- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി!പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കാതെ കോൺഗ്രസ് അനാദരവ് കാട്ടിയെന്ന ആക്ഷേപം; നരസിംഹ റാവുവിന് ഭാരതരത്‌ന സമ്മാനിക്കുമ്പോൾ ബിജെപി നൽകുന്ന സന്ദേശം; ഒപ്പം ആന്ധ്രയിലെ വോട്ടുബാങ്കിൽ ഒരുകണ്ണും
ന്യൂഡൽഹി: കോൺഗ്രസ് വില കൽപ്പിച്ചില്ലെങ്കിൽ പോലും ബിജെപി ചേർത്തുപിടിക്കും. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഭാരതരത്‌ന സമ്മാനിക്കുന്നത് അദ്ദേഹത്തിന് വേർപാടിന് ശേഷം രണ്ടുപതിറ്റാണ്ട് പിന്നിടുമ്പോഴാണ്. കർപൂരി താക്കൂറിനും, മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിനും, എൽ കെ അദ്വാനിക്കും കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനും ഒപ്പം പരമോന്നത സിവിലയൻ ബഹുമതി നരസിംഹ റാവുവിനും സമ്മാനിക്കുമ്പോൾ, ബിജെപി നൽകുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ്.
1990 കളിലെ വമ്പൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ച ദീർഘദർശിയായ നേതാവായിരുന്നു നരസിംഹ റാവു. റാവുവിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മന്മോഹൻ സിങ് പിന്നീട് രണ്ടുടേമുകളിലായി ആ ദൗത്യം പൂർത്തിയാക്കി.
'ആദരണീയനായ പണ്ഡിതനും, രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹ റാവു പലതലങ്ങളിൽ രാജ്യത്തെ സേവിച്ചു. പ്രധാനമന്ത്രി പദം കൂടാതെ ആന്ധ്ര മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എംപി, എം എൽഎ എന്നീ നിലകളിലും വളരെ വർഷക്കാലം സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വച്ചു. അദ്ദേഹത്തിന്റെ ദീർഘദർശനമുള്ള നേതൃത്വമാണ് ഇന്ത്യയെ സാമ്പത്തിക പുരോഗതിയിലേക്കും, സമൃദ്ധിയിലേക്കും, വളർച്ചയിലേക്കും നയിക്കുന്നതിന് അടിത്തറയിട്ടത്', പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ആഗോള വിപണിയിലേക്ക് ഇന്ത്യയെ തുറക്കുന്നതിനും സാമ്പത്തിക വികസനത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നതിനും അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ നടപടികൾ സ്വീകരിച്ചു. രാജ്യത്തിന്റെ വിദേശനയത്തിനും, ഭാഷ, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകൾക്കും, അദ്ദേഹം വിലപ്പെട്ട സംഭാവനകൾ ചെയ്‌തെന്നും മോദി അനുസ്മരിച്ചു.
Delighted to share that our former Prime Minister, Shri PV Narasimha Rao Garu, will be honoured with the Bharat Ratna.
- Narendra Modi (@narendramodi) February 9, 2024
As a distinguished scholar and statesman, Narasimha Rao Garu served India extensively in various capacities. He is equally remembered for the work he did as… pic.twitter.com/lihdk2BzDU
ബിജെപിയുടെ സന്ദേശം
ഈ വർഷത്തെ ദേശീയ പുരസ്‌കാരങ്ങൾ ബിജെപിയുമായി സഖ്യത്തിലല്ലാത്ത സംസ്ഥാനങ്ങൾക്കും, പാർട്ടികൾക്കും നൽകുന്ന സന്ദേശം ഇതാണ്: അർഹതയുണ്ടായിട്ടും സ്വന്തം പാർട്ടിക്കാർ അംഗീകാരം നിഷേധിച്ച വ്യക്തിത്വങ്ങളെ ബിജെപി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.
കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയായ നരസിംഹ റാവുവിന് ഭാരത് രത്‌ന സമ്മാനിക്കുന്നതിലൂടെ ബിജെപി തെലുഗു വികാരത്തെയാണ് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. റാവുവിന്റെ ജന്മ സംസ്ഥാനം ആന്ധ്രയായിരുന്നു. 2014 ൽ ആന്ധ്രയിൽ നിന്നാണ് തെലങ്കാന രൂപീകരിച്ചത്. ആന്ധ്രയിൽ പരസ്പരം എതിരാളികളായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയും, പ്രതിപക്ഷമായ ടി ഡി പിയും ആന്ധ്ര തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം പ്രതീക്ഷിക്കുന്നു.
അതേസമയം, അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ നിലപാടുകളുടെയും അഴിമതി ആരോപണങ്ങളുടെയും പേരിൽ കോൺഗ്രസ് അകറ്റി നിർത്തിയ റാവുവിനെ ആദരിക്കുക വഴി ബിജെപി കോൺഗ്രസിന് മങ്ങലേൽപ്പിക്കാൻ നോക്കുകയാണെന്നും ചില രാഷ്ടീയ നിരീക്ഷകർ കരുതുന്നു.
പ്രധാനമന്ത്രിമാരുടെ പേരുപറയുമ്പോൾ ആ പട്ടികയിൽ കോൺഗ്രസ് മന: പൂർവം മറക്കുന്ന പേരാണ് റാവുവിന്റേത്. വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ റാവുവിന്റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. റാവുവിനോട് കോൺഗ്രസ് അനാദരവ് കാട്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2004 ഡിസംബറിൽ റാവു മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചിരുന്നില്ല.
തന്റെ പിതാവിന് വൈകി വന്ന ബഹുമതി തന്നെ വികാരഭരിതനാക്കുന്നുവെന്ന് ബിജെപി നേതാവായ റാവുവിന്റെ മകൻ എൻ വി സുഭാഷ് പറഞ്ഞു. കോൺഗ്രസുകാരനായിരുന്നിട്ടും, പ്രധാനമന്ത്രി അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിച്ചു. ഇപ്പോൾ ഞാൻ യുപിഎ സർക്കാരിനെ പഴിക്കുന്നു, വിശേഷിച്ചും ഗാന്ധി കുടുംബത്തെ. 2004 മുതൽ 2014 വരെ യുപിഎ സർക്കാരായിരുന്നല്ലോ അധികാരത്തിൽ. അന്ന് റാവുവിന് ഭാരതരത്‌നയോ മറ്റു പുരസ്‌കാരങ്ങളോ സമ്മാനിച്ചില്ല എന്നത് പോകട്ടെ. കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്കെല്ലാം നരസിംഹ റാവുവിനെ ബലിയാടാക്കി,' എൻ വി സുഭാഷ് വിമർശിച്ചു.
മൃതദേഹത്തോട് പോലും അനാദരവ്
പാമൂല പാർഥി വെങ്കിട നരസിംഹറാവു എന്ന പി വി നരസിംഹ റാവു. 2004 ഡിംസബർ 23 മരിച്ച അദ്ദേഹത്തിന് മതിയായ അന്ത്യോപചാരം ഒരുക്കാൻ പോലും കോൺഗ്രസ് പാർട്ടി ശ്രമിച്ചില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിനൊ, ഡൽഹിയിൽ ഒരു സ്മാരകത്തിനൊ അനുമതി കൊടുത്തില്ല. കാരണം അപ്പോഴേക്കും അത്രക്കും 'കുപ്രസിദ്ധനായിപ്പോയിരുന്നു' റാവു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് കാരണക്കാൻ, ഇന്ത്യയെ കുത്തകകൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുത്ത കങ്കാണി, സ്വകാര്യവത്ക്കരണത്തിലൂടെ പൊതുമേഖലയെ നശിപ്പിച്ചയാൾ, കോടികളുടെ അഴിമതിക്കാരൻ.... 90കളിൽ പത്രങ്ങൾ വായിച്ചുവളർന്ന ഏതൊരാൾക്കും, മൂൻ പ്രധാനമന്ത്രി പി വി നരസിംഹറാവുനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് ഉണ്ടാവുക.
റാവുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായത് ബാബറി മസ്ജിദ് തകർക്കലാണ്. 1992 ഡിസംബർ 6 ന് ബിജെപിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു വരുന്ന കർസേവകർ മസ്ജിദ് പൊളിക്കുമ്പോൾ റാവു നിഷ്‌ക്രിയനായി നോക്കി നിന്നു എന്നാണ് ആരോപണം.അതിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടി വന്നു. പള്ളി പൊളിച്ചവരേക്കാൾ ജനരോഷം റാവുവിന് നേരയാണ് ഉണ്ടായത്. കേരളത്തിലടക്കം നരസിംഹറാവു എന്ന് കേട്ടാൽ, മുസ്ലിം സർക്കിളിൽനിന്ന് ആദ്യം പറയുക, പള്ളിപൊളിക്കാൻ കൂട്ടു നിന്ന പ്രധാനമന്ത്രിയെന്നാണ്
മരണത്തോടു അനുബന്ധിച്ചുള്ള സമയത്തൊക്കെ എല്ലാവരാലും മറന്ന അവസ്ഥയിൽ ആയിരുന്നു, ഭാരതത്തിലെ 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റുന്നതിന് കാരണക്കാരനായ സാമ്പത്തിക ഉദാരീകരണം കൊണ്ടുവന്ന ഈ പ്രധാനമന്ത്രി. മരിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. മന്മോഹൻസിങ് ഒഴികെയുള്ള പ്രമുഖ നേതാക്കൾ ആരും അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തില്ല. ചിതക്ക് തീയും കൊളുത്തി കോൺഗ്രസ് നേതാക്കൾ എല്ലാവരും സ്ഥലം വിട്ടു. രാത്രിയായതോടെ, മൃതദേഹം പാതി കത്തിയ നിലയിൽ കിടക്കുന്നതിന്റെ വിഷ്വലുകൾ ആന്ധ്രയിലെ പ്രദേശിക ചാനലുകൾ പുറത്തുവിട്ടു. അതോട് കൂടി പൊലീസും കോൺഗ്രസുകാരും ഓടിക്കൂടി, ചിത പുർണ്ണമായും കത്തിച്ചു!
പക്ഷേ ഇന്ന് കാലം മാറി. 1997ലെ കണക്ക് എടുത്താൽ ഇന്ത്യയിലെയും ജനസംഖ്യയുടെ 42 ശതമാനം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 100 കോടി ജനം അന്ന് രാജ്യത്തുണ്ടായിരുന്നു. അതായത് കുറഞ്ഞത് 40 കോടി ജനങ്ങൾ വീതം ദാരിദ്ര്യത്തിലായിരുന്നു. വെറും പത്തുവർഷം കൊണ്ട് അതായത് 2017ൽ ഈ 40 ശതമാനം ദരിദ്രർ, വെറും 12 ശതമാനത്തിലേക്ക് മാറി. അതായത് ഏതാണ്ട് 30 കോടിയോളം ജനങ്ങളുടെ പട്ടിണി ഈ മഹാരാജ്യം മാറ്റി! എന്ത് അദ്ഭുതമാണ് ഇവിടെ നടന്നത്. അതാണ് നരസിംഹറാവു കൊണ്ടുവന്ന ആഗോളീകരണം.
91ൽ നരസിംഹറാവു അധികാരം എൽക്കുമ്പോൾ ഇന്ത്യ ഇന്നത്തെ ശ്രീലങ്കക്ക് സമാനമായ അവസ്ഥയിൽ ആയിരുന്നു. കരുതൽ ധനശേഖരം ഇല്ലാതായതോടെ, ചന്ദ്രശേഖർ സർക്കാർ രാജ്യത്തിന്റെ സ്വർണം പണയംവെച്ച കഥയൊക്കെ ആരും മറന്നിട്ടുണ്ടാവില്ല. ആ അവസ്ഥയിൽനിന്ന് ഇന്ത്യയെ മാറ്റിമറിച്ച മനുഷ്യരിൽ ഒരാളാണ് ഈ രീതിയിൽ അവഗണിക്കപ്പെടുന്നത് എന്നോർക്കണം. എതായാലും ഇപ്പോൾ ബിജെപി സ്‌കോർ ചെയ്തിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ