തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ 20ന് ജാമ്യ ഹർജി പരിഗണിച്ചപ്പോഴും റുവൈസ് ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കികൊണ്ടാണ് ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് നീട്ടിവെച്ചത്. തുടർന്നാണ് ഹൈക്കോടതി ഉപാധികളോടെ ഇന്ന് ജാമ്യം അനുവദിച്ചത്.

ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു.പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

നേരത്തെ റുവൈസിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് കാര്യങ്ങൾ കേസ് രേഖകളിൽനിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. ഷഹ്നയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി റുവൈസിന് അറിയാമായിരുന്നു. എന്നിട്ടും പണം ആവശ്യപ്പെട്ടതിന് ദ്യക്സാക്ഷികളുണ്ട്. പ്രണയ ബന്ധത്തിലായിരുന്നു ഇരുവരുമെന്ന് വ്യക്തമാണ്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് ഷഹ്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും കോടതി ചൂണ്ടികാട്ടി.

തന്റെ ഭാവി നശിപ്പിക്കരുതെന്നും മെഡിക്കൽ വിദ്യാർത്ഥിയാണെന്നും റുവൈസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ മെറിറ്റിൽ അഡ്‌മിഷൻ നേടിയ വിദ്യാർത്ഥിനായിരുന്ന ഷഹ്നയുടെ കരിയറും നശിക്കുകയല്ലേ ചെയ്തതെന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥിയാണെന്ന പരിഗണന മാത്രമാണ് പ്രതിക്കുള്ളതെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു.

ഡോ. ഷഹ്നയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമുണ്ടെന്നും റുവൈസിന്റെ അഭിഭാഷകൻ വാദിച്ചു. അറസ്റ്റ് ചെയ്തതിനാൽ കോളേജിൽനിന്ന് പുറത്താക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജും ഹോസ്റ്റലുംവിട്ട് മറ്റെവിടെയും പോകില്ലെന്നും പഠനം തുടരാനായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റുവൈസ് കോടതിയോട് അഭ്യർത്ഥിച്ചത്.

പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഡോ. ഇ എ റുവൈസ്. അറസ്റ്റിലായതിന് പിന്നാലെ നൽകിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജിക്ക് പഠിച്ചിരുന്ന ഷഹ്നയെ താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുർന്ന് നടത്തിയ പരിശോധനയിൽ ''എല്ലാവർക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,'' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.

'ഡോ. റുവൈസിനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ട്'; ജാമ്യം നൽകരുതെന്ന് സർക്കാർ, ഹർജി വെള്ളിയാഴ്ച പരിഗണിക്കും'ഡോ. റുവൈസിനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ട്'; ജാമ്യം നൽകരുതെന്ന് സർക്കാർ, ഹർജി വെള്ളിയാഴ്ച പരിഗണിക്കും
'നേര്' റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മോഹൻലാലിനും ജീത്തു ജോസഫിനും ഹൈക്കോടതി നോട്ടീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയും പിജി അസോസിയേഷൻ നേതാവുമായ വ്യക്തിയിൽനിന്ന് ഷഹ്നയ്ക്ക് വിവാഹാലോചന വന്നിരുന്നു. പിന്നീട്, വിവാഹം നടക്കണമെങ്കിൽ 150 പവൻ സ്വർണം, 50 ലക്ഷം രൂപയുടെ സ്വത്ത്, ബി എം ഡബ്ല്യു കാറ് എന്നിവ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആലോചന മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കൾ തീരുമാനിച്ചു. ഈ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു ഷഹ്നയെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിരുന്നു.