- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യ തരംഗങ്ങളിൽ കണ്ട രുചിയും മണവും നഷ്ടമാകുന്നതു പോലുള്ള ലക്ഷണങ്ങൾ ജെഎൻ1-ൽ പ്രകടമല്ല; വൈറസ് ബാധയിൽ പനിച്ചു വിറച്ചാലും കേരളത്തിൽ ചികിൽസിക്കുന്നത് സാധാ പനി പോലെ; കോവിഡ് പരിശോധനകൾ വീണ്ടും സജീവമാക്കേണ്ട സ്ഥിതി; ഈ വകഭേദവും അത്ര അപകടകാരിയല്ല; പനിപ്പേടിയിൽ കേരളം

തിരുവനന്തപുരം: കോവിഡ് പരിശോധന കർശനമാക്കിയില്ലെങ്കിൽ ജെഎൻ 1 വകഭേദം പടർന്നു പിടിക്കാൻ സാധ്യതയുള്ളൂ. ജെഎൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത ആരിലും ഗുരുതര ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇൻഫ്ളുവൻസയ്ക്ക് സമാന ലക്ഷണങ്ങൾ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ആദ്യതരംഗങ്ങളിൽകണ്ട രുചിയും മണവും നഷ്ടമാകുന്നതു പോലുള്ള ലക്ഷണങ്ങൾ ജെഎൻ1-ൽ ആരിലും പ്രകടമായതായി റിപ്പോർട്ടുകളില്ല.
പനിയുടെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾമാത്രമേ ഈ കോവിഡ് വകഭേദത്തിലും കാണുന്നുള്ളു. അതുകൊണ്ട് തന്നെ കോവിഡ് പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ കഴിയൂ. കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണംതന്നെ തുലോം കുറവാണ്. ഇത് മാറേണ്ട സാഹചര്യമുണ്ട്. മഴക്കാലം തുടരുകയാണ്. ഈ സമയം കേരളത്തിൽ പനിക്കേസുകൾ കൂടുന്നത് എന്നും സാധാരണമാണ്. അതുകൊണ്ട് കൂടിയാണ് കോവിഡ് പനിയേയും സാധാ പനിയായി കണ്ട് മരുന്നുകൾ നൽകുന്നത്.
സംസ്ഥാനത്ത് ഇൻഫ്ളുവൻസ ലൈക്ക് ഇൻനസ് (ഐഎൽഐ) എന്ന രീതിയിലാണ് എല്ലാ പനികളും എടുത്തിരുന്നത്. കോവിഡിന്റെ ടെസ്റ്റുകൾ വീണ്ടും ചെയ്തുതുടങ്ങിയപ്പോഴാണ് ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് വൈറസാണ് എന്ന് സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ കണക്കുകൾ എടുത്തു തുടങ്ങിയിട്ടില്ല. അതിവേഗ കരുതൽ അനിവാര്യതാണ് നിലവിലെ സാഹചര്യത്തിൽ. നേരത്തെ എടുത്ത വാക്സിന്റെ സ്വാധീനവും ആന്റിബോഡി ലെവലും കുറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കോവിഡ് കൂടാനുള്ള സാധ്യതയുണ്ട്.
ചൈനയിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചിരുന്നു. കാരക്കോണം പുല്ലന്തേരി രോഹിണി നിവാസിൽ രോഹിണി നായരാണ് (27) മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് രോഹിണി. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാർ ടെക്‌സ്റ്റൈൽസ് ഉടമ ഗോപാലകൃഷ്ണൻ നായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. തിങ്കളാഴ്ച മരണപ്പെട്ടുവെന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയിട്ടുള്ളത്. ചൈനയിലും ജെ എൻ 1 വകഭേദം പടരുന്നുണ്ട്. ഇതിനിടെയാണ് രോഹിണിയുടെ മരണം ചർച്ചയാകുന്നത്.
ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയും കേരളത്തിൽ സജീവമാണ്. കോവിഡ് രോഗികൾക്കായുള്ള സജ്ജീകരണങ്ങൾ എല്ലായിടത്തും നിർത്തലാക്കി. കോവിഡിന്റേതായ പരിശോധനകൾ മെഡിക്കൽ കോളേജുകളിലൊന്നും കാര്യമായി ആരംഭിച്ചിട്ടുമില്ല. ഇതെല്ലാം ആശങ്കയാണ്. ജെഎൻ1 വൈറസ് അപകടകാരിയല്ല, എങ്കിൽപ്പോലും രോഗം അതിവേഗം പടരും. മതിയായ ചികിൽസാ ക്രമീകരണമില്ലെങ്കിൽ അതു വലിയ ആരോഗ്യ പ്രശ്‌നമായി മാറും. പനി മൂർച്ഛിച്ച് ആശുപത്രിയിൽ വരുന്നവരിൽ കോവിഡ് ഒഴികെയുള്ള ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നിവ പരിശോധിക്കും. ഇനി കോവിഡിലും പരിശോധന തടുരും.
നിലവിൽ മെഡിക്കൽ കോളേജുകളിൽ ആർടിപിസിആർ പരിശോധന നടക്കുന്നില്ല. പല പനികൾ ടെസ്റ്റ് ചെയ്യുന്ന ലിസ്റ്റിൽ ഇപ്പോൾ കോവിഡ് ഉൾപ്പെടുത്തിയിട്ടുമില്ലെന്നാണ് സൂചന. ഇതിന് മാറ്റം അനിവാര്യമാണ്. പനിയുടെ വ്യാപനം വളരെക്കൂടിയിട്ടുണ്ട്. കൊതുകുജന്യ പനികളാണ്, പ്രത്യേകിച്ച് ഡങ്കിയാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. വീട്ടിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതുകൊണ്ടാണ് ഡെങ്കിപ്പനി കേസുകൾ കൂടുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രങ്ങളിലും ടാങ്കുകളിലും കൊതുകിന്റെ കൂത്താടികളെ കാണുന്നുണ്ട്. ഇവയെല്ലാം വല ഉപയോഗിച്ച് കൊതുക് കടക്കാത്ത വിധം മൂടി സൂക്ഷിച്ചില്ലെങ്കിൽ ആ പ്രദേശം മുഴുവൻ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകും. എലിപ്പനിയും സജീവമാണ് കേരളത്തിൽ.


