- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിൽ മൂന്ന് കെയറർമാർക്ക് ശിക്ഷ വിധിച്ച് കോടതി
ലണ്ടൻ: നഴ്സിങ് പോലെ തന്നെ, സമൂഹത്തിൽ ഏറേ ബഹുമാനിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണ് കെയറർമാരുടെതും. അശരണർക്ക് കൈത്താങ്ങാകുന്നതിലൂടെ, ഒരു തൊഴിൽ എന്നതിൽ ഉപരി ഇവർ നൽകുന്ന സേവനങ്ങളെയാണ് എന്നും സമൂഹം ആദരിക്കുന്നത്. എന്നാൽ, മറ്റെവിടെയും എന്നതുപോലെ ഈ മേഖലയിലും ചില പുഴുക്കുത്തുകൾ ഉണ്ടാകും. അത്തരത്തിലുള്ള മൂന്ന് പുഴുക്കുത്തുകളെ ഇപ്പോൾ ലണ്ടൻ കോടതി ശിക്ഷിച്ചിരിക്കുകയാണ്.
തെക്കൻ ലണ്ടനിലെ ഒരു കെയർഹോമിലെ അന്തേവാസികളെ പീഡിപ്പിച്ചതിനാണ് ശിക്ഷ. സട്ടനിലെ ഗ്രോവ് ഹൗസിൽ താമസിക്കുന്ന, പഠന വൈകല്യാമുള്ള അന്തേവാസികളെ ഇവർ ഇടിക്കുകയും, അടിക്കുകയും, അശ്ലീല പദങ്ങൾ ഉപയോഗിച്ച് ശകാരിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നത്രെ. ഒരു അന്തേവാസിയെ സ്ഥിരമായി മർദ്ദിക്കാറുണ്ട്രായിരുന്നെന്ന് മറ്റൊരു കെയർ വർക്കർ കോടതിയിൽൻസാക്ഷി മൊഴി ന്നൽകി.
സ്ഥിരമായി അന്തേവാസികളെ ഉപദ്രവിക്കുന്ന ഇവരുടെ നടപടികൾ ക്രൂരവും അങ്ങേയറ്റം നിന്ദ്യവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കൂട്ടത്തിൽ 28 കാരനായ ഗോർജിയസ് സ്കോർഡലസ്, 54 കാരനായ അഹമ്മദ് ഹസ്സാനെൻ എന്നിവർക്ക് 24 മാസക്കാലത്തെ കസ്റ്റോഡിയൽ സെന്റൻസും അലക്സ് നസറേത്ത് എന്ന 30 കാരന് 18 മാസത്തെ ജയിൽ ശിക്ഷയുമാണ് കോടതി വിധിച്ചത്.
2019- ൽ ആയിരുന്നു ഈ കെയർ ഹോം പ്രവർത്തനം ആരംഭിച്ചത്. ഏതാനും മാസങ്ങൾക്കകം തന്നെ അവിടെ നടക്കുന്ന പീഡനം പുറത്താവുകയായിരുന്നു. ഇത് കണ്ട അവിടത്തെ ഒരു ജീവനക്കാരൻ തന്നെ മെട്രോപോളിറ്റൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കടുത്ത പഠന വൈകല്യമുൾല ബെഞ്ചമിൻ ഡാനിയൽസ് എന്ന 24 കാരനായിരുന്നു ഏറ്റവുമധികം പീഡനം ഏൽക്കേണ്ടി വന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇയാളെ സ്കോർഡുലിസ് എന്ന കെയറർ മുറിയിൽ കെട്ടിയിടുകയായിരുന്നു.
നസറേത്ത് ഒരു ടീ ടവൽ ബെഞ്ചമിന്റെ കഴുത്തിൽ ചുറ്റിമുഖത്ത് ഇടിക്കുന്നത് മറ്റൊരു കെയറർ കണ്ടിരുന്നതായി സാക്ഷി മൊഴി നൽകുകയുണ്ടായി. പലപ്പോഴും ഇയാളെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഒരിക്കൽ ഇയാളെ നഗ്നനാക്കി ബന്ധിച്ചിരിക്കുന്ന്ത് കണ്ടതായി ഇതേ കെയർഹോമിലെ മറ്റൊരു സപ്പോർട്ട് വർക്കർ മൊഴി നൽകി. ഇയാളെ കൂടെ കൂടെ ഉപദ്രവിക്കുക ഈ മൂന്ന് പേരുടെയും വിനോദമായിരുന്നു.