- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവ ഡോക്ടറുടെ മരണത്തിലും കാണിക്കുന്ന ക്രൂരതയെന്ന് കസിൻ; പെൺസൃഹൃത്തിന്റെ ഫ്ളാറ്റിലാണെന്ന കാര്യം മറച്ചുവെച്ചുവെന്നും ഇത് പല രീതിയിൽ ആളുകൾക്കിടയിൽ സംസാരങ്ങൾക്കു വഴിവെക്കാൻ കാരണമായതായും ബന്ധുക്കൾ; ഡോക്ടർ തൻസീറയുടെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ല
കോഴിക്കോട്: കൂട്ടുകാരിയുടെ കോഴിക്കോട്ടെ സ്വകാര്യ ഫ്ളാറ്റിൽവച്ചാണ് 25കാരിയായ ഡോക്ടർ തൻസീറ മരണപ്പെട്ടത്. എന്നാൽ ഈ മരണ വാർത്ത മാധ്യമങ്ങൾ ആഘോഷിക്കുകയാണെന്നും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണു ചാനലുകളും മറ്റു മാധ്യമങ്ങളും ചെയ്തതെന്നു കാണിച്ചു രംഗത്തുവന്നിരിക്കുകയാണ് കസിനായ മറ്റൊരു യുവതി.
സുഹൃത്തിന്റെ ഫ്ളാറ്റിൽ മരിച്ചുവെന്ന് കാണിച്ചാണു മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ പെൺസൃഹൃത്തിന്റെ ഫ്ളാറ്റിലാണെന്ന കാര്യം മറച്ചുവെച്ചുവെന്നും ഇത് പല രീതിയിൽ ആളുകൾക്കിടയിൽ സംസാരങ്ങൾക്കു വഴിവെക്കാൻ കാരണമായതായും തൻസീറയുടെ ബന്ധുവായ അനീഷ ബഷിർ പറഞ്ഞു. അതേ സമയം ഇവർക്കു അപസ്മാരത്തിന്റെ അസുഖമുള്ളതായി വാർത്തകളിൽ തന്നെ പറയുന്നുണ്ടെങ്കിലും മരണകാരണമായി ഇങ്ങിനെയൊന്നും പറയുന്നുമില്ല.
''താൻസിയ മരിച്ചു എന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോൾ.കൂട്ടുകാരിയുടെ വീട്ടിൽ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നവൾ രാവിലെ എഴുന്നേറ്റില്ല. ഇങ്ങിനെയണ് മരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി അനീഷ ബഷിറാണിപ്പോൾ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ രംഗത്തുവന്നിട്ടുള്ളത്.
മരണത്തിനേക്കാൾ സഹിക്കാൻ പറ്റാത്തത് ടി.വി. ചാനലുകളിലും,ഓൺലൈൻ മീഡിയകളിലും 'യുവ ഡോക്ടർ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ' എന്ന തലക്കെട്ടിൽ അവളുടെ ഫോട്ടോ ചേർത്ത് പടച്ചുവിട്ട വാർത്തകളാണ്. ഈയൊരു സമയത്ത് അതിന്റെ സത്യാവസ്ഥ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് വല്ലാത്തൊരു ഗതികേടാണ്,മറുപടി പറഞ്ഞു മടുത്തു, പല ഗ്രൂപ്പിലുമായി ന്യൂസ് ബൈറ്റും , സ്‌ക്രീൻ ഷോർട്ടും കൊണ്ട് ഫോൺ നിറഞ്ഞു, അതിന്റയൊക്കെ കമെന്റുകൾ അതിലും കേമമാണ്.
ഈ വാർത്ത ന്യൂസ് റൂമിലിരുന്ന് വായിച്ച എന്റെ ക്ലാസ്സ് മേറ്റ് അടക്കമുള്ള മാധ്യമപ്രവർത്തർത്തകരോടാണ്, നിങ്ങൾക്കൊന്നും ഒട്ടും മനുഷ്യത്വമില്ലേ. ഇത്രയും തരം താഴാൻ എങ്ങനെ സാധിക്കുന്നു. കൊറേ മനുഷ്യർ ജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മാഭിമാനം ഒറ്റ ന്യൂസ് ന്റെ റേറ്റിങ് നു വേണ്ടി ഇല്ലാതാക്കികൊടുത്തിട്ട് എന്ത് നേടുന്നു, മാന്യതയുള്ള വല്ല തൊഴിലും എടുത്ത് ജീവിച്ചുകൂടെ എന്നാണ് അനീഷ ബഷീർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയയാണ് (25) മരിച്ചത്. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വിദ്യാർത്ഥിനിയെന്ന് പൊലീസ് പറയുന്നു.കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്നു തൻസിയ. ബുധനാഴ്ച രാവിലെ കോഴിക്കോട് പാലാഴിയിലുള്ള ഫ്ളാറ്റിലാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻസിയ വിവാഹിതയാണ്. ഫരീദ് താമരശേരിയാണ് ഭർത്താവ്. പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്