- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ തൊടൽ മുറുകി അവശനിലയിലായ നായയെ രക്ഷിക്കാൻ ഉടമ കൂടെ കൂട്ടിയ മധ്യവയസ്കൻ അവശനിലയിൽ; പേവിഷ ബാധയെന്ന് സംശയം; നായയുടെ ഉടമ തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പണമില്ലെന്ന് ബന്ധുക്കൾ; നീതി തേടിപൊലീസിനെ സമീപിച്ചു
കോതമംഗലം: കഴുത്തിൽ തൊടൽ മുറുകി അവശനിലയിലായ നായയെ രക്ഷിക്കാൻ ഉടമ കൂടെ കൂട്ടിയ മധ്യവയസ്കൻ അവശനിലയിൽ. പേ വിഷ ബാധയെന്ന് സംശയം. നായുടെ ഉടമ തിരിഞ്ഞുനോക്കിയില്ലെന്നും ചികത്സയ്ക്ക് പണമില്ലന്നും നീതി തേടി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും വീട്ടുകാർ.
കട്ടപ്പന കാഞ്ചിയാർ മുട്ടുമണ്ണിൽ രാജനെ(50)യാണ് വിഷബാധയേറ്റ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.വർഷങ്ങളോളം പുതുപ്പാടിയൽ കുടുംബ സമേതം താമസിച്ചിരുന്ന രാജൻ കുറച്ചുകാലമായി വീട്ടിൽ നിന്നും മാറി. നേര്യമംഗലത്ത് ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് ഭർത്താവ് അവശനിലയിലാണെന്ന കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും രണ്ടാഴ്ച മുമ്പ് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയിരുന്നെന്നും ഇപ്പോൾ വീണ്ടും വായിൽ നിന്നും നുരയും മറ്റും പുറത്തേയ്ക്ക് ഒഴുകുന്ന നിയിലാണ് ആശുപത്രിയിൽ കഴിയുന്നതെന്നും രാജന്റെ ഭാര്യ റാണി പറഞ്ഞു.
നേര്യമംഗലം സ്വദേശി ആടുകുഴിയിൽ പ്രതീപ് കഴുത്തിൽ നായുടെ തുടൽ കഴുത്തിൽ കുടുങ്ങിയെന്നും അഴിച്ചുമാറ്റാൻ സഹായിക്കണണമെന്നാവശ്യപ്പെട്ട് തന്നെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കൃത്യത്തിനിടെ കഴുത്തിൽ വൃണം രൂപപ്പെട്ട നിലയിലായ നായ തന്നെ ആക്രമിച്ചെന്നുമണ് രാജൻ അറിയിച്ചിട്ടുള്ളതെന്നും റാണി പറയുന്നു.
രാജൻ പറഞ്ഞത് ഏറെക്കുറെ ശരിയാണെന്ന് തന്റെ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്നും ഇക്കാര്യം പ്രതപിനോട്് ചോദിച്ചപ്പോൾ ആയിരം രൂപ നൽകി രാജൻ നായെ വാങ്ങി രാജൻ സ്ഥലം വിട്ടെന്നും മറ്റുവിവരങ്ങൾ ഒന്നും അറിയില്ലെന്നാണ് പ്രതികരിച്ചതെന്നും റാണി വ്യക്തമാക്കി.
അവശനിലയിലാണെന്ന് നാട്ടുകാർ അറയിച്ചതിനെത്തുടർന്ന് താൻ ഇടപെട്ടാണ് രാജനെ ആമ്പുലൻസിൽ കോതമംഗലം താലൂക്ക ആശുപത്രിയിൽ എത്തിച്ചതെന്ന് കവളങ്ങാട് പഞ്ചായത്തംഗം സൗമ്യ ശശി പറഞ്ഞു. കിട്ടുന്ന ജോലി ചെയ്താണ് രാജൻ നിത്യചെലവ്ക്കായി പണം കണ്ടെത്തിയിരുന്നതെന്നും ബസ് സ്റ്റാന്റിലും കടത്തിണ്ണകളിലുമൊക്കെയാണ് രാത്രികാലം കഴിച്ചുകൂട്ടിയിരുന്നതെന്നുമാണ് നേര്യമംഗലം സ്വദേശികൾ പങ്കുവയ്ക്കുന്ന വിവരം.
സംഭവത്തിൽ നീതി തേടി ഊന്നുകൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സാമ്പത്തീക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഭക്ഷണവും മരുന്നും വാങ്ങുന്നതിനുപോലും ബുദ്ധിമുട്ടുന്ന സഹചര്യമാണ് നിലനിൽക്കുന്നത്.റാണി വിശദമാക്കി.
മറുനാടന് മലയാളി ലേഖകന്.