- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിന് താൽകാലിക ആശ്വാസം; സംസ്ഥാനത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ; നിലവിൽ സർക്കാറുകൾക്ക് നൽകുന്ന നികുതി വിഹിതത്തോടൊപ്പം അധികു വിഹിതമായി പണം നൽകും; ഉത്സവ സീസൺ കണക്കിലെടുത്തുള്ള കേന്ദ്ര തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിന് ആശ്വാസം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് താൽക്കാലിക ആശ്വാസമായി കേന്ദ്ര ഇടപെടൽ. കേരളത്തിന് കേന്ദ്രസർക്കാർ 1404 കോടി രൂപ അനുവദിച്ചു. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചത്. അധിക നികുതി വിഹിതത്തിൽ ഉൾപ്പെടുത്തിയായിരിക്കും തുക നൽകുക. നിലവിൽ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന നികുതി വിഹിതത്തോടൊപ്പം അധികമായി ഒരു വിഹിതം കൂടി നൽകാനാണ് കേന്ദ്ര തീരുമാനം.
പ്രതിമാസ നികുതി വിഹിതം ഡിസംബർ 11ന് നൽകിയിരുന്നു. ഇതിന്റെ അധിക ഗഡു ആയിട്ടാണിപ്പോൾ പണം അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കുമായിട്ടാണ് തുക. സാമൂഹ്യ പെൻഷന് ഉൾപ്പെടെ കേരളത്തിൽ വലിയ രീതിയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ധനസഹായം.
28 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 72,961.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 24ന് വിവിധ സംസ്ഥാനങ്ങൾക്ക് 72,000 കോടി രൂപ നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ നികുതി വിഹിതം അനുവദിച്ചത്. ഏതാണ്ട് 13,088 കോടി രൂപയാണ് അനുവദിച്ചത്. പശ്ചിമ ബംഗാളിന് 5488 കോടി രൂപയും അനുവദിച്ചും. കേരളത്തിന് നിലവിൽ കിട്ടാനുള്ള 1408 കോടി രൂപയുടെ നികുതി വിഹിതത്തോടൊപ്പം 1404 കോടി രൂപ കൂടി അധിക വിഹിതമായി ലഭിക്കും.
നികുതി വിഹിതം വിട്ടുനൽകാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. നേരത്തെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചിരുന്നു. കിഫ്ബി പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്. ഇതോടെ 2000 കോടി രൂപ അടിയന്തരമായി കടം എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്.
നേരത്തെ കേന്ദ്രഫണ്ട് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിന്നത്. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.


