- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ കാറിൽ വയ്ക്കേണ്ടത് 'കേരളാ സ്‌റ്റേറ്റ് 1' എന്ന ബോർഡ്; മുണ്ടക്കയം കുട്ടിക്കാനം റോഡിലെ ക്യാമറയിൽ പതിഞ്ഞത് പൊലീസ് ബോർഡ് വച്ച കേരളാ സിഎമ്മിന്റെ കിയാ കാർ; സീറ്റ് ബെൽറ്റ് ഇടാതെ മുൻസീറ്റിൽ ഇരുന്നത് ആര്? 500 രൂപയുടെ പിഴ ഉയർത്തുന്നത് നവകേരളത്തിലെ വേറിട്ട കാഴ്ചകൾ
തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവൽ കാറിന് മോട്ടർ വാഹനവകുപ്പിന്റെ പിഴ. മുൻസീറ്റിൽ ഇരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പീഴയീടാക്കിയത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. നിർമ്മിതി ബുദ്ധി ക്യാമറയിലാണ് കിയാ കാർണിവൽ കാറിലെ നിയമ ലംഘനം കുടുങ്ങിയത്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ കാറിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്.
മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ് സീറ്റ്ബെൽറ്റ് ധരിക്കാതെ മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രം മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റിനു മുകളിലായി പൊലീസ് എന്ന ബോർഡും ഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 12 നാണ് ഇടുക്കിയിൽ നവകേരള സദസ് നടന്നത്. ഇതും ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ കാറിന് എങ്ങനെ പൊലീസ് ബോർഡ് വച്ചുവെന്നതും ശ്രദ്ധേയമാണ്.
സാധാരണ കേരളാ സ്‌റ്റേറ്റ് നമ്പർ വൺ എന്നാണ് ഈ കിയാ കാറിന് മുകളിൽ ഉണ്ടാകാറുള്ളത്. മുഖ്യമന്ത്രി യാത്ര ചെയ്യാത്ത സമയം ഈ ബോർഡ് ഇളക്കി മാറ്റണം. അല്ലെങ്കിൽ ബോർഡ് മറച്ചു വച്ച് മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കിയാ കാറിൽ പൊലീസ് എന്ന ബോർഡ് എത്തിയതെന്നതാണ് നിർണ്ണായകം.
കഴിഞ്ഞ ഡിസംബർ 12ന് വൈകിട്ട് നാലിനാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്‌കോർട്ട് വാഹനമായാണ് അന്ന് ഈ കാർ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര ചെയ്തപ്പോഴാണ് ഈ കാർ വാഹനവ്യൂഹത്തിൽ പിന്നാലെയുണ്ടായിരുന്നത്. ആലപ്പുഴയിലും മറ്റും മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റും നടത്തിയ രക്ഷാപ്രവർത്തനം ഏറെ ചർച്ചയായിരുന്നു.
ഈ ചിത്രത്തിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ സേന കിയ കാറിൽ ബസിനെ പിന്തുടരാറുണ്ടെന്നാണ് വ്യക്തമാകുന്നത്. എവിടെയെങ്കിലും യുത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രതിഷേധം കാട്ടിയാൽ 'രക്ഷാപ്രവർത്തനം' ആയിരുന്നു ഈ കാറിലുണ്ടായിരുന്നവരുടെ ലക്ഷ്യം. അങ്ങനെ രക്ഷാപ്രവർത്തനം അതിവേഗം വേണ്ടി വരുമെന്നതിനാൽ സീറ്റ് ബെൽറ്റ് തടസ്സമാകതരുതെന്ന് കരുതി അത് ഉപയോഗിക്കാത്തതാണെന്ന സംശയവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കാറുകൾ ഓടി ഖജനാവിനുള്ള നഷ്ടം കുറയ്ക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൽ ബസ് യാത്ര നടത്തിയത്.
എന്നാൽ എല്ലാ മന്ത്രിമാരുടെ കാറുകളും ഈ ബസിനെ പിന്തുടർന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളിൽ മറുപടി നൽകുന്നില്ല. അതിനിടെയാണ് മുഖ്യമന്ത്രിയുടെ കാർ വാഹന വ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നതായി ട്രാഫിക് നിയമ ലംഘന നോട്ടീസിലൂടെ തെളിയുന്നത്. ആ വാഹന വ്യൂഹത്തിൽ മുഖ്യമന്ത്രിയുടെ കാറിൽ മാത്രമേ നിയമ ലംഘനം ഉണ്ടായൂള്ളൂവെന്നതാണ് മറ്റൊരു കാര്യം. പൊതു ജനങ്ങളെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ കാർ പൊലീസ് ബോർഡ് വച്ച് നവകേരള യാത്രയെ പിന്തുടർന്നത് എന്നാണ് സൂചന.
അന്നേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ സഞ്ചരിക്കവെയാകും എസ്‌കോർട്ട് വാഹനമായി കിയ കാർണിവൽ ഓടിയിട്ടുണ്ടാകുക എന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ