തിരുവനന്തപുരം: ഇന്ത്യയെ പിടിച്ചുലച്ച ഐ.എസ്.ആർ.ഒ ചാരക്കേസിലെ വിവാദ നായികമാരിലൊരാളാണ്, അതേകേസിന്റെ ഗൂഢാലോചന നടത്തിയഡി.ജി.പിമാർ അടക്കമുള്ള  ഉദ്യോഗസ്ഥർക്കെതിരായ സിബിഐ  കേസിൽ നിയമ പോരാട്ടം നടത്തവേ വിടവാങ്ങിയത്. മാലിക്കാരിഫൗസിയഹസന്റെ മരണത്തോടെസിബിഐഅന്വേഷിക്കുന്ന ഐ.എസ്.ആർ.ഒഗൂഢാലോചനക്കേസ്ദുർബലമാവും.

രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് ഈ കേസിലെ പ്രതികൾ.ഗൂഢാലോചനയുടെ തെളിവുകൾ തേടുന്ന സിബിഐ മാലദ്വീപ് സ്വദേശി ഫൗസിയ ഹസന്റെ മൊഴി വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തിയിരുന്നു. കേസ്കെട്ടിച്ചമയ്ക്കാൻ അന്ന്പൊലീസും ഐ.ബിയും നടത്തിയ കള്ളക്കളികളെല്ലാം ഫൗസിയ സിബിഐയോട് വെളിപ്പെടുത്തിയിരുന്നു. അധികാരത്തിന്റെ ബലത്തിലുള്ള അതിക്രമങ്ങളുടെ മൂടുപടം അഴിക്കാനാണ്സിബിഐയ്‌ക്കൊപ്പം നിയമപോരാട്ടത്തിൽ ഫൗസിയ സജീവമായിരുന്നത്.

അന്ന് പതിന്നാലു വയസുണ്ടായിരുന്ന മകൾ ജിലയെ കൺമുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ചാരവൃത്തിക്കായി 25,000 ഡോളർ കിട്ടിയെന്ന കള്ളമൊഴി രേഖപ്പെടുത്തിയെന്നും ഫൗസിയ മൊഴിനൽകി. രണ്ടുകോടി നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിക്കണമെന്ന് ഫൗസിയസിബിഐയോട് ആവശ്യപ്പെട്ടിരുന്നു.സ്‌പെഷൽ ബ്രാഞ്ച് മുൻ ഇൻസ്‌പെക്ടർമറിയം റഷീദയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചപ്പോൾ വഴങ്ങാതെ വന്നതാണു കേസിൽ കുടുക്കാൻ കാരണമെന്ന്ചൂണ്ടിക്കാട്ടിഫൗസിയ ഹസൻ ഹൈക്കോടതിയിൽഹർജിനൽകി.

കേസിൽ കുടുക്കി മൂന്നു വർഷത്തിലേറെ തടങ്കലിൽ വച്ച ഉദ്യോഗസ്ഥരെ നിയമ നടപടികളിൽ നിന്നു രക്ഷപ്പെടാൻ അനുവദിക്കരുതെന്നുംഅന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കുടുക്കുകയെന്ന രാഷ്ട്രീയ താൽപര്യവും ലക്ഷ്യമിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നുംഫൗസിയഹർജിയിൽആരോപിച്ചു.

ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച സിബിഐ കേസിൽ ഒന്നും രണ്ടും പ്രതികളായ എസ്. വിജയനും തമ്പി എസ്. ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്തു കൊണ്ടാണു ഫൗസിയഎതിർഹർജിനൽകിയത്.മറിയം റഷീദയുടെ വീസയുടെ കാലാവധി തീരാറായതിനാൽ അതു നീട്ടിക്കിട്ടാൻ 1994 ഒക്ടോബർ 2ന് സർട്ടിഫിക്കറ്റിനായി ഫോറിൻ റജിസ്‌ട്രേഷൻ ഓഫിസർ കൂടിയായ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ പോയി. അവിടെ വച്ചു പാസ്‌പോർട്ടും എയർ ടിക്കറ്റുകളും കൈക്കലാക്കിയ ഇൻസ്‌പെക്ടർ അവസരം മുതലാക്കാൻ നോക്കിയെന്നും ഫൗസിയയുടെഹർജിയിലുണ്ടായിരുന്നു.

നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നുവെന്നായിരുന്നു ഫൗസിയയുടെ വാദം.നമ്പി നാരായണന്റെ പേരു പറയാൻ കസ്റ്റഡിയിലെടുക്കപ്പെട്ട തന്നെ നിരന്തരം ഉദ്യോഗസ്ഥർ പീഡിപ്പിച്ചു.

1994ലാണ് രാജ്യത്തെ പിടിച്ചുലച്ച ഐഎസ്ആർഒ ചാരക്കേസിന്റെ തുടക്കം. മാലി വനിതകൾ വഴി ക്രയോജനിക് സാങ്കേതിക വിദ്യ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ ശശികുമാരനും നമ്പി നാരാണനും പാക്കിസ്ഥാന് കൈമാറാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.നമ്പി നാരായണൻ ഒരു വർഷം മാത്രം ജയിലിൽ കിടന്നപ്പോൾ മൂന്ന് വർഷം ഫൗസിയ ഹസൻ ജയിലിൽ കിടന്നത്. കെട്ടിച്ചമച്ച കേസിൽ തന്നെ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഇരയാക്കുകയായിരുന്നുവെന്ന് ജീവിതാവസാനം വരെ ഫൗസിയപറഞ്ഞുകൊണ്ടിരുന്നു.

ക്രൈംബ്രാഞ്ച് ഡി.ഐ.ജി ആയിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിൽ എസ്. പി ജി.ബാബുരാജ്, ഡിവൈ.എസ്‌പി കെ.കെ.ജോഷ്വ, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്.വിജയൻ, ഇൻസ്പെക്ടർ എസ്.യോഗേഷ്, വഞ്ചിയൂർ എസ്‌ഐ തമ്പി എസ്.ദുർഗാദത്ത്,പേരൂർക്കട സിഐ എ.കെവേണുഗോപാൽ, സ്പെഷ്യൽബ്രാഞ്ച് ഇൻസ്പെക്ടർ സുരേഷ്ബാബു എന്നിവരാണ്പൊലീസിൽനിന്ന്ചാരക്കേസ് അന്വേഷിച്ചത്.

രമൺശ്രീവാസ്തവയുടെയും പേരുകൾ പറയാൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാർ മർദ്ദിച്ചെന്നും സിബി മാത്യൂസ്, എസ്. വിജയൻ എന്നിവർ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും മറിയം റഷീദ വെളിപ്പെടുത്തിയിട്ടുണ്ട്.ഇരുവരുടെയും ചിത്രങ്ങൾ കാട്ടിയപ്പോൾ അറിയില്ലെന്നു പറഞ്ഞപ്പോൾ കസേരയെടുത്ത് കാലിൽ അടിച്ചു. 23വർഷങ്ങൾക്ക് ശേഷം ചാനലിൽ കണ്ടപ്പോഴാണ് അത് ശ്രീകുമാറാണെന്ന് മനസിലായത്.