- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പ്രവർത്തകന്റെ വീടുനിർമ്മാണത്തെ ചൊല്ലി തർക്കം; പ്രശ്നപരിഹാര ചർച്ചയ്ക്കിടെ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; രാജകുമാരി കജനാപ്പാറയിലെ തർക്കം നടപ്പുവഴിയെ ചൊല്ലി; കയ്യും കാലും തല്ലിയൊടിക്കുനെന്ന് ഭീഷണിപ്പെടുത്തിയതായി വീട്ടുടമ
രാജാക്കാട്: പാർട്ടി പ്രവർത്തകന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘ'ട്ടനവും അസഭ്യവർഷവും. ഇതര സംസ്ഥാന തൊഴിലാളിക്കും കോൺഗ്രസ് പ്രദേശിക നേതാവിനും പരിക്കേറ്റു. ഇന്ന് രാവിലെ രാജകുമാരി കജനാപ്പാറയിലാണ് സംഭവം. രാജകുമാരി കജനാപ്പാറ സ്വദേശിയും കർഷകനുമായ ടി മുരുകന്റെ വീട് നിർമ്മാണമാണ് പ്രദേശിക സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് തടസപ്പെടുത്തിയത്.
ഇത് ചോദ്യം ചെയ്ത കോൺഗ്രസ് നേതാക്കളെയും സ്ഥലത്ത് പണിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും സിപിഎം പ്രാദേശിക നേതാവ് പി രവി മരക്കഷണം കൊണ്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രാവിലെ 9 മണിയോടെ ഈ വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ ആരംഭിച്ച തർക്കം താമസിയാതെ ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.
പ്രദേശം പാർട്ടി ഗ്രാമമായി വളർത്തുന്നതിനുള്ള ശ്രമാണ് സിസിഎം നടത്തുന്നതെന്നും കോൺഗ്രസ് പ്രവർത്തകനെയും കുടംബത്തെയും ഇവിടെ നിന്നും ഓടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് പാർട്ടിപ്രവർത്തകരുടെ ഭാഗത്തുനിന്നും നിരന്തം ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും ഇത് പാർട്ടിയുടെ ഉന്നതരുടെ അറിവോടെയാണെന്നും കോൺഗ്രസ് പ്രദേശിക നേതൃത്വം ആരോപിച്ചു.
ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശി ഭുവനേശ്വർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മഞ്ഞളാക്കുഴിയിൽ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ ആക്രണം സംബന്ധിച്ച് പരാതിപ്പെട്ടിട്ടുണ്ട്. രാവിലെ സംഘർഷത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുകൂട്ടരോടും സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കി, പൊലീസ് സംഘം മടങ്ങിയതിന് പിന്നാലെ സ്ഥലത്തെത്തിയ മുൻ പഞ്ചായത്ത്് പ്രസിഡന്റ് കൂടിയായ പി രവിയുടെ നേതൃത്വത്തിൽ ആക്രമണം ആരംഭിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. സംഭവത്തിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുരുകന്റെ വീട് നിർമ്മാണം ആഴ്ചകൾക്ക് മുമ്പ് സിപിഎം പ്രദേശിക നേതാക്കളും പ്രവർത്തകരും തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുരുകൻ ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകിയിരുന്നു. കെട്ടിട നിർമ്മാണത്തിനുള്ള എല്ലാ അനുമതിയും ലഭിച്ചശേഷമാണ് നിർമ്മാണം ആരംഭിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യം മൂലമാണ് സിപിഎം പ്രവർത്തകർ വീടുനിർമ്മാണം തടയുന്നതെന്നും ഈയവസരത്തിൽ മുരുകൻ മറുനാടനോട് പറഞ്ഞിരുന്നു.
കാലവർഷം ശക്തിപ്പെടുന്നതിന് മുമ്പ് വീട് നിർമ്മിക്കുന്നതിന് ലക്ഷ്യമിട്ട്, നിർമ്മാണ സാമഗ്രികൾ അടുപ്പിച്ച് പണി തുടങ്ങിയപ്പോഴാണ് സിപിഎം പ്രവർത്തകർ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും അത് ചർച്ചചെയ്ത് പരിഹരി്ക്കുന്നതിനുള്ള നീക്കം മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളു എന്നായിരുന്നു ഈ വിഷയത്തിൽ സിപിഎം പ്രദേശിക നേതൃത്വത്തിന്റെ പ്രതികരണം.
ഇനിയും കെട്ടിട നിർമ്മാണം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നുള്ള തിരിച്ചറിവിൽ മുരുകൻ ഇതരസംസ്ഥാന തൊഴിലാളികളെയും കൂട്ടി ഇന്ന് രാവിലെ വീട് നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തുണ്ടായരുന്ന സിപിഎം പ്രവർത്തകർ തടസ്സവാദങ്ങളുമായി എത്തുകയും മുരുകൻ കോൺഗ്രസ് നേതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സഹായവും തേടി.
കജനാപ്പാറയിൽ ജനിച്ചുവളർന്ന മുരുകൻ ഭാര്യയ്ക്കും 3 ആൺമക്കൾക്കും ഒപ്പമാണ് താമസിച്ചുവന്നിരുന്നത്. രണ്ടാമത്തെ മകന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ എല്ലാവർക്കും കഴിയുന്നതിന് സ്ഥലം തികയാത്ത അവസ്ഥയായി. അതിനാൽ വീടിന്റെ ഒരു വശം പൊളിച്ചുമാറ്റി രണ്ട് മുറികൾ കൂടി നിർമ്മിക്കാൻ കുടുംബം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തിൽ അപേക്ഷ നൽകുകയും അനുമതി ലഭി്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.
പിന്നാലെ എതിർപ്പുമായി സിപിഎം പ്രാദേശിക നേതാക്കൾ രംഗത്തെത്തി. വീടിന് സമീപം നടപ്പുവഴിയുണ്ടെന്നും ഇത് നീക്കിയിടാതെയാണ് കെട്ടിടനിർമ്മാണം നടക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. തങ്ങളെ ധിക്കരിച്ച് പണി നടത്തിയാൽ കൈയും കാലും തല്ലിയൊടി്ക്കുമെന്ന് പ്രതിഷേധവുമായി എത്തിയവർ ഭീഷിണിപ്പെടുത്തിയതായും മുരുകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുരുകന്റെ ബന്ധു പരാതിയുമായി പാർട്ടി ഓഫീസിൽ എത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിൽ ഇടപെട്ടതെന്നുമാണ് പ്രതിഷേധവുമായി എത്തിയ പാർട്ടി നേതാക്കളുടെ വിശദീകരണം. വഴിക്കുള്ള സ്ഥലം നീക്കിയിട്ട ശേഷമാണ് ചട്ടങ്ങൾ പാലിച്ച് കെട്ടിടനിർമ്മാണം ആരംഭിച്ചതെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വാദത്തിൽ കഴമ്പില്ലെന്നുമാണ് ഇക്കാര്യത്തിന്റെ മുരുകന്റെ നിലപാട്.
സിപിഎം ഏര്യകമ്മറ്റി അംഗം പി രവി, ലോക്കൽ സെക്രട്ടറി എസ് മുരുകൻ ഇവർക്കൊപ്പം ഉണ്ടായിരുന്ന പഞ്ചായത്ത് അംഗം പി രാജാറാം എന്നിവരാണ് തടസവുമായി രംഗത്തുള്ളവരിൽ പ്രധാനികൾ. നിർമ്മാണപ്രവർത്തനവുമായി മുന്നോട്ടുപോയാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് പ്രതിഷേധവുമായി നേരത്തെ പ്രതിഷേധവുമായി എത്തിയപ്പോൾ ഇവർ ഭീഷണിപ്പെടുത്തിയതായും ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും മുരുകൻ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.