- Home
- /
- News
- /
- SPECIAL REPORT
ദിയ കൃഷ്ണയ്ക്കും അശ്വിനും പ്രണയ സാഫല്യം; ലളിതമായ വിവാഹ ചടങ്ങ്; പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ആഹ്ലാദം പങ്കുവച്ച് കൃഷ്ണകുമാര്‍
ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും വിവാഹിതരായി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍.
അശ്വിനും ദിയയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിന്‍ പങ്കുവെച്ചിരുന്നു. സെപ്റ്റംബറില്‍ വിവാഹമുണ്ടാകുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.
ദിയ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പേസ്റ്റല്‍ നിറമാണ് വിവാഹ സാരിക്കായി ദിയ തെരഞ്ഞെടുത്തത്. നിറയെ വര്‍ക്കുകളുള്ള ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരുന്നത്. പച്ച നിറത്തിലുള്ള ലോങ് നെക്ലസ് ലുക്കിന് കൂടുതല്‍ മാറ്റ് നല്‍കി. മലയാളി ഹിന്ദു ബ്രൈഡില്‍ നിന്ന് വ്യത്യസ്തമായി തലയില്‍ വെയിലും അണിഞ്ഞിരുന്നു. പൂക്കള്‍ വെക്കാതെ ലൂസ് ഹെയറാണ് നല്‍കിയത്.
പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും ചെയ്ത സാരിയില്‍ സുന്ദരിയായിരുന്നു ദിയ. ലൂസി ഹെയര്‍സ്റ്റൈലിനൊപ്പം തലയില്‍ ദുപ്പട്ടയും ധരിച്ചു. പച്ചക്കല്ല് പതിപ്പിച്ച മാലയും ഒരു ചോക്കറും അതിനോട് യോജിക്കുന്ന വളകളും മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണമായി അണിഞ്ഞത്. ഐവറി നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്. തമിഴ് മണവാളന്‍ സ്‌റ്റൈലില്‍ ഷര്‍ട്ടും മുണ്ടിം വേഷ്ടിയുമായിരുന്നു അശ്വിന്റെ വേഷം. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.
അഹാനയും ഇഷാനിയും ഹന്‍സികയും അമ്മ സിന്ധു കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹന്‍സികയുമാണ് സഹോദരിമാര്‍.
'നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.' വിവാഹശേഷം അശ്വിനും ദിയയും പ്രതികരിച്ചു.
ഇനി ചടങ്ങുകള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. മോളുടെ കല്യാണമല്ലേ, സന്തോഷം എന്നായിരുന്നു കൃഷ്ണകുമാര്‍ പ്രതികരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. എന്റെ ദൈവങ്ങളാണ് ഇതൊക്കെ, ഇവരെല്ലാം വന്നതില്‍ സന്തോഷം. ദൈവം അയയ്ക്കുന്നവരാണ് ഇവരെല്ലാം. ഇനി റിസപ്ക്ഷന്‍ നടത്തുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.
വിവാഹത്തിനെത്തിയ അതിഥികളെല്ലാം പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചത്. ദിയയുടെ സഹോദരിമാരായ അഹാന സാരിയും ഇഷാനിയും ഹന്‍സികയും ദാവണിയും അണിഞ്ഞു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഒന്നിച്ചുള്ള യാത്രകള്‍ തുടങ്ങിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നായിരുന്നു ചര്‍ച്ചകള്‍. പ്രണയം പരസ്യമാക്കിയപ്പോഴാവട്ടെ എന്നാണ് വിവാഹം എന്നായിരുന്നു ചോദ്യങ്ങള്‍. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹനിശ്ചയം നടത്തിയത്.
വിവാഹത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് പറഞ്ഞപ്പോഴും തീയതി എന്നാണെന്ന് ദിയ പറഞ്ഞിരുന്നില്ല. അഹാനയും ഇഷാനിയും ഹന്‍സികയും സിന്ധു കൃഷ്ണയുമെല്ലാം യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്നുണ്ടായിരുന്നു. ഏത് വിശേഷങ്ങളായാലും എന്നാണ് വിവാഹം എന്നതിനുള്ള ഉത്തരം മാത്രം ഇവരാരും നല്‍കിയിരുന്നില്ല.
ഓണ്‍ലൈന്‍ ബിസിനസും ഫോട്ടോഷൂട്ടുമൊക്കെയായി സജീവമാണ് ദിയ. എഞ്ചീനിയറായി ജോലി ചെയ്ത് വരികയാണ് അശ്വിന്‍. എല്ലാ കാര്യങ്ങളിലും ദിയയ്ക്ക് പൂര്‍ണപിന്തുണയുമായി അശ്വിനും കൂടെയുണ്ട്. തന്റെ ബിസിനസ് പൊട്ടിപ്പൊളിഞ്ഞ് നിന്ന സമയത്ത് താങ്ങായി കൂടെ നിന്നത് അശ്വിനാണ്. മുന്നോട്ട് പോവാനും ബിസിനസ് തിരിച്ച് പിടിക്കാനും സഹായിച്ചത് അശ്വിനാണെന്നും ദിയ പറഞ്ഞിരുന്നു. എന്നെ ഇതുവരെ ഇങ്ങനെയാരും സ്നേഹിച്ചിട്ടില്ലെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും ദിയ ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞിരുന്നു.