- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ ശോഭനയും മറിയക്കുട്ടിയും അടക്കമുള്ളവർക്കെതിരെ ഇടതു സൈബർ ആക്രമണം; ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല; സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം'; വിമർശനവുമായി ശാരദക്കുട്ടി അടക്കമുള്ളവരും
കൊച്ചി: തൃശൂരിൽ ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' പങ്കെടുത്തതിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത ശോഭന അടക്കമുള്ളവർക്കെതിരെ സൈബർ ആക്രമണം ശക്തം. മുൻപ് സംസ്ഥാന സർക്കാറിന്റെ കേരളീയം പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി പരിപാടിയിലും ശോഭന ഇന്നലെ പങ്കെടുത്തത്. ഇതോടെയാണ് അവർക്കെതിരെ സൈബർ ആക്രമണം ശക്തമായത്. മറിയക്കുട്ടിക്കെതിരെയും സൈബർ ആക്രമണം ശക്തമാണ്. ഇടതു സൈബറിടങ്ങളിൽ നിന്നാണ് ഇവരെ അപമാനിച്ചു കൊണ്ടുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നത്.
ശോഭന പങ്കെടുത്തത് സാമൂഹികമാധ്യമങ്ങളിൽ ഏറെ വിമർശനമുയർന്നിരുന്നു. പ്രസംഗത്തിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് താരം ക്കുകയും ചെയ്തു. ഈ വിഷയത്തിൽ ശോഭനക്കെതിരെ സൈബർ ആക്രമണം ശക്തമാകുമ്പോൾ മറുകുറിപ്പുമായി ശാരദക്കുട്ടി അടക്കമുള്ളവരും രംഗത്തുവന്നു. ഈ വിഷയത്തിൽ അദ്ധ്യാപികയായ ശാരദക്കുട്ടി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.
വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് ശോഭന കാണുന്നത്. നവകേരളസദസിന്റെ ഭാഗമായ കേരളീയത്തെയും, മോദി വേദിയെയും അവർ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണതെന്നും ശാരദക്കുട്ടി കുറിപ്പിൽ പറയുന്നു.
ശാരദക്കുട്ടിയുടെ കുറിപ്പ്:
നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളിൽ പോലും അവർ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.
അവരുടെ വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് അവർ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവർ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല.
നാളെ ഗവർണ്ണറുടെ വേദിയിലും കോൺഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകൾ വഹിക്കാൻ സംഘാടകർ തയ്യാറെങ്കിൽ . എഴുതിക്കൊണ്ടുവന്ന പ്രസംഗം അവർ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ്വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് i dnt care ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്.
മല്ലികാ സാരാഭായ് യെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ആഖജ സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാൻ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവർ വായിച്ചു തീർത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല, സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം.
മറുനാടന് ഡെസ്ക്