- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജീവ് പ്രസിൽ വരാതിരുന്നതോടെ ജീവനക്കാർ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും മറുപടിയില്ല; കേരളപുരത്ത് എത്തി നോക്കിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതിൽ തുറന്ന നിലയിലും; പ്രിന്റിങ് പ്രസ് ഉടമയുടെയും കുടുംബത്തിന്റെയും മരണത്തിന് പിന്നിൽ കടബാധ്യത എന്നു സംശയം

കൊല്ലം: കേരളപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. പ്രിന്റിങ് പ്രസ് ഉടമയെയും കുടുംബത്തെയുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമകൃഷ്ണൻ (56), ഭാര്യ ആശാ രാജീവ് (50), മകൻ മാധവ് (21) എന്നിവരാണു മരിച്ചത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംഗ്ഷൻ 'ഗസൽ' എന്ന വീട്ടിലാണു സംഭവം.
രാജീവ്, ആശ എന്നിവരെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മാധവിനെ മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലും ആണ് കണ്ടത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാർ വീട്ടിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്.
കൊല്ലത്ത് പ്രിന്റിങ് പ്രസ് നടത്തി വരികയായിരുന്നു രാജീവ്. ഇതുപിന്നീട് കേരളപുരത്തേക്ക് മാറ്റിയിരുന്നു. രാജീവ് പ്രസിലേക്ക് എത്താതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. കുറെ നേരം വിളിച്ചിട്ടും മറുപടി ഇല്ലാതെ വന്നതോടെ, ജീവനക്കാർ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും, വീടിന്റെ വാതിൽ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്തേക്ക് കയറി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.


