- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
ബീജിങ്: ഇന്ത്യയിൽ വധശിക്ഷക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഇടതുചിന്തകരെ മുട്ടിയിട്ട് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശദ്രോഹത്തിനായാൽ പോലും, വധിശിക്ഷ വിധിച്ചാൽ ഉടൻ മനുഷ്യാവകാശവും മാനവികതയും ഉയർത്തിയെത്തുന്ന ബുദ്ധിജീവികളുടെ ചങ്കിലെ ചൈനയാണ് ലോകത്തിൽ ഏറ്റവും അധികം വധശിക്ഷ നടത്തുന്ന രാജ്യം എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മൊബൈൽ ഡെത്ത് വാനുകൾ മുതൽ, ഫയറിങ് സ്‌ക്വാഡും, വിഷം കുത്തിവയ്‌പ്പുമൊക്കെ വധശിക്ഷ നടപ്പിലാക്കുന്ന രീതികളിലുണ്ട്.
ലോകത്തിലെ മറ്റു രാജ്യങ്ങളിലൊക്കെ കൂടി വിധിക്കുന്നതിലും കൂടുതൽ വധശിക്ഷകളാണ് ചൈനയിൽ വിധിക്കുന്നത്. കമ്മ്യുണിസ്റ്റ് ഏകാധിപത്യത്തിൻ കീഴിലുള്ള ചൈനയിൽ നിന്നും ഔദ്യോഗിക കണക്കുകൾ ഒരിക്കലും പുറത്തു വരില്ലെങ്കിലും, രാജ്യത്തിനുള്ളിലെ ജനാധിപത്യാനുകൂലികൾ പുറത്തുവിട്ടതാണ് ഈ വിവരം. ഇറാൻ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ എല്ലാം കൂടി നടപ്പിലാക്കിയ വധശിക്ഷകളെക്കാൾ കൂടുതൽ വധശിക്ഷകൾ ചൈനയിൽ നടപ്പിലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
കമ്മ്യുണിസ്റ്റ് കരാള നിയമങ്ങൾ നിലനിൽക്കുന്ന ചൈനയിൽ നിരവധി കുറ്റങ്ങൾക്ക് നിയമം അനുശാസിക്കുന്നത് വധശിക്ഷയാണ്. മയക്കുമരുന്ന് കച്ചവടം മുതൽ കൊലപാതകം വരെയുള്ള വിവിധ കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇവിടെ സാധാരണമായ കാര്യമാണ്. ചില കേസുകളിൽ അഴിമതി കുറ്റത്തിന് പോലും വധശിക്ഷ വിധിക്കാറുണ്ട്. 2021- ൽ പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ചൈനയിൽ ഇപ്പോഴും പ്രാബല്യത്തിലുള്ള, 1997- ലെ ശിക്ഷാ നിയമം അനുസരിച്ച് 46 കുറ്റകൃതങ്ങൾക്ക് വധശിക്ഷയാണ് നൽകേണ്ടത്. ഇതിൽ 24 അക്രമാസക്തമായ കുറ്റകൃത്യങ്ങളും 22 അക്രമരാഹിത്യ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.
യഥാർത്ഥത്തിൽ വധ ശിക്ഷ നൽകേണ്ടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്ന് പറയാം. 1979- ൽ 74 കുറ്റകൃത്യങ്ങൾക്കാണ് ചൈനയിൽ വധശിക്ഷ നൽകിയിരുന്നത്. വധശിക്ഷകളുടെ ഒരു കൺവെയർ ബെൽറ്റാണ് ചൈനയിൽ എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞത്. 2007 മുതൽ ചുരുങ്ങിയത് 8,000 പേരെങ്കിലും ഓരോ വർഷവും വധശിക്ഷക്ക് വിധേയരാക്കുന്നു എന്നായിരുന്നു 2022-ൽ വധശിക്ഷക്കെതിരെയുള്ള ആഗോള സഖ്യം പുറത്തുവിട്ട കണക്ക്.
ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച രണ്ട് കൊച്ചു കുട്ടികളെ കൊന്ന കുറ്റത്തിന് യുവ ദമ്പതികളെയും തന്റെ അമ്മയെ അടിച്ചു കൊന്നതിന് ഒരു യുവാവിനെയുമ്മ് വധശിക്ഷക്ക് വിധേയരാക്കിയതോടെയാണ് ചൈനയിലെ വധശിക്ഷ വീണ്ടും ലോകത്തിന് മുൻപിൽ ചർച്ചയാകുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ വധശിക്ഷയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലാണ് മാനവികത കൂടുതലായി നില നിൽക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണിത്.
ഏറ്റവും അധികം ഞെട്ടിക്കുന്നഖ് വസ്തുത, വധശിക്ഷം നടപ്പിലാക്കുവാനായി ചൈന മൊബൈൽ ഡെത്ത് വാനുകൾ തയ്യാറാക്കിയിട്ടുണ്ട് എന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്, വധശിക്ഷ വിധിക്കപ്പെട്ടവരുടെ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണ് മൊബൈൽ എക്സിക്യുഷൻ യൂണിറ്റ് എന്നു കൂടി അറിയപ്പെടുന്ന ഇവരുടെ ജോലി. ഈ വാനുകൾക്ക് പുറകിലായി പ്രത്യേകം തയ്യാറാക്കിയ ചേംബറിനകത്താണ് വധശിക്ഷ നടപ്പിലാക്കുക. പിടയുന്ന മരണ ദൃശ്യങ്ങൾ വ്യക്തതയോടെ ഒപ്പിയെടുക്കാൻ ഹൈറെസൊല്യുഷൻ ക്യാമറകളും ഈ ചേംബറിലുണ്ട്.