- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; ഉമ്മർകോയ എന്ന പേരിൽ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രചാരണം; 12 പേർക്കെതിരെ കേസ്; സമസ്തയിൽ നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരെ പ്രേരണാ കുറ്റത്തിനും കേസ്
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരെയും നേതാക്കൾക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം വ്യാജ പ്രചാരണം നടത്തിയതിനെതിരായ പരാതിയിൽ പന്ത്രണ്ട് പേർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സമസ്തയിൽ നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരെ പ്രേരണാ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ഉമ്മർകോയ എന്ന പേരിൽ ഫെയ്സ് ബുക്ക് എക്കൗണ്ട് ഉണ്ടാക്കിയാണ് വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയിരുന്നത്. ഭിന്നിപ്പുണ്ടാക്കാനും കുഴപ്പങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചതിന്റെ പേരിൽ ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. സമസ്ത പി.ആർ.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി.
അതേ സമയം ജൻഡർ കാംപയിന്റെ ഭാഗമായി കുടുംബശ്രീ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ഇന്നലെ രംഗത്തുവന്നിരുന്നു. കാംപയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകുമെന്ന വാചകമാണ് സമസ്ത നേതാവ് ചൂണ്ടിക്കാട്ടുന്നത്. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയായ നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്. ഖുറാനിൽ ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ വ്യത്യസ്ത ഓഹരികളാണ് പറയുന്നത്. ഈ വിശ്വാസത്തിൽ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യ സ്വത്തവകാശം ആവശ്യപ്പെട്ടുള്ള പ്രതിജ്ഞയെന്നും നാസർ ഫൈസി പറയുന്നു. മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്