- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജീവിച്ച് കാണിച്ചു കൊടുക്കുന്നതായിരുന്നു ഹീറോയിസം; അത് തന്നെയാണ് ഹീറോയിസം; അത് തന്നെയാകണം ഹീറോയിസം; വനിതാ ഡോക്ടറോടൊപ്പം! ഡോ റുവൈസിനെ ഡോക്ടർമാരുടെ സംഘടനയും കൈവിട്ടു; ഐഎംഎയിൽ നിന്നും സ്ത്രീധന പീഡനക്കേസ് പ്രതിയെ സസ്‌പെന്റ് ചെയ്തു

തരുവനന്തപുരം: മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിനെതിരെ നടപടിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാരുടെ സംഘടനയിൽ നിന്നും റുവൈസിനെ പുറത്താക്കി. സ്ത്രീധന പീഡനക്കേസിൽ അറസ്റ്റിലായ റുവൈസിനെ സസ്‌പെന്റ് ചെയ്യുകയാണെന്ന് ഐഎംഎ അറിയിച്ചു.
അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണു ഡോ. റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വൈകിട്ടു കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം. ഇന്നു പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണു റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. റുവൈസിന്റെ കുടുംബത്തിൽനിന്നു പൊലീസ് മൊഴിയെടുക്കും. പിതാവ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി റുവൈസ് പൊലീസിനോട് പറഞ്ഞതായാണു സൂചന.
ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണു കേസ്. ഷഹ്നയുടെ മുറിയിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ സ്ത്രീധന പ്രശ്‌നത്തെക്കുറിച്ച് പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. 'എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്...' ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
റുവൈസിനെതിരേയും പരാമർശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ സംഘടനയുടെ നടപടി. നേരത്തെ മെഡിക്കൽ കോളേജിൽ നിന്നും റുവൈസിനെ പുറത്താക്കിയിരുന്നു. പിജി മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനാ പ്രസിഡന്റായിരുന്നു റുവൈസ്. ഈ പദവിയിൽ നിന്നും റുവൈസിനെ നീക്കിയിട്ടുണ്ട്. ഐഎംഎയിൽ നിന്നും പുറത്താക്കിയ വിവരം ഡോ സുൽഫി ന്യൂഹുവാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.
സസ്‌പെൻഷൻ തീരുമാനത്തിന്റെ പത്രക്കുറിപ്പിനൊപ്പം ഷഹ്നയ്‌ക്കൊപ്പമാണ് ഐഎംഎ എന്നും വിശദീകരിക്കുന്ന കുറിപ്പും സുൾഫി ഇട്ടിട്ടുണ്ട്. ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്നും പറയുന്നു.

ഡോ സുൽഫിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ
വനിതാ ഡോക്ടറോടൊപ്പം
----------
ജീവിച്ച് കാണിച്ചു കൊടുക്കുന്നതായിരുന്നു ഹീറോയിസം . അത് തന്നെയാണ് ഹീറോയിസം .
അത് തന്നെയാകണം ഹീറോയിസം
വനിതാ ഡോക്ടറോടൊപ്പം.
കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കട്ടെ:
സ്ത്രീധനം പൊതുസമൂഹത്തിന് വലിയ വെല്ലുവിളിയായി മാറുമ്പോൾ അതിനെതിരെ ശക്തമായ നിലപാടുകൾ.
ഡോക്ടർമാർക്കിടയിലും ആരോഗ്യ പ്രവർത്തകർക്കിടയിലും പൊതു സമൂഹത്തിലും വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്‌ക്കെതിരെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ തുടരാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിജ്ഞാബദ്ധം.
ഡോ സുൽഫി നൂഹു.


