മലപ്പുറം: വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ദൂരുഹത. 19 കാരിയുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണെന്നും, ആന്തരികാവയവശങ്ങളുടെ ഫോറൻസിക് റിപ്പോർട്ടു വന്നാലെ വ്യക്തത വരികയുള്ളുവെന്നും സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർ വ്യകത്മാക്കി. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ 19കാരി ഫാത്തിമ ബത്തൂലിന്റെ മരണ കാരണമാണ് ഇപ്പോഴും അവ്യക്തമായി തുടരുന്നത്.

കുഴഞ്ഞു വീണ ഉടൻ യുവതിയെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലാണ് എത്തിച്ചത്. ഇ.സി.ജിയും മറ്റു പരിശോധനകളും നടത്തിയ ഡോക്ടർ സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണു തുടർന്നു മൃതദേഹം പോസ്റ്റ്്മോർട്ടം നടത്തിയ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ തുളസിയോടു പറഞ്ഞത്.

മരണകാരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണമായ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം മരണത്തിലെ അവ്യക്തത മാറ്റാൻ യുവതിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കയിച്ചിട്ടുണ്ട്. ഇതിന്റെയും റിപ്പോർട്ടു വന്നാൽ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയുവെന്നും പെരിന്തൽമണ്ണ പൊലീസ് വ്യക്തമാക്കി.

വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെയാണ്് വധു കുഴഞ്ഞു വീണ് മരിച്ചത്. വധുവിന്റെ മരണ വിവരം അറിയാതെ വിവാഹച്ചടങ്ങിനു വന്നുകൊണ്ടിരുന്ന ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയാകേണ്ടേിയും വന്നു. മൂർക്കാനാട് സ്വദേശിയുമായാണ് വിവാഹമാണ് ഇന്നലെ നടക്കാനിരുന്നത്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി മോർച്ചറിയിലേക്കുമാറ്റിയിരുന്നു.

ഈസമയത്ത് വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ എല്ലാവരും ചേർന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലാക്കാനായിരുന്നില്ല. ഇവരുടെ നിക്കാഹ് നേരത്തെ കഴിഞ്ഞതായിരുന്നു. തുടർന്നു വിവാഹ സൽക്കാരവും കൂട്ടിക്കൊണ്ടുപോകലുമാണ് ഇന്നലെ നടത്താനിരുന്നത്. ഫവാസാണ് ഫാത്തിമ ബത്തൂലിന്റെ സഹോദരൻ. നിയമ നടപടികൾക്കുശേഷം വൈകിട്ടു പാതായ്ക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്തു. നാട്ടുകാർക്കും വരന്റെ വീട്ടുകാർക്കുമൊന്നും ഇതുവരെ ഫാത്തിമയുടെ മ