- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഷിദ്ധോ അല്ല! വനിതകളുടെ സംവിധാനത്തിലുള്ള പദ്ധതി പ്രകാരം ആദ്യം നിർമ്മിച്ച ചിത്രം 'ഡിവോഴ്സ്'; സർക്കാറിന്റെയും കെഎസ്എഫ്ഡിസിയുടെയും വാദങ്ങളെ തള്ളി സംവിധായിക; ചിത്രത്തിന്റെ റിലീസ് വൈകുന്നത് ചോദ്യം ചെയ്തതിന് ഷാജി എൻ കരുൺ വൈരാഗ്യം തീർക്കുകയാണെന്ന കുറിപ്പുമായി മിനി ഐജി
തിരുവനന്തപുരം: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംസ്ഥാന ഗവൺമെന്റ തന്നെ രംഗത്ത് വരികയും ബജറ്റിൽ സിനിമ നിർമ്മിക്കാനായി തുക വകയിരുത്തുകയും ചെയ്യുന്നത്.2019-2020 കാലഘട്ടത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ടു വനിതാ സംവിധായകരെ കണ്ടെത്തി അവരുടെ സിനിമ നിർമ്മിക്കുന്നതിനുമായി മൂന്ന് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.
കെഎസ്എഫ്ഡിസി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.ഇങ്ങനെ നിർമ്മിച്ച രണ്ട് ചിത്രങ്ങളിൽ ഒന്നായ നിഷിദ്ധോ ഇതിനോടകം രാജ്യാന്തര തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിരുന്നു.ഈ സിനിമ വരുന്ന വെള്ളിയാഴ്‌ച്ച നവംബർ 11 ന് തിയേറ്ററുകളിലെത്തുമെന്നും പ്രേക്ഷകർ തിയേറ്ററിലെത്തി സിനിമ കണ്ട് വിജയിപ്പിക്കണമെന്നു വകുപ്പ് മന്ത്രി ഉൾപ്പടെ വിഡിയോ പരസ്യമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്.
പദ്ധതിയിൽ നിർമ്മിച്ച ആദ്യ സിനിമ എന്ന തരത്തിലാണ് സർക്കാരും കെഎസ്എഫ്ഡിസിയും നിഷിദ്ധോയെ പ്രചരിപ്പിക്കുന്നത്.എന്നാൽ കെഎസ്എഫ്ഡിസിയുടെയും സർക്കാറിന്റെയും വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പദ്ധതിയിൽ നിർമ്മിച്ച മറ്റൊരു ചിത്രമായ ഡിവോഴ്‌സിന്റെ സംവിധായിക മിനി ഐജി.പദ്ധതിയിൽ ആദ്യം നിർമ്മിച്ചതും സെൻസർ ചെയ്തതും തന്റെ ചിത്രമാണെന്നും ചിത്രത്തിന്റെ റിലീസ് വൈകിപ്പോയത് വകുപ്പ് മന്ത്രിയായ സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനുള്ള കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന്റെ പ്രതികാര മനോഭാവമാണ് തന്റെ ചിത്രത്തെ തഴയുന്നതിന് പിന്നിലെന്നും മിനി പറയുന്നു.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മിനി സർക്കാറിന്റെയും കെഎസ്എഫ്ഡിസിയുടെയും വാദങ്ങളെ പൊളിക്കുന്നത്.
ഷാജി എൻ കരുൺ വ്യക്തി വൈരാഗ്യം തീർക്കുകയാണ് എന്നോട്..നിഷിദ്ധോക്കു അവാർഡ് കിട്ടിയെന്നതും, ഫെസ്റ്റിവലുകളിൽ കളിച്ചതുകാരണം ആണ് നിഷിദ്ധോ ആദ്യം റിലീസ് ചെയ്യുന്നതിന് കാരണംആയി പറയുന്നതമെന്നും മിനി കുറിക്കുന്നു.വാസ്തവത്തിൽ വ്യക്തി വൈരാഗ്യം ആണ് കാരണം.. ഇതു എന്നോട് മാത്രം അല്ല അവാർഡ് ലഭിച്ച പല വ്യക്തികളെയും ഇവർ ഹറാസ് ചെയ്യുകയാണെന്ന് എനിക്കറിയാം ഞാൻ ഇനി കൂടുതൽ വേട്ടയാടപ്പെടും എന്നും മിനി പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
മറുനാടന് മലയാളി ബ്യൂറോ