- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദുത്വ മത രാഷ്ട്രവാദമോ? സി രവിചന്ദ്രനും ശങ്കു ടി ദാസും സംവദിക്കുന്നു; 'നവകേരളവും നവോത്ഥാനവും' എന്ന വിഷയത്തിൽ അഡ്വ ജയശങ്കർ അടക്കമുള്ള പ്രമുഖർ; ലൈംഗിക വിദ്യാഭ്യാസവും മത-മതേതര അന്ധവിശ്വാസങ്ങളും ചർച്ചയാവുന്നു; കൊ-പേ '24' സെമിനാറിന് ഒരുങ്ങി തിരൂർ
തിരൂർ: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് വെള്ളിയാഴ്‌ച്ച തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന സെമിനാറിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 'ഹിന്ദുത്വ മത രാഷ്ട്രവാദമോ?' എന്ന വിഷയത്തിൽ, സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രനും, ബിജെപി ഇന്റെലക്ച്വൽ വിങ്ങ് സംസ്ഥാന പ്രസിഡന്റ് ശങ്കു.ടി.ദാസും തമ്മിൽ നടക്കുന്ന സംവാദം പരിപാടിയുടെ ഭാഗമായി നടക്കും. സുശീൽ കുമാർ മോഡറേറ്റർ ആയിരിക്കും.
കൊ-പേ '24 (കൊതിപ്പിക്കലും പേടിപ്പിക്കലും) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ 'നവകേരളവും നവോത്ഥാനവും' എന്ന വിഷയത്തിലും സെമിനാർ നടക്കുന്നുണ്ട്. ഈ പരിപാടിയിൽ ഇടതു ചിന്തകൻ എ.പി. അഹമ്മദ്, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ, എഐവൈഎഫ് നാഷണൽ എക്സിക്യുട്ടീവ് അംഗം അഡ്വ:. കെ. കെ സമദ്, അഭിലാഷ് കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. ഡോ. അനിത മണി, ഡോ. ധന്യ ഭാസ്‌കർ, എൻ. എ വിനയ, ട്രാൻസ്ജൻഡർ ആക്റ്റിവിസ്റ്റ് ദേവുട്ടി ഷാജി എന്നിവർ പങ്കെടുക്കുന്ന 'ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ?' എന്ന വിഷയത്തിലുള്ള പാനൽ ഡിസ്‌കഷനാണ് മറ്റൊരു പ്രധാന പരിപാടി.
പൊതുജനങ്ങൾക്കളുമായി നേരിട്ട് സംവദിക്കുന്ന ഓപ്പൺ ഫോറം പതിവിൽ നിന്നു വ്യത്യസ്തമായാണ് അവതരിപ്പിക്കുന്നത്. ചന്ദ്രശേഖർ രമേശ്, കൃഷ്ണ പ്രസാദ്, അബ്ദുൾ ഖാദർ പുതിയങ്ങാടി, പ്രസാദ് വേങ്ങര എന്നിവരാണ് ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നത്. മത -പ്രത്യയശാസ്ത്ര - മതേതര അന്ധവിശ്വാസങ്ങളെ സംബന്ധിച്ചുള്ള പൊതുജന ചർച്ചാ വേദിയാണ് ഓപ്പൺ ഫോറം. രാവിലെ പത്തു മുതൽ വൈകിട്ട് 6.30 വരെയാണ് വിവിധ പരിപാടികൾ നടക്കുന്നത്