- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സുപ്രീംകോടതി വിധിയുടെ പവർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അപ്പോഴേ പിടികിട്ടി! വിസിയുടെ പട്ടിക തള്ളി, സെനറ്റിലേക്ക് ഗവർണർ നൽകിയ പട്ടിക അംഗീകരിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി; സർവകലാശാലകളിൽ അതിവേഗ ഇടപെടലിന് ആരിഫ് മുഹമ്മദ് ഖാൻ
മലപ്പുറം: സുപ്രീംകോടതി വിധിയുടെ പവർ മുഖ്യമന്ത്രിക്ക് മനസ്സിലായില്ലെങ്കിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പിടികിട്ടി. കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ പട്ടിക യൂണിവേഴ്‌സിറ്റി അംഗീകരിച്ചു. സെനറ്റ് അംഗങ്ങൾക്കായി വി സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടിയായിരുന്നു ഗവർണർ 18 അംഗങ്ങളെ ശുപാർശ ചെയ്തത്.
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗവർണർ നൽകിയ പട്ടിക യൂനിവേഴ്‌സിറ്റി അംഗീകരിച്ചത്.
ചാൻസലറാണ് സർവാധികാരിയെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് അതിവേഗ നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നത്. നേരത്തെ കണ്ണൂർ സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസലറുടെ ചുമതല ഡോ. ബിജോയ് എസ്. നന്ദന് നൽകാനും ഗവർണർ തീരുമാനം കൈക്കൊണ്ടിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മറൈൻ ബയോളജി വിഭാഗം ഡീൻ ആണ് ബിജോയ് നന്ദൻ. പുതിയ വിസിയെ നിയമിക്കാനുള്ള നടപടികളും ഉടൻ ഗവർണ്ണർ തുടങ്ങും.
കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീംകോടതി വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. സർക്കാരുമായി ആലോചിക്കാതെയാണ് ഗവർണ്ണറുടെ തീരുമാനം. അക്കാദമിക് അഡ്‌മിനിസ്ട്രേഷൻ, ഗവേഷണം, അദ്ധ്യാപനം എന്നിവയിൽ 29 വർഷത്തെ പ്രവർത്തന പരിചയമുള്ളയാളാണ് ബിജോയ് നന്ദൻ. മുൻ കണ്ണൂർ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകാനുള്ള ഗവർണറുടെ തീരുമാനം. വൈസ് ചാൻസലറെ നിയമിക്കേണ്ടത് ചാൻസലറുടെ ചുമതലയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജോയ് നന്ദന്റെ നിയമനം. കേരളത്തിലെ സർവ്വകലാശാലയിൽ രാജ് ഭവൻ പിടിമുറുക്കുമെന്നതിന് തെളിവാണ് ഈ നീക്കം.
1993-ൽ ഇന്ത്യയിലെ മികച്ച ഡോക്ടറൽ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു അവാർഡ് (ഐസിഎആർ), യുനെസ്‌കോ ഫെലോഷിപ്പ് (2008), സെഡ്എസ്‌ഐയുടെ അംഗീകാര അവാർഡ് (2008), യുഎസ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ് (20132014), യുജിസി-ബിഎസ്ആർ മിഡ്-കരിയർ അവാർഡ് (2021) എന്നിവ ബിജോയ് നന്ദൻ നേടിയിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാലയിലെ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ട വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുനർനിയമനത്തിൽ ഗവർണർക്ക് മേൽ ബാഹ്യ സമ്മർദ്ദമുണ്ടായെന്നും കോടതി കണ്ടെത്തി.
പുറത്താക്കപ്പെട്ട ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താൽകാലിക വിസി എത്തുന്നത്. മറൈൻ ബയോളജി ഡിപ്പാർട്ട്‌മെന്റ് പ്രഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമായ ബിജോയ് നന്ദന് കണ്ണൂരിലേക്ക് പോവാൻ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി. രാജ്ഭവനിൽ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം.
ഇന്നലെയാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത്. വി സി പുനർനിയമനത്തിൽ സംസ്ഥാന സർക്കാർ അന്യായമായ ഇടപെടൽ നടത്തിയെന്നും ഗവർണർ സമ്മർദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശമുയർത്തി.
സർക്കാർ ഇടപെട്ടുവെന്ന് ഗവർണർ പറഞ്ഞു. പുനർനിയമനക്കാര്യത്തിൽ ചാൻസലറായ ഗവർണർ തന്റെ അധികാരം ഉപേക്ഷിക്കുകയോ അടിയറവയ്ക്കുമയോ ചെയ്തു. വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല. പ്രൊ ചാൻസലർ പോലും നിയമനത്തിൽ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ