- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി വീണ വിജയൻ
തിരുവനന്തപുരം: എക്‌സാലോജിക്കിലേക്ക് കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുന്നത് അറിഞ്ഞ് നിർണായക നീക്കവുമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് രംഗത്തെത്തി. തന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. മനു പ്രഭാകർ കുൽക്കർണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതിയിൽ കെസ്‌ഐഡിസി ഹർജിയുമായി രംഗത്തുവന്നെങ്കിലും തിരിച്ചടിയേറ്റിരുന്നു. എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്. ഇതോടെയാണ് എക്‌സാലോജിക് നേരിട്ടു കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം തന്നിലേക്ക് എത്തുന്നു എന്ന് വ്യക്തമായതോടെയാണ് വീണ പ്രതിരോധ തന്ത്രം ഒരുക്കിയതെന്നും ശ്രദ്ധേയമാണ്.
കെഎസ്‌ഐഡിസിയിലെ അന്വേഷണം പൂർത്തിയായതോടെ അടുത്തതായി അന്വേഷണം വീണ വിജയനിലേക്കാണ് എത്തുക എന്നത് ഉറപ്പാണ്. ഇതോടെയാണ് വീണ അന്വേഷണം തടയാൻ വഴി തേടിയിരിക്കുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു എന്നാണ് സൂചനകൾ.
ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുന്നത്. വീണാ വിജയന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു. മന്ത്രി സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണമെന്നതുപോലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളവരും അഴിമതിക്ക് അതീതരായിരിക്കണം. എല്ലാ സർക്കാരും നിയമവിധേയമായി പ്രവർത്തിക്കണം. രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്നവർക്ക് പ്രത്യേകനിയമ പരിരക്ഷയില്ലെന്നും മീനാക്ഷി ലേഖി വിശദീകരിച്ചിരുന്നു. ഇതെല്ലാം മാസപ്പടി അന്വേഷണത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന താൽപ്പര്യത്തിന് തെളിവാണ്. കേന്ദ്ര സർക്കാർ ഈ കേസ് അന്വേഷണത്തെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്തു വരുമെന്നാണ് വിലയിരുത്തൽ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടി. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യാനാണ് പദ്ധതി.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു സിപിഐഎം പിന്തുണ അറിയിച്ചത്.