- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ പി ജയൻ വിരുദ്ധപക്ഷത്തിന് തിരിച്ചടി
പത്തനംതിട്ട: ജില്ലാ പഞ്ചായത്തംഗം ശ്രീനദേവി കുഞ്ഞമ്മ അടക്കമുള്ള 6 പേരെ സിപിഐ പന്തളം മണ്ഡലം കമ്മറ്റിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സിപിഐ പത്തനംതിട്ട ജില്ലാ കമ്മറ്റി മരവിപ്പിച്ചു. ഇതോടെ പാർട്ടി ഉപരികമ്മറ്റികളുടെ അംഗീകാരമില്ലാതെ മണ്ഡലം സെക്രട്ടറി ജി.ബൈജുവിന്റെ നേതൃത്വത്തിൽ എടുത്ത 6 പേർക്കും മണ്ഡലം കമ്മറ്റി സ്ഥാനം നഷ്ടമായി.
പാർട്ടി ഉപരിഘടകത്തിന്റെ അനുവാദമില്ലാതെയാണ് കമ്മറ്റിയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ വേണ്ടി ജി.ബൈജു മുൻകൈയെടുത്ത് ഉൾപ്പെടുത്തിയത്. പാർട്ടിയുടെ മണ്ഡലം കമ്മറ്റിയിൽ ഇങ്ങനെ ആളുകളെ തിരുകി കയറ്റുന്നതിനെതിരെ പാർട്ടിയുടെ മുതിർന്ന സഖാക്കളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രകാശ് ബാബു, പി.പി സുനീർ, ജി.ആർ അനിൽ, മുല്ലക്കര രത്‌നാകരൻ, ജില്ലാ സെക്രട്ടറി ടി.ആർ ശശിധരൻ എന്നിവരുടെ സാന്നിധ്യത്തിൽ തീരുമാനമെടുത്തത്.
ശ്രീനാ ദേവിയുടെ പരാതിയിലാണ് മുൻ ജില്ലാ സെക്രട്ടറി സെക്രട്ടറി എപി ജയനെ സാമ്പത്തിക അഴിമതി ആരോപിച്ച് പുറത്താക്കിയത്. ഇന്നലെ ചേർന്ന ജില്ലാ കൗൺസിലിലും എക്‌സിക്യൂട്ടീവിലും ജയന് എതിരായ നടപടി റിപ്പോർട്ട് ചെയ്‌തെങ്കിലും ഫാം നടത്തിപ്പ് സംബന്ധിച്ച സാമ്പത്തിക അഴിമതി പരാമർശിച്ചിരുന്നില്ല. സി.കെ. ശശിധരൻ പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു.