- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ ടി.വിയുടെ തകരാർ പരിഹരിച്ചില്ല; 81,500 രൂപ നഷ്ടപരിഹാരം നൽകണം
പത്തനംതിട്ട: കേടായ ടി.വിയുടെ തകരാർ പരിഹരിച്ചു കൊടുക്കാൻ നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ തിരുവല്ല പിട്ടാപ്പള്ളിൽ ഏജൻസീസ്, സാംസങ് ഇന്ത്യാ ഇലക്ട്രോണിക്സ് കമ്പനി എന്നിവർക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ വിധി.
കുറിയന്നൂർ തോണിപ്പുഴ പുത്തേത്ത് വീട്ടിൽ പി.സി മാത്യു നൽകിയ ഹർജിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് വിധി പ്രസ്താവിച്ചത്. 2021 സെപ്റ്റംബർ 12 ന് മാത്യു തിരുവല്ല പിട്ടാപ്പള്ളി ഏജൻസീസിൽ നിന്ന് 66,500 രൂപ വിലയുള്ള സാംസങ് ടി.വി വാങ്ങിയിരുന്നു.
10 മാസം കഴിഞ്ഞപ്പോൾ ടി.വി കേടായി. ടി.വി വിറ്റ പിട്ടാപ്പള്ളിൽ ഏജൻസീസും സർവീസ് ചെയ്യേണ്ട സാംസങ് കമ്പനിയും നന്നാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, നന്നാക്കി നൽകാൻ തയാറായില്ല. ഇതിനെതിരേയാണ് മാത്യു ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹർജി നൽകിയത്.
ഇരുകൂട്ടരിൽ നിന്നും തെളിവെടുത്ത തർക്ക പരിഹാര കമ്മിഷൻ എതിർ കക്ഷികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ഒന്നുകിൽ അതേ വിലയ്ക്കുള്ള ടി.വി നൽകണമെന്നും അല്ലാത്ത പക്ഷം ടി.വിയുടെ വിലയായ 66,500 രൂപ, 10,000 രൂപ നഷ്ടപരിഹാരം, കോടതി ചെലവ് 5000 രൂപ എന്നിവ സഹിതം 81.,500 രൂപ നൽകണമെന്നാണ് വിധി.