പത്തനംതിട്ട: സിപിഎം നിയന്ത്രണത്തിലുള്ള ചെറുകോൽ സഹകരണ ബാങ്ക് നടത്തിപ്പ് പ്രതിസന്ധിയിൽ. കാലവധി കഴിഞ്ഞിട്ടും നിക്ഷേപങ്ങൾ തിരികെ നൽകുന്നില്ലന്നും ബാങ്കിന്റെ പ്രവർത്തനം അവതാളത്തിലെന്നും മന്ത്രി തലത്തിൽ വരെ ഇക്കാര്യത്തിൽ പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലന്നും ഇതുമൂലം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിവരണാതീതമെന്നും നിക്ഷേപകർ മറുനാടനോട് പ്രതികരിച്ചു.

സൈനീകനായിരുന്ന തനിക്ക് ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് ജോലിയിൽ തുടരാൻ കഴിഞ്ഞില്ലും ഭാവി ജവിതം സുരക്ഷിതമാക്കുന്നതിനായി പിരിഞ്ഞപ്പോൾ ലഭിച്ച തുക ബാങ്കിൽ നിക്ഷേപിച്ചെന്നും കാലാവധി കഴിഞ്ഞ് 2 വർഷം പിന്നിട്ടിട്ടും ചില്ലിക്കാശ് ബാങ്ക് മടക്കി നൽകിയിട്ടില്ലന്നും ഇപ്പോൾ നിത്യചിലവനുപോലും വഴിയില്ലാതെ വിഷമായിക്കുകയാണെന്നും ചെറുകോൽ കോട്ടൂർ സ്വദേശി വിജയൻ നായർ പറഞ്ഞു.

പ്രവാസിയായ ലാലുവും രതീഷും അദ്ധ്യാപകനായ ഹരി ആർ വിശ്വനാഥും വീട്ടമ്മയായ ശ്രീകലയും പങ്കിടുന്നതും സമാന വിഷമതകൾ തന്നെ.പെൺമക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിന് ലക്ഷ്യമിട്ടാണ്് 22 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതെന്നും ഇപ്പോൾ പലിശയും ഇല്ല മുതലും ഇല്ല എന്ന നിലയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്നും ഹരി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഓംബുഡ്സ്മാനിൽ പരാതി നൽകിയപ്പോൾ നിക്ഷേപത്തുകയിൽ നിന്നും 6.5 ലക്ഷം രൂപ മാസങ്ങൾക്കുള്ളിൽ നൽകണമെന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഇതുമായി ബാങ്കിൽ എത്തിയപ്പോൾ പണം ഇല്ലന്നുള്ള മറുപിടിയാണ് ലഭിച്ചത്്.തുടർന്ന് സഹകരണ വകുപ്പിലെ ഉന്നതരെയും സമീപിച്ചു.ഈ വിധിക്ക് പുല്ലുവില പോലും ഇവർ കൽപ്പിക്കാത്ത രീതിയിലായിരുന്നു ഇവരുടെ പ്രതികരണം.ഇതെത്തുടർന്ന് ഇപ്പോൾ ബാങ്കിനെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.ഹരി വിശദമാക്കി.

മരുഭൂമയിൽ കിടന്ന് വർഷങ്ങളോളം കഷ്ടപ്പെട്ട് സംമ്പാദിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും ഇത് തിരകെകിട്ടാൻ വഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചെന്നും രതീഷ് അറയിച്ചു. ഇത് വലിയ ചതിയായിപ്പോയി.പൊള്ളുന്ന ചൂടിൽ കഷ്ടപ്പെട്ട് സ്വന്തമാക്കിയ ലക്ഷങ്ങളാണ് ബാങ്കിൽ നിക്ഷേപിച്ചത്.ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് ചെലവ് പരാമവധി വെട്ടിച്ചുരുക്കി തുക സമാഹരിച്ചത്.ഇത് തിരച്ചുനൽകുന്ന കാര്യത്തിൽ ഉറപ്പുനൽകാൻ ബാങ്ക ഭരണസമിതിയോ ഉദ്യോഗസ്ഥരോ തയ്യാറാവുന്നില്ല.രതീഷ് കൂട്ടിച്ചേർത്തു.

ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിലായതോടെ നിക്ഷേപത്തുകയിൽ നിന്നും ചികത്സയ്ക്കുപോലും പണം നൽകുന്നില്ലന്നും ഇതുമൂലം ജീവിതം വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണെന്നും വീട്ടമ്മയായ ശ്രീകല പറയുന്നു.മകന്റെ ഭാര്യയുടെ പ്രസവച്ചെലവിനായി നിക്ഷേപത്തുകയിൽ നിന്നും കുറച്ച് പണം തിരികെ ആവശ്യപ്പെട്ടു.ഇത് നൽകാൻ പോലും ബാങ്ക തയ്യാറായില്ല.അവർ വിശദമാക്കി.

മുൻ ബാങ്ക് പ്രസിഡന്റ് എം എം മാത്യു വീടുകൾ തോറും കയറി ഇറങ്ങി നിക്ഷേപം സ്വീകരിക്കുകയായിരുന്നെന്നും ഇദ്ദേഹം ഭരിച്ചിരുന്ന കാലത്ത് തന്നെ ബാങ്ക് പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയിരുന്നെന്നുമാണ് അംഗങ്ങൾ പങ്കുവയ്ക്കുന്ന വിവരം.ബാങ്ക ഭരണസമിതിയെ വിശ്വസിച്ച് ആയിരത്തിലേറെപ്പേർ പണം നിക്ഷേപിച്ചിരുന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

വരുമാനം ഇല്ലാത്ത സ്ഥതിയിൽ ജീവനക്കാരുടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും നിക്ഷേപത്തുകയിൽ നിന്നും പിൻവലിക്കുകയായിരുന്നെന്നും ഇത് തീർത്തും നിയമവിരുദ്ധമാണെന്നും ഇതാണ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണമെന്നും നിക്ഷേപകർ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ വകുപ്പിലെ ഉന്നതരെയും വകുപ്പ് മന്ത്രിയെയും തങ്ങൾ സന്ദർശിച്ചിരുന്നെന്നും എന്നാൽ ഇതുവരെ ഇവരിൽ ആരും തുക തിരകെ ലഭിക്കുന്ന കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചില്ലന്നും ഇവർ പറയുന്നു.

ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ് നീങ്ങുന്നതെന്നും ഇത് പരിഹരിക്കാൻ ലഭ്യമായ മാർഗ്ഗങ്ങളിൽ നീക്കം നടത്തുന്നുണ്ടെന്നും ഇപ്പോഴത്തെ ബാങ്ക് പ്രസിഡന്റ് ബിജു ചാക്കോ പ്രതികരിച്ചു.താൻ ഭരണത്തിലെത്തിയിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളു. പ്രതിസന്ധി നേരിട്ട് തുടങ്ങിയിട്ട് വർഷങ്ങൾ ആയിരുന്നു.പലിശ ഇനത്തിൽ നല്ലൊരുതുക ഇതിനകം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.മൂലധന ശോഷണമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിതെളിച്ചതെന്നാണ് മനസിലാക്കുന്നത്.അൽപ്പം വൈകിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ രണ്ടുജീവനക്കാർ മാത്രമാണുള്ളത്.ഇവരിൽ ഒരാളാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.ഇയാളുടെ ബന്ധു കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഇയാൾക്കും കോവിഡ് ബാധിച്ചതായിട്ടാണ് അറിയുന്നത്.അസുഖം മാറിയിട്ട് ജോലിക്ക് വന്നാൽമതിയെന്ന് നിർദ്ദേശിച്ചിരുന്നു.ഇതുമൂലം ബാങ്ക് തുറന്ന് പ്രവർത്തിക്കാനും കഴിയുന്നില്ല.പ്രസിഡന്റ് വിശദമാക്കി.