത്. ഇത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അംഗീകരിക്കേണ്ടിയും വന്നു. പാർട്ടിക്ക് അനുകൂലമായി വരുന്ന വാർത്തകൾ മുക്കുന്നത് എന്തിന് എന്ന രോഷ പ്രകടനവും ഉയർന്നു. ഇതോടെയാണ് വാർത്ത വീണ്ടും നൽകേണ്ടി വന്നതെന്നാണ് സൂചന. വാർത്ത മുക്കിയെങ്കിലും ജീവനക്കാർ ഒരു മണി വാർത്ത ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടേയും ചർച്ചയാക്കിയതും കള്ളക്കളി നടത്തിയവർക്ക് തിരിച്ചടിയായി. ഇന്ന് രാവിലെയോടെ ഇന്നലെ മുക്കാൻ ശ്രമിച്ച വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. ഇന്നലെ പ്രാധാന്യത്തോടെ ഈ വാർത്ത കൊടുത്തിരുന്നുവെങ്കിൽ അത് ജയ്ഹിന്ദ് ടിവിക്ക് ഗുണകരമായി മാറുമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ മക്കൾക്ക് വേണ്ടിയാണോ ജയ്ഹിന്ദ് ടിവി നടത്തുന്നതെന്ന ചോദ്യം ജീവനക്കാർ ഉയർത്തുന്നത്.
കൂടുതൽ സിപിഎം നേതാക്കളുടെ മക്കൾ ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളാണെന്ന രേഖകളാണ് ജയ്ഹിന്ദ് പുറത്തു വിട്ടത്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിയും ദുബൈയിൽ ചെക്ക് തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിനീഷ് ശിക്ഷ അനുഭവിക്കാതെ നാട്ടിലേക്ക് മുങ്ങി. മുൻ മന്ത്രി ഇ പി ജയരാജന്റെ മകൻ ജിതിൻ രാജും ചെക്ക് കേസിൽ കുറ്റക്കാരനാണ്. കോടതി ശിക്ഷിച്ച ഇദ്ദേഹവും വിധിവരും മുൻപ് നാട്ടിലേക്ക് കടന്നുവെന്നാണ് ജയ്ഹിന്ദ് ഇന്നലെ ഉച്ചവാർത്തയിൽ തെളിവുകൾ സഹിതം നൽകിയത്.
ദുബായിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ അരക്കോടിയോളം രൂപയുടെ കേസുകളാണ്, ബിനീഷ് കോടിയേരിക്ക് എതിരെ നിലനിൽക്കുന്നത്. ബർദുബൈ സ്റ്റേഷനിൽ 2015 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത 18877 /15 നമ്പർ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. രണ്ടേകാൽ ലക്ഷം ദിർഹം അഥവാ 40 ലക്ഷത്തോളം രൂപ തിരിച്ചുനൽകിയില്ല എന്നാണ് പരാതി. 2017 ഡിസംബർ 10ന് ജഡ്ജി ഉമർ അത്തീഖ് മുഹമ്മദ് ദിയാബ് അൽ മറിയാണ് ശിക്ഷ വിധിച്ചത്. 48056/2017 നമ്പർ വിധിയിൽ രണ്ട് മാസം തടവാണ് ശിക്ഷയായി നൽകിയത്. ദുബൈ ഫസ്റ്റ് ഗൾഫ് ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തതിന് ബർഷ പൊലീസ് സ്റ്റേഷനിലും സ്വകാര്യ ക്രെഡിറ്റ് കാർഡ് കമ്പനിയെ കബളിപ്പിച്ചതിന് ഖിസൈസ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 ലും 2017ലുമാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തത്. ചില കേസുകൾ പണം നൽകി പരിഹരിച്ചുവെന്നാണ് സൂചന.
ഇ പി ജയരാജന്റെ മകൻ ജിതിൻ രാജ് ലോണെടുത്ത അഞ്ച് ലക്ഷം ദിർഹം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് കേസ്. 2016 മാർച്ച് 15നാണ് ഈ കേസെടുത്തത്. അതേവർഷം ഒക്ടോബർ 31ന് ഇദ്ദേഹത്തെ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. അപ്പോഴേക്കും ജിതിൻ നാട്ടിലേക്ക് കടന്നു. എന്നാൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ഒരു പ്രമുഖ വ്യവസായിയുടെ കുടുംബാംഗത്തെ കേസിൽ നിന്ന് രക്ഷിക്കാനാണ് ജിതിൻ ബാങ്കിൽ നിന്ന് ലോണെടുത്തതെന്ന് നിയമരംഗത്തുള്ളവർ വിശദീകരിക്കുന്നു.