- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഇണയെ കുഴിയെടുത്ത് മറവുചെയ്യുന്ന അദ്ഭുത കടന്നൽ! കുഴി കുഴിച്ച ശേഷം തന്റെ ശരീരത്തോട് ചേർത്ത് ആ ശവശരീരം കൊണ്ടുവരുന്നു; ശേഷം കുഴിയിൽവെച്ച് മണ്ണിട്ടുമൂടുന്നു; അള്ളാഹുവിന്റെ ഖുദറത്ത് ആയും, ദൈവത്തിന്റെ സ്തുതിയായും നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യം എന്ത്? പ്രകൃതിയിലെ കണ്ണില്ലാ ക്രൂരത ഇങ്ങനെ
കോഴിക്കോട്: മതവിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെ ന്യായീകരിക്കാനായി പ്രകൃതിയിൽ നിന്നുള്ള പല അദ്ഭുതങ്ങളും എടുത്ത് പ്രചരിപ്പിക്കാറുണ്ട്. അതുപോലെ ഒന്നാണ് ഇപ്പോൾ വാട്സാപ്പിൽ വൈറൽ ആവുന്നത്. ഒരു കടന്നൽ തന്റെ പങ്കാളിയുടെ മൃതദേഹം കുഴിയെടുത്ത് 'സംസ്‌ക്കരിക്കുന്ന' ദൃശ്യം കാണിച്ചിട്ട്, ദൈവത്തിന്റെ മഹത്വം പറയുകയാണ് ആ വീഡിയോ. അത് ഇങ്ങനെയാണ്. 'കടന്നൽ അതിന്റെ പങ്കാളിയുടെ മൃതശരീരം മറവു ചെയ്യുന്ന അദ്ഭുതകരമായ കാഴ്‌ച്ചയാണിത്. തന്റെ ഇണയെ മറവുചെയ്യാനുള്ള, ഒരു കുഴി കുഴിച്ചശേഷം, തന്റെ ശരീരത്തോട്, ചേർത്തുവെച്ച് ആ ശവശരീരം കൊണ്ടുവരുന്നു. ശേഷം കുഴിയിൽവെച്ച് മണ്ണിട്ടുമൂടുന്നു. ഒരു കടന്നലോളം പോന്ന ചെറു ജീവിയെപ്പോലും ഈ വിധത്തിൽ പ്രവർത്തിപ്പിക്കാൻ പഠിപ്പിച്ച, ദൈവത്തിന് സ്തുതി. ഇത്തരം ജീവികളുടെ പ്രവർത്തികൾ നമ്മെ ചുറ്റുപാടുമുള്ള ജീവികളുടെ, കഴിവുകളെകുറിച്ച് ആയിരം വട്ടം ചിന്തിപ്പിക്കാൻ, പ്രേരിപ്പിക്കുന്നു. ദൈവത്തിന് സ്തുതി. ''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.
പക്ഷേ ഇത് ദൈവത്തിന്റെ ഒരു അദ്ഭുതം ഒന്നുമല്ലെന്നും, നേരത്തെ ഇസ്ലാമിക ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നത് ആണെന്നുമാണ്, ശാസ്ത്രലോകം ബൈജുരാജിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. പ്രകൃതിയിൽ വിവിധ ജീവികളുടെ അതിജീവനത്തിനായുള്ള പ്രതിഭാസങ്ങളാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പറഞ്ഞുവരുമ്പോൾ കാരുണ്യമല്ല, പ്രകൃതിയിലെ വന്യമായ ക്രൂരതയായും ഇത് മാറും.
കാരുണ്യമല്ല 'ക്രൂരത'
എന്നാൽ ഇതുപോലെ മറ്റൊരു വീഡിയോ രണ്ടുവർഷം മുന്നെയും വൈറൽ ആയിരുന്നവെന്ന് ബൈജു രാജ് ചൂണ്ടിക്കാട്ടുന്നു. അള്ളാഹുവിന്റെ കുദറത്ത് എന്ന പേരിലായിരുന്നു ആ വീഡിയോ. അത് ഇങ്ങനെയാണ്. 'ഒരു ചെറിയ വണ്ട് അതിനേക്കാളും അഞ്ചോ ആറോ ഇരട്ടിവലിപ്പമുള്ള വേറൊരു വണ്ടിനെ, പിടിച്ച് വലിച്ച് കൊണ്ടുവരികയാണ്. അതും ചത്ത വണ്ടിനെ. അത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന്. അള്ളാഹുവിന്റെ ഒരു ഖുദറത്ത് നോക്കിക്കോളൂ. ഒരു ചെറിയ ജീവി ചത്തതിനെ, അതിനേക്കാളും എത്രയോ വലിപ്പമുള്ളതിനെ കൊണ്ടുവരിക. അതിനെ മറവ് ചെയ്യാനുള്ള ഖബർ റെഡിയാക്കുക. അള്ളാഹുവിന്റെ മഹത്തായ ഖുദറത്ത്. സുഹബഹാനള്ളാ, നോക്കിയേ നിങ്ങൾ... സഹജീവിയോടുള്ള കടപ്പാട്, കടമ, അത് നിറവേറ്റാൻ. എത്രമാത്രം ദൃഷ്ടാന്തം ഉണ്ട് ഇതിൽ. ഈ വലിയ വണ്ടിനെ മറവ് ചെയ്യാനുള്ള ഖബർ ആണ് ആ ചെറിയ വണ്ട് അതിന്റെ കൈ കൊണ്ടും കാൽകൊണ്ടും, കുഴിക്കുന്നത്. എന്നിട്ട് അതിനെ ആ ഖബറിലേക്ക് ഇറങ്ങി വലിച്ച് കൊണ്ടുപോകുന്നു. എന്നിട്ട് ആ കുഴി മുഴുവൻ മറവ് ചെയ്യുന്നു. എന്നിട്ടും മണ്ണ് കല്ലും വെച്ച് ആ കബറിനെ സുരക്ഷിതമായ മൂടുന്നു. അള്ളാഹുവിന്റെ മഹത്തായ കുദറത്താണിത്. ഇത് മനുഷ്യരായ നമുക്ക് ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ട്. സഹജീവികളോടുള്ള കടപ്പാട,് കടമ എന്നിവയൊക്ക.''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.
തുടർന്ന് ബൈജുരാജ് ഇങ്ങനെ പറയുന്നു. 'ഇതിൽ പറയുന്ന, പ്രകാരമാണെങ്കിൽ ഈ കടന്നൽ വളരെ സ്നേഹമുള്ള അല്ലെങ്കിൽ അനുകമ്പയുള്ള ജീവിയാണ്. അത് തന്റെ സഹജീവിയുടെ മൃതശരീരം മറവുചെയ്യുന്നു എന്നാണ് പറയുന്നത്. എന്നാൽ യഥാർഥം ഇതല്ല. കടന്നൽ, വേട്ടാളൻ പോലുള്ള ഒരു ജീവികളുടെ ഒരു ജീവിത ചക്രമാണിത്. ഇവർ മുട്ടയിടുന്നതിന് തൊട്ടുമുന്നേ, തന്റെ ശരീരത്തിന്റെ ഇരട്ടി ഭാരമുള്ള വലിയ പുഴുവിനെയോ, പുൽച്ചാടിയേയോ, പിടികൂടും. പിടിച്ച് അതിനെ കുത്തുകയാണ്. അതോടെ കടന്നലിന്റെ വിഷം ഉള്ളിൽ ചെല്ലുകയും അത് തളർന്ന് പോവുകയും ചെയ്യുന്നു. ഇങ്ങനെ തളർന്നുപോയ ഈ പുൽച്ചാടിയെയാണ് അത് വലിച്ച് തന്റെ കുട്ടിൽ കൊണ്ടുവന്ന് ഇടുന്നത്. ഈ കൂട്ടിൽ കൊണ്ടുവന്നശേഷം അതിന്റെ വയറിന്റെ ഭാഗത്ത് മുട്ടയിടുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഈ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരികയും ഈ ജീവനുള്ള, പുൽച്ചാടിയെ അങ്ങനെ തിന്നുകയും ചെയ്യുന്നു. അതിനെ തിന്നതിന് ശേഷം ഈ കുഞ്ഞുങ്ങൾ പുറത്തുപോവുകയും പിന്നീട് വലുതാവുമ്പോൾ ഇതേ കാര്യം തന്നെ ആവർത്തിക്കുകയും ചെയ്യുന്നു. പുറത്തുനിന്ന് കാര്യങ്ങൾ കാണുന്ന ഒരാൾക്ക് ഇത് സ്നേഹത്തിന്റെ അല്ലെങ്കിൽ കരുണയുടെ ഒരു കാര്യമായിട്ടാണ് തോന്നുക. എന്നാൽ യഥാർഥത്തിൽ അങ്ങനെയാണോ. വളരെ ക്രൂരമാണിവർ ചെയ്യുന്നത്. ജീവനുള്ള പുൽച്ചാടിയെ കൊണ്ടുവന്ന് തളർത്തിയശേഷം, ജീവനുള്ള തന്റെ കുഞ്ഞുങ്ങൾക്ക്, തിന്നാനിട്ടിരിക്കയാണ്. ''- ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ