- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളനീർ പറിക്കാൻ വീട്ടിലെ തെങ്ങിൽ കയറി; ഇറങ്ങാൻ കഴിയാതെ വന്നതോടെ മൊബൈൽ ഫോണിൽ നിന്നും ഫയർഫോഴ്സിനെ വിളിച്ചു യുവാവ്; സേനയെത്തി കോണിയും വലയും വടവും സേഫ്റ്റി ബെൽറ്റും ഉപയോഗിച്ച് താഴെ ഇറക്കിയത് ഒരു മണിക്കൂറിന് നേരത്തെ പരിശ്രമത്തിന് ശേഷം
കോഴിക്കോട്: ഇളനീർ പറിക്കാൻ വീട്ടിലെ തെങ്ങിൽ കയറി, ഇറങ്ങാൻ കഴിയാതിരുന്ന യുവാവിനെ അഗ്‌നി ശമനസേന രക്ഷപ്പെടുത്തി. വടകരയിലെ കീഴൽ ശിവക്ഷേത്രത്തിന് സമീപത്തെ പാലോള്ളത്തിൽ ദിലീപ് ആണ് ഇളനീർ പറിക്കാൻ സന്ധ്യയോടെ തെങ്ങിൽ കയറിയത്. എന്നാൽ എത്ര ശ്രമിച്ചിട്ടും തെങ്ങിൽ നിന്നും ദിലീപിന് താഴേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല.
തെങ്ങിന് മുകളിൽ ഇരുപ്പുറപ്പിച്ച ദിലീപ് തന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും അഗ്‌നിശമന നിലയത്തിലേക്ക് വിളിച്ച് സഹായം തേടുകയായിരുന്നു. ഉടൻ തന്നെ വടകരയിൽ നിന്നും ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി. ഉടൻ കോണിയും, വലയും വടവും, സേഫ്റ്റി ബെൽറ്റും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ നേരത്തെ പ്രയത്നത്തി നൊടുവിൽ ദിലീപിനെ താഴെ ഇറക്കി.
എന്നാൽ ഇയാൾ ഇതിനു മുൻപും ഇത്തരം പ്രവൃത്തികൾ ചെയ്തതായി നാട്ടുകാർ പറഞ്ഞു. അഗ്‌നിശമന പ്രവർത്തകർ താഴെയിറക്കിയ ദിലീപിനെ ചിലർ കൈകാര്യം ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ദിലിപീന് ഇത് പതിവ് പരിപാടിയെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ഫയർ ഓഫീസറുടെ ഇടപെടലിലൂടെ രംഗം ശാന്തമാക്കി. രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ വി.കെ ശശി, വിവേക്, ദിൽറാസ്, രജീഷ്‌കുമാർ,കെ. അനിൽ, വിപിൻ, രജിത്ത് നാരായണൻ, സുരേഷ് എന്നിവർ പങ്കാളികളായി.
മറുനാടന് മലയാളി ലേഖകന്.