- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
58 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്ഫോടനപരമ്പരയുടെ മുഖ്യ പ്രതി ബാഷയുടെ ഖബടറക്കത്തിന് ആയിരങ്ങള്‍; ആഘോഷപൂര്‍വ്വമായ ശവസംസ്‌കാരത്തിന്റെ വീഡിയോകള്‍ വൈറല്‍; തീവ്രവാദിയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി
തീവ്രവാദിയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി
കോയമ്പത്തൂര്‍: 58 പേര്‍ കൊല്ലപ്പെടുകയും 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കോയമ്പത്തുര്‍ സ്ഫോടന പരമ്പരയുടെ മുഖ്യപ്രതിയും, അല്‍- ഉമ്മ എന്ന തീവ്രവാദ സംഘടനയുടെ തലവനുമായ ബാഷയെ രക്തസാക്ഷിയാക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി ഘടകം രംഗത്ത്. കഴിഞ്ഞ ദിവസം അന്തരിച്ച, ബാഷയുടെ ഖബറടക്കത്തിന് ആയിരങ്ങളാണ് തടിച്ചുകൂടിയത്. ആഘോഷപൂര്‍വ്വമായ ശവസംസ്‌കാരത്തിന്റെ വീഡിയോകള്‍ വൈറലായിരുന്നു. ഇതോടെയാണ് തീവ്രവാദിയെ രക്തസാക്ഷിയാക്കുവെന്ന് പറഞ്ഞ് ബിജെപി രംഗത്ത് എത്തിയത്.
1998 ഫെബ്രുവരി 14 ന് വൈകിട്ട് കോയമ്പത്തൂരിലെ ആര്‍എസ് പുരത്ത് ബിജെപി നേതാവ് എല്‍ കെ അദ്വാനി പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പരിപാടിയുടെ വേദിക്ക് സമീപത്തണ്ടായ സ്ഫോടനം രാജ്യത്തെ നടുക്കിയിരുന്നു. സംഭവത്തില്‍ ബാഷ ഉള്‍പ്പെടെ 166 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 158 പേരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ബാഷ ഉള്‍പ്പെടെ 43 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ബാഷ സ്ഥാപിച്ച അല്‍-ഉമ്മ എന്ന സംഘടനക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 18നാണ് താല്‍ക്കാലികമായി പരോള്‍ നല്‍കിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതോടെ പരോള്‍ നീട്ടി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരിലെ പിഎസ്ജി ആശുപത്രിയിലായിരുന്നു അന്ത്യം.
സൗത്ത് ഉക്കടത്ത് റോസ് ഗാര്‍ഡനിലെ ബാഷയുടെ വസതിയില്‍ നിന്ന് പുഷ്പ മാര്‍ക്കറ്റിലെ ഹൈദരാലി ടിപ്പു സുല്‍ത്താന്‍ സുന്നത്ത് ജുമാഅത്ത് മസ്ജിദിലേക്ക് അന്തിമ കര്‍മ്മങ്ങള്‍ക്കായി മൃതദേഹം കൊണ്ടുപോവുമ്പോള്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ദ്രുതകര്‍മ സേനയില്‍ നിന്നുള്ളവരടക്കം 1,500 പോലീസുകാരെയാണ് വിന്യസിച്ചത്.
20 ന് കോയമ്പത്തൂരില്‍ കരിദിനം
ബാഷയുടെ ശവ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ജനങ്ങളെ വന്‍തോതില്‍ അനുവദിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മാത്രം പോലീസ് അനുവദിക്കണമായിരുന്നുവെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു. ഡി എം കെ സര്‍ക്കാരിന്റെ ഈ പ്രവൃത്തി കോയമ്പത്തൂരില്‍ സമാധാനം തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുമെന്നും അണ്ണാമലൈ ചെന്നൈയില്‍ പറഞ്ഞു. ബാഷയെ രക്തസാക്ഷിയായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ കോയമ്പത്തൂര്‍ ഘടകം ഡിസംബര്‍ 20ന് കരിദിനം ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ക്രിമിനല്‍, തീവ്രവാദി, കൊലപാതകി എന്നിവരെ രക്തസാക്ഷിയായി വാഴ്ത്തുന്നത് സമൂഹത്തില്‍ മോശം മാതൃക സൃഷ്ടിക്കുമെന്നും ശവസംസ്‌കാര ചടങ്ങ് അനുവദിക്കരുതെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
'കയ്യില്‍ രക്തമുള്ള ഒരു കൊലപാതകിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അനുവദിക്കണം, ഒരു സംശയവുമില്ല, പക്ഷേ അത് സമാധാനപരമായാണ് ചെയ്യേണ്ടത്, അവര്‍ക്ക് അര്‍ഹതയില്ലാത്ത വലിയ ബഹുമതികളോടെയല്ല,'' തിരുപ്പതി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ബാഷ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. 2003 ജൂലൈയില്‍, ശിക്ഷിക്കപ്പെട്ടതിന് ശേഷം, കോയമ്പത്തൂരില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇയെല്ലാം ബിജെപിയും പ്രചാരണ ആധുധമാക്കുന്നുണ്ട്. ഇതോടെ കോയമ്പത്തൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കയാണ്