ഴിഞ്ഞ കുറേ ദിവസമായി കേരളത്തിലടക്കം ഇസ്ലാമിക ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായ സംഭവമാണ്, പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റോണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചുവെന്നത്. ക്രിസ്റ്റിയാനോയോട് സാമ്യം തോന്നിക്കുന്ന ഒരാള്‍ ഖുര്‍ആന്‍ വായിക്കുന്ന ചിത്രം, ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു.

അത് അപരന്‍ പക്ഷേ...

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണിത്. റോണോയോട് മുഖസാദൃശ്യമുള്ള ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെയും പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. പക്ഷേ ഇത് വ്യാജമാണെന്നാണ് മനസ്സിലായത്. വീഡിയോയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതായി കാണുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അപരനായി അറിയപ്പെടുന്ന, ഇറാഖ് സ്വദേശി വാര്‍ അബ്ദുള്ളയാണ്. യുകെയിലെ ബിര്‍മിംഗ്ഹാമിലെ താമസക്കാരനാണ് ഇയാള്‍. ക്രിസ്റ്റ്യാനോയുടെ എന്ന അവകാശവാദത്തോടെ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ബെവാര്‍ അബ്ദുള്ള 2021ല്‍ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തതാണ്.

പക്ഷേ ഈ വീഡിയോ വ്യാജമാണെങ്കിലും ഇസ്ലാമിനോട് ആഭിമുഖ്യമുള്ളയാള്‍ തന്നെയാണ്, ക്രിസ്റ്റിയാനോ റോണാള്‍ഡോ. കോടിക്കണക്കിന് രൂപ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് വേണ്ടി ചെലവിടുന്ന വ്യക്തിയാണ് ആരാധകരുടെ പ്രിയപ്പെട്ട റോണോ. തന്റെ ഗോള്‍ഡന്‍ ബൂട്ട് അദ്ദേഹം സംഭാവന ചെയ്തത് ഫലസ്തീനിലെ പൊരുതുന്ന ജനതക്കാണ്്. അതുപോലെ യുദ്ധം തരിപ്പണമാക്കിയ സിറിയയിലെ കുട്ടികള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ സംഭാവന ചെയ്തു. എന്നിട്ട് എല്ലാവരും അവരെ സഹായിക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു. ഇസ്ലാമോഫോബിയക്ക് എതിരെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഇതുകൊണ്ട് എല്ലാമായിരിക്കണം, നേരത്തെയും പലതവണ ക്രിസ്റ്റിയാനോ ഇസ്ലാമിലേക്ക് മതം മാറി എന്നുവരെ അഭ്യൂഹങ്ങള്‍ വന്നു. പക്ഷേ അത് ശരിയായിരുന്നില്ല. ഇന്നും ഒരു കത്തോലിക്കനാണ് ക്രിസ്റ്റിയാനോ. പക്ഷേ താന്‍ എല്ലാമതങ്ങളെയും അംഗീകരിക്കുന്നുവെന്നും, സ്നേഹവും സഹിഷ്ണുതയുമാണ് ആധുനികത എന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.

ഇസ്ലാമിലേക്ക് വരുമെന്ന് സുഹൃത്തുക്കള്‍

അതേസമയം നേരത്തെ തന്നെ ഇസ്ലാമിനോട് ആഭിമുഖ്യമുള്ള ക്രിസ്റ്റിയാനോ, സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബ് അല്‍ നസറില്‍ ചേര്‍ന്നതോടെ ഇസ്ലാമിനോടുള്ള ആഭിമുഖ്യം കൂടിയെന്നും, വൈകാതെ അദ്ദേഹം ആ പ്രഖ്യാപനം പരസ്യമായി നടത്തുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ക്രിസ്റ്റിയാനോയുടെ സുഹൃത്ത് കൂടിയായ മുന്‍ ഗോള്‍കീപ്പര്‍ വലീദ് അബ്ദുള്ളയാണ് ഈ വെളിപ്പെടുത്തില്‍ നടത്തിയത്. അറബ് ടിവി ഷോയില്‍ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 നും 2024 നും ഇടയില്‍ അല്‍-നസറിന് വേണ്ടി കളിച്ച താരമാണ് അബ്ദുള്ള. 'റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് അതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ ഗോള്‍ നേടിയ ശേഷം അദ്ദേഹം ഇതിനകം മൈതാനത്ത് പ്രണമിച്ചു. പ്രാര്‍ത്ഥിക്കാനും ഇസ്ലാമിക മതപരമായ ആചാരങ്ങള്‍ പിന്തുടരാനും അദ്ദേഹം കളിക്കാരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.'' വലീദ് അബ്ദുള്ള പറഞ്ഞു.

പരിശീലന സെഷനുകളില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ മതിയായ സമയമുണ്ടെന്ന് റൊണാള്‍ഡോ ഉറപ്പാക്കുന്നതായും അബ്ദുല്ല പറഞ്ഞു. റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . -''സൗദി അറേബ്യയിലെ തന്റെ ആദ്യ വരവില്‍ തന്നെ അതിന്റെ സംസ്‌കാരത്തെക്കുറിച്ച് അറിയാന്‍ റൊണാള്‍ഡോ ശ്രമിച്ചു.തുടക്കത്തില്‍, ക്രിസ്റ്റ്യാനോയ്ക്ക് രാജ്യത്തിന്റെ സംസ്‌കാരമോ മറ്റ് വശങ്ങളോ പരിചിതമല്ലായിരുന്നു. ഞാന്‍ അദ്ദേഹവുമായി അടുത്തു. എന്നോട് പലപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു. വൈകാതെ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഉണ്ടാവും''- വലീദ് അബ്ദുള്ള പറയുന്നു. പക്ഷേ ഇതേക്കുറിച്ചൊന്നും ക്രിസ്റ്റിയാനോ പ്രതികരിച്ചിട്ടില്ല.