- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണയം വെച്ച സ്വർണം എടുക്കാൻ എത്തിയപ്പോൾ കണക്കു കൂട്ടാതെ 545000 രൂപ അടപ്പിച്ചു; മൈക്രോ ഫിനാൻസിൽ എടുത്ത 52000 കൂടി അടച്ചാലെ സ്വർണം തരികയുള്ളൂവെന്നും നിലപാടെടുത്തു; ഇസാഫ് ബാങ്കിനെതിരെ പ്രതിഷേധവുമായി യുവതി; പുലർച്ചെ രണ്ട് മണിക്ക് ജീവനക്കാർ സ്വർണം നൽകിയതോടെ സമരം അവസാനിപ്പിച്ച് മടക്കം
ആലുവ: സ്വർണ്ണപ്പണയം എടുക്കാനെത്തിയപ്പോൾ കൃത്യമായ തുക കണക്കൂകൂട്ടുക പോലും ചെയ്യാതെ 545000 രൂപ അടപ്പിച്ചു. മൈക്രോ ഫിനാൻസിൽ എടുത്ത 52000 കൂടി അടച്ചാലെ സ്വർണം തരികയുള്ളൂ എന്നായി പിന്നീട് ജീവനക്കാരുടെ നിലപാട്. ഇത് അംഗീകരിക്കാൻ പറ്റില്ലന്ന് പറഞ്ഞപ്പോൾ പണവും തരില്ല, സ്വർണ്ണവും തരില്ലന്നായിരുന്നു പ്രതികരണം. പ്രതിഷേധം ആരംഭിച്ചത് ബാങ്ക് വിട്ടുവീഴ്ച തയ്യാറാകാത്തതിനാൽ.
പുലർച്ചെ 2 മണിയോടെ ജീവനക്കാർ സ്വർണം നൽകിയതോടെ സമരം അവസാനിപ്പിച്ച് മടക്കം. സഹായകമായത് പൊലീസിന്റെയും പാർട്ടിപ്രവർത്തകരുടെയും ഇടപെടൽ. ഇന്നലെ ആലുവ ഇസാഫ് ബാങ്കിന് മുന്നിൽ 4 വയസുള്ള മകളുമായി പ്രതിഷേധിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും എളമക്കര സ്വദേശിനി നിഷ മറുനാടനുമായി പങ്കിട്ട വിവരങ്ങൾ ഇങ്ങനെ:
നിഷ മറുനാടനോട് പറഞ്ഞത്:
കഴിഞ്ഞ 3 ദിവസമായി ഇസാഫ് ബാങ്കിൽ കയറി ഇറങ്ങുന്നതാണ്. 495300 രൂപ ഈ ബാങ്കിൽ സ്വർണം പണയപ്പെടുത്തി എടുത്തിരുന്നു. കുറച്ച് പണം അത്യവശ്യമായതിനാലാണ്് വീണ്ടും ബാങ്കിനെ സമീപിച്ചത്. 10000 രൂപ കൂടി കൂടുതൽ തരാമെന്ന് സ്വർണപ്പണം വിഭാഗത്തിലിരുന്ന ജീവനക്കാർ പറഞ്ഞു. എനിക്ക് 25000 രൂപയായിരുന്നു ആവശ്യം. പുറത്ത് മറ്റൊരു ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ സ്വർണം എടുക്കാൻ സഹായിക്കാമെന്നും ആവശ്യമായ കൂടുതൽ തുക നൽകാമെന്നും സമ്മതിച്ചു. ഈ വിവരം ഇസാഫിലെ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് വിളിച്ചുചോദിച്ചപ്പോൾ 4 മണിക്കുമുമ്പ് പണം അടയ്ക്കാൻ ആവശ്യപ്പെട്ടു.
ഇതെത്തുടർന്ന് സ്‌കൂളിൽ നിന്നും എൽ.കെ.ജി വിദ്യാർത്ഥിയായിരുന്ന മകൾ ശ്രേയയും കൂട്ടി ഇസാഫിൽ എത്തി. പണയം എടുക്കാൻ സഹായിക്കം എന്നേറ്റ ബാങ്കിലെ രണ്ട് ജീവനക്കാരും എനിക്കൊപ്പം ഉണ്ടായിരുന്നു. എത്രയാണ് അടയ്ക്കേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു ഉദ്ദേശം വച്ച് അടയ്ക്കാനായിരുന്നു ജീവനക്കാരന്റെ നിർദ്ദേശം. ഇതുപ്രകാരം 545000 രൂപ 3 മണിയോടെ അടച്ചു. തുടർന്ന് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് അത്യന്തം മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.
മൈക്രോഫിനാൻസിൽ എടുത്ത 52000 രൂപ കൂടി അടച്ചാലെ സ്വർണം നൽകാനാവു എന്നായി പിന്നീട് പണയം വിഭാഗത്തിലെ ജീവനക്കാരുടെ നിലപാട്. ലോണിന്റെ തുക പിന്നീട് അടയ്ക്കാമെന്ന് കാലവധി തീർന്നിട്ടില്ലന്നും മറ്റും പറഞ്ഞുനോക്കിയെങ്കിലും ബാങ്ക് ജീവനക്കാർ പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
5 മണിയാപ്പോൾ ഞാൻ എന്തുവേണമെന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് അറിയില്ലെന്നും പറഞ്ഞ് ജീവനക്കാർ കൈമലർത്തി. തുടർന്നാണ് പ്രശനം പരിഹരിക്കുന്നതുവരെ ബാങ്കിന മുന്നിൽ കുഞ്ഞിനെയും കൊണ്ട് ഇരിക്കാൻ തീരുമാനിച്ചത്. ഇതിനകം വിവരം അറിഞ്ഞ് സ്ഥലത്തെ ഡിവൈഎഫഐ പ്രവർത്തകരും സിപിഎം പ്രവർത്തകരിൽ ചിലരും എത്തി. ഇവരാണ് കുഞ്ഞിന് വെള്ളവും ഭക്ഷണവും മറ്റും വാങ്ങിനൽകിയത്. ഇടയ്ക്ക് പൊലീസും വിഷയം പരിഹരിക്കുന്നതിന് നീക്കം നടത്തിയിരുന്നു. എന്നാൽ ബാങ്ക് ജീവനക്കാർ വഴങ്ങിയില്ല.
രാത്രി 11 മണിയോടെ അടച്ച പണം മടക്കി നൽകാമെന്ന നിലപാടിലേയ്ക്ക് ബാങ്ക് ജീവനക്കാർ നിലപാട് മാറ്റിയെങ്കിലും സ്വർണം തിരകെ വേണമെന്ന നിലപാടിൽ നിന്നും താൻ പിന്നോട്ടില്ലന്ന് അറയിച്ചു. ഇതെത്തുടർന്ന് 2 മണിയോടെ ആവശ്യം അംഗീകരിക്കാൻ ബാങ്ക ജീവനക്കാർ തയ്യാറായി. പിന്നീട് കണക്കൂകൂട്ടി എടുത്തപ്പോൾ അടച്ചതുകയിൽ നിന്നും 1300-ൽപ്പരം രൂപ ജീവനക്കാർ തിരിച്ചിനൽകുകയും ചെയ്തു. പണവുമായി എത്തിയ ബാങ്ക് ജീവനക്കാരെ വീട്ടിലാക്കി, താമസ സ്ഥലത്തെത്തുമ്പോൾ പുലർച്ചെ 4 മണിയായിരുന്നു. മൈക്രോ ഫിനാൻസ് ലോൺ തിരച്ചടവിന് 32 മാസം കലാവധിയാണ് വച്ചിരുന്നത്. 2021 സെപ്റ്റംബർ 4 നാണ് ഈ ലോണെടുത്തിരുന്നത്.
കോവിഡ് കാലത്ത് വീടുകളിൽ എത്തി ലോൺതുക സ്വീകരിക്കുന്നത് ഇസാഫ് നിർത്തിയിരുന്നു. ഇപ്പോൾ ഞങ്ങൾ ആവസ്യപ്പെട്ട പ്രകാരം അത് ഈ മാസം മുതൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇത് കാലാവധിക്കുള്ളിൽത്തന്നെ അടച്ചു തീർക്കാമെന്ന് ബാങ്കിന് ഉറപ്പുനൽകയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മൂത്തമകൾ ശ്രീയയും രോഗബാധിതനായ ഭർത്തൃപിതാവും മാത്രമായിരുന്നു 11 മണിക്കൂറോളമായി വീട്ടിലുണ്ടായരുന്നത്. ബാങ്കുകാരുടെ ധാർഷ്ട്യമാണ് പ്രശനത്തിന് കാരണമായത്. ഇനിയെങ്കിലും ഈ ബാങ്കിലെത്തുന്ന സാധാരണക്കാരോട് അൽപ്പം മനുഷ്യത്വം കാണിക്കാൻ ജീവനക്കാർ തയ്യാറാവണം ഇത് ഒരു അപേക്ഷയാണ്. നിഷ വാക്കുകൾ ചുരുക്കി.
നിഷ രാത്രിയിൽ കുഞ്ഞുമായി പ്രതിഷേധിക്കുന്നത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ആലുവ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ പുലർച്ചെ സമരം അവസാനിപ്പിച്ച് മടങ്ങിയതായും അറിഞ്ഞു. തുടർന്നാണ് മൊബൈലിൽ ബന്ധപ്പെട്ട് നിഷയോട് വിവരങ്ങൾ ആരാഞ്ഞത്. ഭർത്താവ് ജുബിൻ കെഎസ്ആർടിസി ആലുവ ഡിപ്പോയിലെ ജീവനക്കാരനാണ്. ജുബിന്റെ വീട് പേരണ്ടൂർ ആണെങ്കിലും ജോലിയുടെ സൗകര്യാർത്ഥം പുതുക്കലവട്ടത്ത് വീട് വാടകയ്ക്കെടുത്താണ് കുടുംബം താമസിക്കുന്നത്. കുടുംബശ്രീ പ്രവർത്തകയായിരുന്ന നിഷ, ഇപ്പോൾ വീട്ടിലിരുന്ന് പേപ്പർ ബാഗുകളും മറ്റും നിർമ്മിച്ച് വിൽപ്പന നടത്തുണ്ട്.
മറുനാടന് മലയാളി ലേഖകന്.