- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മഹാരാജാസിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റ സംഭവം; 15 കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്; ചുമത്തിയത് വധശ്രമം അടക്കം 9 വകുപ്പുകൾ; അദ്ധ്യാപകനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിരോധമെന്ന് പൊലീസ്

കൊച്ചി: മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ, 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുറഹ്‌മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ അബ്ദുൾ റഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു സംഭവം. നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.
കൊലപാതക ശ്രമത്തിൽ രൂക്ഷമായ വിമർശനം ഉന്നയിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടേയുള്ളവർ രംഗത്ത് വന്നു. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുൾ റഹ്‌മാനും എസ് എഫ് ഐ പ്രവർത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെയാണ് ക്യാംപസിലെത്തിയ ഫ്രറ്റേണിറ്റി കെ എസ് യു നേതാക്കളുടെ നേതൃത്വത്തിൽ അക്രമിസംഘം ക്യാംപസിലെത്തി തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതെന്ന് എസ് എഫ് ഐ പറയുന്നു.
ആക്രമണത്തിൽ അബ്ദുൾ റഹ്‌മാന്റെ വയറിനും കൈകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ മറ്റുള്ളവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ക്യാംപസിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ചിരുന്നു. ഇതിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ ആരോപിച്ചു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു.


